ഈ ഐഎസ്എല്ലിലെ ഏറ്റവും മികച്ച വിദേശ പുതുമുഖങ്ങൾ, ബ്ലാസ്റ്റേഴ്സിന്റെ അഭിമാനമായി സൂപ്പർ താരം!
കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ മോശമല്ലാത്ത ഒരു തുടക്കം ലഭിച്ചിട്ടുണ്ട്. ആദ്യ രണ്ടു മത്സരങ്ങളിലും ഹോം മൈതാനത്ത് വെച്ചുകൊണ്ട് ക്ലബ്ബ് വിജയിച്ചിരുന്നു. എന്നാൽ ആദ്യ എവേ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മുംബൈ സിറ്റി എഫ്സി ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയെങ്കിലും മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു ക്ലബ്ബ് നടത്തിയിരുന്നത്. കുറച്ച് വിദേശ താരങ്ങളെ ബ്ലാസ്റ്റേഴ്സ് ഇത്തവണ സ്വന്തമാക്കിയിട്ടുണ്ട്. അതിൽ ജോഷുവ സോറ്റിരിയോ പരിക്ക് മൂലം പുറത്തായി കഴിഞ്ഞിട്ടുണ്ട്.ഇതുവരെ അദ്ദേഹത്തിന് ക്ലബ്ബിന് വേണ്ടി അരങ്ങേറ്റം നടത്താൻ കഴിഞ്ഞിട്ടില്ല. […]