ഇത് മെസ്സിയുടെ ഫാൻ ബോയ് തന്നെ,ഒറ്റ ഡ്രിബിളിൽ രണ്ടുപേരെ നിലത്തു വീഴ്ത്തി,കുട്ടി ആരാധകന്റെ വീഡിയോ വൈറലാകുന്നു.
കഴിഞ്ഞ വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന വിജയിച്ചിട്ടുള്ളത്.പെറുവാണ് അർജന്റീനയോട് പരാജയം രുചിച്ചത്.സൂപ്പർ താരം ലയണൽ മെസ്സി മത്സരത്തിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അദ്ദേഹമാണ് അർജന്റീനയുടെ രണ്ട് ഗോളുകളും നേടിയിരുന്നത്. ഗോളുകൾക്ക് പുറമേ മികവാർന്ന നീക്കങ്ങളും മെസ്സിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. ഒരു കിടിലൻ ഡ്രിബ്ലിങ് മികവ് മെസ്സിയുടെ ഭാഗത്ത് നിന്ന് നമുക്ക് കാണാൻ കഴിഞ്ഞിരുന്നു.രണ്ട് താരങ്ങളെ വട്ടം കറക്കി നിലത്ത് വീഴ്ത്തുന്ന മെസ്സിയുടെ മികവ് ഏറെ കയ്യടി നേടി.എന്നാൽ ഇതിന് സമാനമായ ഒരു സംഭവമാണ് […]