ഒന്നാം സ്ഥാനം വിട്ടു നൽകാതെ കേരള ബ്ലാസ്റ്റേഴ്സ്, രണ്ടാമത് വരുന്നത് മോഹൻ ബഗാൻ.
ഇന്ത്യൻ സൂപ്പർ ലീഗിലെ മൂന്ന് റൗണ്ട് പോരാട്ടങ്ങൾ ഇപ്പോൾ അവസാനിച്ചു കഴിഞ്ഞു. രണ്ട് വിജയങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത്. അവസാന മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയോട് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. മൂന്നു മത്സരങ്ങളിൽ മൂന്നിലും വിജയിച്ച ATK മോഹൻ ബഗാനാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. പക്ഷേ ആരാധകരുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് വരുന്നത്.ഓരോ ടീമിന്റെയും ആദ്യ മത്സരത്തിന് ഹോം മൈതാനത്ത് എത്തിയ ആരാധകരുടെ കണക്കുകൾ പുറത്തേക്ക് വന്നിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്താൻ ആർക്കും കഴിഞ്ഞിട്ടില്ല. കേരള […]