പകരക്കാരനായി ഇറങ്ങുന്നതിൽ പരാതിയുണ്ടോ?പെപ്ര പറയുന്നു!
കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്സിയോട് പരാജയപ്പെട്ടിരുന്നു. മത്സരത്തിൽ പരിക്ക് കാരണം നോവ സദോയി കളിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പെപ്രക്ക് സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം ലഭിച്ചിരുന്നു.മികച്ച പ്രകടനം അദ്ദേഹം നടത്തി. നിർഭാഗ്യവശാൽ ഗോളുകൾ ഒന്നും നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. സ്ട്രൈക്കർ പൊസിഷനിൽ ജീസസ് ഉള്ളതുകൊണ്ട് തന്നെ പെപ്രക്ക് ഇപ്പോൾ സ്റ്റാർട്ടിങ് ഇലവനിൽ അവസരങ്ങൾ ലഭിക്കാറില്ല.പലപ്പോഴും പകരക്കാരനായി കൊണ്ടാണ് അദ്ദേഹം ഇറങ്ങാറുള്ളത്. എന്നാൽ ഇക്കാര്യത്തിൽ പെപ്രക്ക് പരാതികൾ ഒന്നുമില്ല.ആര് സ്റ്റാർട്ട് ചെയ്താലും എല്ലാവരുടെയും ലക്ഷ്യം 3 പോയിന്റുകൾ നേടലാണ് […]