അർജന്റീനയായാലും ഇങ്ങനെയൊക്കെ തന്നെയായിരിക്കും : കരുത്തുറ്റ പ്രസ്താവനയുമായി ബ്രസീൽ പരിശീലകൻ.

ഇന്ന് നടന്ന വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരത്തിൽ ഒരു ഗംഭീര വിജയമാണ് ബ്രസീൽ നേടിയത്.5-1 എന്ന സ്കോറിനാണ് ബ്രസീൽ ബൊളീവിയയെ ഹോം മൈതാനത്ത് പരാജയപ്പെടുത്തിയത്. ബ്രസീലിന്റെ അറ്റാക്കിങ് നിരയിലെ മൂന്ന് താരങ്ങളും ഒരുപോലെ മിന്നുകയായിരുന്നു. നെയ്മറും റോഡ്രിഗോയും രണ്ട് ഗോളുകളും ഒരു അസിസ്റ്റും റാഫീഞ്ഞ ഒരു ഗോളും ഒരു അസിസ്റ്റും നേടുകയായിരുന്നു. ബ്രസീലിന്റെ പുതിയ പരിശീലകനായ ഫെർണാണ്ടോ ഡിനിസിന്റെ കീഴിലുള്ള ആദ്യത്തെ മത്സരമായിരുന്നു ഇത്. ഗംഭീര വിജയം നേടാനായത് സന്തോഷകരമാണ്. മുഴുനീള അറ്റാക്കിങ് മത്സരമാണ് ബ്രസീൽ കളിച്ചത്. […]

125 മത്സരങ്ങളിൽ നിന്ന് 135 ഗോൾ കോൺട്രിബ്യൂഷൻസ്,നെയ്മറെന്ന അണ്ടർറേറ്റഡ് പ്രതിഭ.

നെയ്മർ ജൂനിയറുടെ മറ്റൊരു മാസ്റ്റർ ക്ലാസ് പ്രകടനമാണ് ഇന്ന് വേൾഡ് കപ്പ് കോളിഫിക്കേഷൻ മത്സരത്തിൽ കാണാൻ കഴിഞ്ഞത്. ബൊളീവിയക്കെതിരെ 5-1 എന്ന സ്കോറിന് ബ്രസീൽ വിജയിക്കുമ്പോൾ അവിടെ ഏറ്റവും കൂടുതൽ കയ്യടികൾ സമ്പാദിച്ചത് നെയ്മർ ജൂനിയർ തന്നെയാണ്.ഒരു പെനാൽറ്റി നഷ്ടപ്പെടുത്തിയെങ്കിലും പിന്നീട് നെയ്മറുടെ പ്രതിഭ വിളിച്ചോതുന്ന പ്രകടനമാണ് കാണാനായത്. രണ്ട് ഗോളുകളും ഒരു അസിസ്റ്റും മത്സരത്തിൽ നെയ്മർ നേടി.ഒരു കിടിലൻ സോളോ റൺ ഉണ്ടായിരുന്നുവെങ്കിലും നിർഭാഗ്യം കൊണ്ട് ഗോളായി മാറിയില്ല. മറ്റൊരു ഷോട്ട് ക്രോസ് ബാറിൽ ഇടിച്ച് […]

പെനാൽറ്റി നഷ്ടപ്പെടുത്തിക്കൊണ്ട് തുടങ്ങി,പിന്നീട് കത്തിക്കയറൽ, ഒടുവിൽ രാജാവിന്റെ റെക്കോർഡും തകർത്തു.

നെയ്മർ ജൂനിയർ പുതിയ സീസണിൽ വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടേയൊള്ളൂ.അൽ ഹിലാലിലേക്ക് പോയതുകൊണ്ട് വിമർശനങ്ങൾ ഒരു ഭാഗത്തു നിൽക്കുന്ന സമയത്താണ് നെയ്മർ ബ്രസീലിയൻ നാഷണൽ ടീമിലേക്ക് മടങ്ങിയെത്തുന്നത്. വേൾഡ് കപ്പിനുശേഷം നെയ്മർ ബ്രസീലിനു വേണ്ടി കളിച്ചിരുന്നില്ല.ബൊളീവിയക്കെതിരെയുള്ള മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ തന്നെ നെയ്മർ ഉണ്ടായിരുന്നു. തുടക്കം പിഴച്ചു കൊണ്ടാണ് നെയ്മർക്ക് ആരംഭിക്കേണ്ടി വന്നത്.ലഭിച്ച പെനാൽറ്റി നെയ്മർ പാഴാക്കി. വളരെ എളുപ്പത്തിൽ ബൊളീവിയ ഗോൾകീപ്പർ അത് കൈപ്പിടിയിൽ ഒതുക്കി.പക്ഷേ അതിനുശേഷം നെയ്മർ നടത്തിയ ഒരു പ്രകടനമുണ്ട്.അസാധാരണമായ പ്രകടനം.മൈതാനം മുഴുവനും നെയ്മർ […]

മനോഹരം മാന്ത്രികം നെയ്മർ,ബൊളീവിയക്കെതിരെ വമ്പൻ വിജയത്തോടെ ബ്രസീൽ തുടങ്ങി.

ബ്രസീലും ബൊളീവിയയും തമ്മിലുള്ള മത്സരത്തിൽ ഒരു വമ്പൻ വിജയം നേടിക്കൊണ്ട് തുടങ്ങാൻ ബ്രസീലിന് കഴിഞ്ഞിട്ടുണ്ട്.5-1 എന്ന സ്കോറിനാണ് ബ്രസീൽ ബൊളീവിയയെ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ തോൽപ്പിച്ചിട്ടുള്ളത്. ബ്രസീലിൽ വെച്ച് നടന്ന മത്സരത്തിൽ നെയ്മർ ജൂനിയർ തന്നെയാണ് തിളങ്ങിയിട്ടുള്ളത്. കൂടാതെ മറ്റൊരു സൂപ്പർതാരമായ റോഡ്രിഗോയും ഈ വിജയത്തിൽ മുഖ്യപങ്ക് വഹിച്ചു. മത്സരത്തിന്റെ ആദ്യത്തിൽ തന്നെ ഒരു പെനാൽറ്റി ബ്രസീലിന് ലഭിച്ചിരുന്നു.പക്ഷേ നെയ്മർ ജൂനിയർ അത് പാഴാക്കുന്നതാണ് നാം കണ്ടത്.നെയ്മറുടെ പെനാൽറ്റി അനായാസം ബൊളിവിയ ഗോൾകീപ്പർ കൈപ്പിടിയിൽ ഒതുക്കി. […]

മെസ്സി പറഞ്ഞിട്ടാണ് പിൻവലിച്ചതെന്ന് സ്കലോണി, എന്തുകൊണ്ടാണ് പിൻവലിക്കാൻ പറഞ്ഞതെന്ന് വിശദീകരിച്ച് ലിയോ മെസ്സി.

അർജന്റീനയും ഇക്വഡോറും തമ്മിലുള്ള മത്സരത്തിൽ വിജയിക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നു.മറുപടിയില്ലാത്ത ഒരു ഗോളിനാണ് അർജന്റീന വിജയിച്ചത്.ലയണൽ മെസ്സി തന്നെയാണ് അർജന്റീനക്ക് വേണ്ടി ഗോൾ നേടിയത്.മെസ്സിയുടെ ഫ്രീകിക്ക് ഗോൾ അർജന്റീന രക്ഷപ്പെടുകയായിരുന്നു എന്ന് വേണമെങ്കിൽ പറയാം. പക്ഷേ മത്സരത്തിന്റെ അവസാനം മെസ്സിയെ പിൻവലിച്ചു കൊണ്ട് പലാസിയോസിനെ കോച്ച് ഇറക്കിയിരുന്നു.9 വർഷത്തിനിടെ ആദ്യമായാണ് മെസ്സിയെ അർജന്റീന പിൻവലിക്കുന്നത്. മെസ്സി പറഞ്ഞിട്ടാണ് താൻ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തതെന്നും അല്ലെങ്കിൽ മെസ്സിയെ സപ്പോർട്ട് ചെയ്യില്ല എന്നും അർജന്റീനയുടെ കോച്ച് പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് പിൻവലിക്കാൻ പറഞ്ഞതെന്ന് ലിയോ […]

എല്ലാവർക്കും ഞങ്ങളെ തോൽപ്പിക്കണം :ലയണൽ മെസ്സി

അർജന്റീനയും ഇക്വഡോറും തമ്മിൽ ഏറ്റുമുട്ടിയ ആദ്യത്തെ വേൾഡ് കപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ അർജന്റീന വിജയിച്ചത് ലയണൽ മെസ്സിയുടെ മികവിലൂടെയാണ്. എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന ഇക്വഡോറിനെ തോൽപ്പിച്ചത്.ഗോളടിക്കാൻ അർജന്റീന ബുദ്ധിമുട്ടിയപ്പോൾ ലയണൽ മെസ്സി തന്നെ ആ ഉത്തരവാദിത്വം നിറവേറ്റുകയായിരുന്നു.78ആം മിനിട്ടിലാണ് ലയണൽ മെസ്സി ഗോൾ നേടിയത്. ഇന്നത്തെ മത്സരത്തിൽ ഇക്വഡോറിന്റെ പ്രതിരോധം വളരെ കടുത്തതായിരുന്നു.ആ പ്രതിരോധം പൊളിക്കാനാണ് അർജന്റീന പാടുപെട്ടത്.ഈ മത്സരത്തെക്കുറിച്ചുള്ള വിശകലനം മെസ്സി നൽകിയിട്ടുണ്ട്.എല്ലാവരും അർജന്റീനയെ തോൽപ്പിക്കാനാണ് ആഗ്രഹിക്കുന്നത് എന്നാണ് മെസ്സി പറഞ്ഞത്. അതുകൊണ്ടുതന്നെ […]

65ആം ഫ്രീകിക്ക് ഗോൾ,സുഹൃത്തായ സുവാരസിന് മാറിനിൽക്കാം,ഇനി ലിയോ മെസ്സി ഭരിക്കും.

അർജന്റീനയും ഇക്വഡോറും തമ്മിൽ ഏറ്റുമുട്ടിയ ആദ്യത്തെ വേൾഡ് കപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ അർജന്റീന വിജയിച്ചത് ലയണൽ മെസ്സിയുടെ മികവിലൂടെയാണ്. എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന ഇക്വഡോറിനെ തോൽപ്പിച്ചത്.ഗോളടിക്കാൻ അർജന്റീന ബുദ്ധിമുട്ടിയപ്പോൾ ലയണൽ മെസ്സി തന്നെ ആ ഉത്തരവാദിത്വം നിറവേറ്റുകയായിരുന്നു.78ആം മിനിട്ടിലാണ് ലയണൽ മെസ്സി ഗോൾ നേടിയത്. മെസ്സിയുടെ ഈ ഒരൊറ്റ ഗോളിന്റെ ബലത്തിലാണ് അർജന്റീന 3 പോയിന്റുകൾ നേടിയത്. തന്റെ കരിയറിൽ മെസ്സി നേടുന്ന 65ആം ഫ്രീകിക്ക് ഗോളായിരുന്നു ഇത്. അർജന്റീനക്ക് വേണ്ടി ലയണൽ മെസ്സി […]

ക്രിസ്റ്റ്യാനോയെ മറികടന്ന് ഒന്നാമനായി,ഇന്റർനാഷണൽ ഫുട്ബോളിലും മെസ്സി തന്നെ രാജാവ്.

വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഇക്വഡോറിനെതിരെ അർജന്റീനയെ വിജയത്തിലേക്ക് നയിക്കാൻ ക്യാപ്റ്റൻ ലിയോ മെസ്സിക്ക് സാധിച്ചിരുന്നു.മത്സരത്തിൽ അർജന്റീനക്ക് വേണ്ടി ലയണൽ മെസ്സി മനോഹരമായ ഒരു ഫ്രീകിക്ക് ഗോൾ നേടുകയായിരുന്നു.ആ ഗോളിലാണ് അർജന്റീന വിജയിച്ചത്.ജയത്തോടെ യോഗ്യത റൗണ്ടിന് തുടക്കമിടുകയും ചെയ്തു. ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുകയും ഏറ്റവും കൂടുതൽ ഗോളുകൾ നേടുകയും ചെയ്തതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. പക്ഷേ റൊണാൾഡോയുടെ ഒരു കണക്കിന് ലയണൽ മെസ്സി ഇന്നത്തോടുകൂടി മറികടന്നു കഴിഞ്ഞു. അതായത് രാജ്യത്തിനുവേണ്ടി ഏറ്റവും കൂടുതൽ ഗോൾ […]

പ്രായം കൂടുംതോറും ഫ്രീകിക്കിന്റെ മൂർച്ചകൂട്ടി മെസ്സി,ഇന്നിപ്പോൾ ഒരേയൊരു രാജാവ്.

കരിയറിന്റെ തുടക്കത്തിൽ ഒരിക്കലും ലയണൽ മെസ്സി ഒരു മികച്ച ഫ്രീകിക്ക് ടെക്കർ ആയിരുന്നില്ല. ഫ്രീക്കിക്ക് ഗോളുകളും ലയണൽ മെസ്സിക്ക് കുറവായിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ വളരെയധികം പിറകിലായിരുന്നു മെസ്സി ഉണ്ടായിരുന്നത്. പക്ഷേ പ്രായം കൂടുന്തോറും ഫ്രീകിക്കിന്റെ മൂർച്ച കൂട്ടാൻ മെസ്സിക്ക് കഴിഞ്ഞു. ഇപ്പോൾ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ഫ്രീക്കിക്ക് ടേക്കർ മെസ്സിയാണ് എന്ന് സംശയങ്ങൾ ഇല്ലാതെ പറയാനാകും. വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരത്തിൽ അർജന്റീന ഇക്വഡോറിനെ പരാജയപ്പെടുത്തിയത് ലയണൽ മെസ്സിയുടെ ഫ്രീകിക്ക് ഗോൾ മികവിലാണ്. മത്സരത്തിന്റെ സെക്കൻഡ് ലഭിച്ച […]

സൂപ്പർ ഡ്യൂപ്പർ മെസ്സി, അർജന്റീനയെ രക്ഷിച്ചെടുത്തത് മഴവില്ല് വിരിയിച്ചുകൊണ്ട്.

അടുത്ത വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ റൗണ്ടിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ അർജന്റീനക്ക് കാര്യങ്ങൾ ഒട്ടും സുഖകരമായിരുന്നില്ല.ഇക്വഡോറായിരുന്നു ഇന്ന് നടന്ന മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ. ഖത്തർ വേൾഡ് കപ്പ് ചാമ്പ്യന്മാരായ അർജന്റീന മത്സരത്തിൽ ആധിപത്യം പുലർത്തിയെങ്കിലും ഗോൾ നേടാൻ സാധിക്കാതെ നിൽക്കുകയായിരുന്നു. ആ സമയത്താണ് പതിവുപോലെ ലയണൽ മെസ്സി രക്ഷകന്റെ വേഷത്തിൽ അവതരിക്കുന്നത്. ഒരു മഴവില്ല് വിരിയിച്ചു കൊണ്ടാണ് ലയണൽ മെസ്സി അർജന്റീനയെ രക്ഷിച്ചെടുത്തത്. എതിരി ല്ലാത്ത ഒരു ഗോളിനാണ് അർജന്റീന ഇക്വഡോറിനെ തോൽപ്പിച്ചത്. ലയണൽ മെസ്സിയുടെ മനോഹരമായ […]