ഇവന് ബ്ലാസ്റ്റേഴ്സിനോട് വല്ല ദേഷ്യവുമുണ്ടോ, ഭ്രാന്തമായ ഗോളാഘോഷം,ഡയസിന്റെ സ്ഥിരം വേട്ട മൃഗമായി മാറി ബ്ലാസ്റ്റേഴ്സ്.
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ ആദ്യത്തെ തോൽവിയാണ് ഇന്നലെ മുംബൈയിൽ വെച്ചുകൊണ്ട് വഴങ്ങിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിനെ മുംബൈ അവരുടെ മൈതാനത്ത് വെച്ചുകൊണ്ട് പരാജയപ്പെടുത്തിയത്. യഥാർത്ഥത്തിൽ ബ്ലാസ്റ്റേഴ്സിന് ഈ തോൽവിയിൽ സ്വയം പഴിക്കാം.കാരണം രണ്ട് ഗോളുകളും ബ്ലാസ്റ്റേഴ്സിന്റെ ദാനമായിരുന്നു. ഗോൾകീപ്പറുടെയും ഡിഫൻസിന്റെയും പിഴവാണ് ഈ തോൽവിക്ക് കാരണമായത്.ബ്ലാസ്റ്റേഴ്സിന്റെ ഏക ഗോൾ നേടിയത് ഡാനിഷ് ഫാറൂഖാണ്. ഒരു കിടിലൻ ഹെഡ്ഡറിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഗോൾ വന്നിരുന്നത്.എന്നാൽ ആദ്യം ഗോൾ നേടിയത് ജോർഹെ പെരീര ഡയസാണ്. ആദ്യ പകുതിയുടെ […]