ഒരു പയ്യന് എന്ത് ചെയ്യാൻ കഴിയുമെന്ന് ഞാൻ മെസ്സിക്ക് കാണിച്ചു കൊടുക്കാം, ഇത് വെല്ലുവിളിയോ ആത്മവിശ്വാസമോ?

ലയണൽ മെസ്സി തരംഗം അമേരിക്കയിൽ അലയടിക്കുകയാണ്.അമേരിക്കൻ ഫുട്ബോളിൽ ഇപ്പോൾ എല്ലാവരും ചർച്ച ചെയ്യുന്നത് ലയണൽ മെസ്സിയെ കുറിച്ചാണ്. മെസ്സിയുടെ വരവ് അത്രയേറെ സ്വാധീനമാണ് ചെലുത്തിയിട്ടുള്ളത്. എതിർ താരങ്ങളും പരിശീലകരും വിമർശകരുമെല്ലാം ലയണൽ മെസ്സിയെ കുറിച്ച് തന്നെയാണ് സംസാരിക്കുന്നത്. അടുത്ത മത്സരത്തിൽ ഇൻഡർ മയാമിയും ന്യൂയോർക്ക് റെഡ് ബുൾസും തമ്മിലാണ് ഏറ്റുമുട്ടുക.മേജർ ലീഗ് സോക്കറിലാണ് ഈ മത്സരം നടക്കുന്നത്.മത്സരത്തിൽ മെസ്സി കളിക്കുമോ എന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.ഒരുപക്ഷേ മെസ്സിക്ക് വിശ്രമം നൽകിയേക്കാം.അതല്ലെങ്കിൽ ലയണൽ മെസ്സിയുടെ അമേരിക്കൻ ലീഗിലെ അരങ്ങേറ്റം […]

ഹാലന്റിന്റെ തൊട്ടരികിലെത്തി ക്രിസ്റ്റ്യാനോ,എംബപ്പേയും മെസ്സിയുമൊക്കെ പിറകിൽ,പോരാട്ടവീര്യത്തിന്റെ പ്രതിരൂപമായി താരം.

ക്രിസ്റ്റ്യാനോ റൊണാൾഡോ കരിയറിൽ ഒരു ഹാട്രിക്ക് കൂടി നേടിയിട്ടുണ്ട്. സൗദി അറേബ്യൻ പ്രൊഫഷണൽ ലീഗിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത 5 ഗോളുകൾക്കായിരുന്നു അൽ നസ്ർ അൽ ഫത്തേഹിനെ പരാജയപ്പെടുത്തിയത്. മത്സരത്തിലെ 3 ഗോളുകളും ഒരു അസിസ്റ്റും നേടിയത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു.കരിയറിൽ 63 അസിസ്റ്റുകൾ റൊണാൾഡോ പൂർത്തിയാക്കി കഴിഞ്ഞു. 38,55,96 എന്നീ മിനിട്ടുകളിലാണ് റൊണാൾഡോയുടെ ഗോളുകൾ വന്നത്. 38 വയസ്സ് പ്രായമുള്ള റൊണാൾഡോ ലോക ഫുട്ബോളിലെ യുവതാരങ്ങളെ പോലും നാണിപ്പിക്കും വിധം ഗോൾ വേട്ട തുടരുകയാണ്.കരിയറിലെ പ്രൈം […]

കണ്ടു പഠിക്കാം ക്രിസ്റ്റ്യാനോയെ,ഈ പ്രായത്തിലും പുലർത്തുന്ന സ്ഥിരത, സ്വന്തമാക്കിയത് കരിയറിലെ 63ആം ഹാട്രിക്ക്.

ക്രിസ്റ്റ്യാനോ റൊണാൾഡോ ഹാട്രിക്ക് നേട്ടം കരസ്ഥമാക്കിയത് അദ്ദേഹത്തിന്റെ ആരാധകരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചിരിക്കുന്നത്. 38 കാരനായ റൊണാൾഡോക്ക് മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന്റെ പ്രായം ഒരു തടസ്സവുമില്ല.അൽ ഫത്തേഹിനെതിരെയുള്ള മത്സരത്തിൽ മൂന്നു ഗോളുകളും ഒരു അസിസ്റ്റുമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയിരിക്കുന്നത്. ഒരു ഹെഡര്‍ ഗോൾ, രണ്ട് ലെഫ്റ്റ് ഫൂട്ട് ഗോളുകൾ,ഒരു ബാക്ക് ഹീൽ അസിസ്റ്റ് എന്നിവയാണ് റൊണാൾഡോ ഈ മത്സരത്തിൽ നേടിയിരിക്കുന്നത്.മത്സരത്തിന്റെ മുഴുവൻ സമയവും ഊർജ്ജസ്വലനായി കളിച്ച റൊണാൾഡോ യുവതാരങ്ങളെ പോലും അത്ഭുതപ്പെടുത്തുകയാണ്. ഈ പ്രായത്തിലും അദ്ദേഹം പുലർത്തുന്ന […]

38കാരൻ ക്രിസ്റ്റ്യാനോയുടെ തകർപ്പൻ ഹാട്രിക്ക്,കൂടെ മാനെയുടെ ഡബിളും,ഗോൾവർഷം നടത്തി അൽ നസ്ർ.

സൗദി അറേബ്യൻ പ്രൊ ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിൽ വിജയിക്കാൻ അൽ നസ്റിന് സാധിച്ചിരുന്നില്ല.എന്നാൽ അതിന്റെ ക്ഷീണം ഇപ്പോൾ മൂന്നാമത്തെ മത്സരത്തിൽ അൽ നസ്ർ തീർത്തിട്ടുണ്ട്. മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്കാണ് അൽ നസ്ർ അൽ ഫത്തേഹിനെ പരാജയപ്പെടുത്തിയത്. സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്ക് തന്നെയാണ് ഈ മത്സരത്തിന്റെ മുഖമുദ്ര. 38 കാരനായ റൊണാൾഡോ മൂന്നു ഗോളുകളും ഒരു അസിസ്റ്റുമായി കളം വാഴുകയായിരുന്നു. മറ്റൊരു മിന്നും താരമായ സാഡിയോ മാനെ രണ്ട് ഗോളുകളുമായി ആരാധകരുടെ മനം കവർന്നു.27ആം മിനുട്ടിലാണ് […]

1176 ഗോൾ കോൺട്രിബ്യൂഷൻസ്,44 കിരീടങ്ങൾ, ലയണൽ മെസ്സിയുടെ കരിയർ കണക്കുകൾ അവിശ്വസനീയം.

ലയണൽ മെസ്സി ഇന്റർ മയാമിയിലേക്ക് വരുമ്പോൾ അദ്ദേഹത്തിന്റെ കടുത്ത ആരാധകർക്ക് പോലും ചില സംശയങ്ങൾ ബാക്കിയായിരുന്നു. മെസ്സിക്ക് ഉടനെ തന്നെ ഇന്റർ മയാമിയിൽ തുടങ്ങാൻ കഴിയുമോ എന്ന ചോദ്യം അവരെ അലട്ടിയിരുന്നു.കാരണം അത്രയേറെ പരിതാപകരമായ ഒരു അവസ്ഥയിലായിരുന്നു ഇന്റർ മയാമി ഉണ്ടായിരുന്നത്. മാത്രമല്ല പാരീസിൽ അഡാപ്റ്റാവാൻ മെസ്സി ബുദ്ധിമുട്ടിയതും അവർക്ക് ഓർമ്മയുണ്ടായിരുന്നു. പക്ഷേ ആദ്യ മത്സരം തൊട്ട് ലയണൽ മെസ്സി ഇത്തരം സംശയങ്ങളെ കാറ്റിൽ പറത്തി കളഞ്ഞു. ലയണൽ മെസ്സി കളിച്ച എല്ലാ മത്സരങ്ങളിലും ഇന്റർ മയാമി […]

തരംഗമായ മെസ്സിയുടെ പുതിയ ബോഡിഗാർഡ് ചില്ലറക്കാരനല്ല,അദ്ദേഹത്തിന്റെ ബാക്ക്ഗ്രൗണ്ട് ഭയപ്പെടുത്തുന്നത്.

ലയണൽ മെസ്സിക്ക് പുതിയ ഒരു ബോഡി ഗാർഡിനെ ഇപ്പോൾ ഇന്റർ മയാമി നിയമിച്ചിട്ടുണ്ട്. മെസ്സിയുടെ സുരക്ഷയുടെ പൂർണ്ണ ഉത്തരവാദിത്വം അദ്ദേഹത്തിനാണ്. അദ്ദേഹം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം തരംഗമാണ്. ലയണൽ മെസ്സിയുടെ പ്രൊട്ടക്ഷനു വേണ്ടി കളിക്കളത്തിൽ പോലും പ്രവേശിക്കാനുള്ള അനുമതി ക്ലബ് അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. മെസ്സിയെ അദ്ദേഹം സംരക്ഷിക്കുന്നതിന്റെ വീഡിയോകളൊക്കെ ഇപ്പോൾ ചർച്ച ചെയ്യാറുണ്ട്. അതിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തേക്ക് വരുന്നുണ്ട്.La Nacion എന്ന മീഡിയയാണ് ഇത് റിപ്പോർട്ട് ചെയ്തത്. മെസ്സിയുടെ പുതിയ ബോഡിഗാർഡിന്റെ പേര് […]

ഞങ്ങൾക്ക് ഇതിനേക്കാൾ മികച്ചത് ഇനി ചെയ്യാനുണ്ടായിരുന്നില്ല, എന്നിട്ടും മെസ്സി രണ്ട് മാന്ത്രിക അസിസ്റ്റുകൾ നൽകി, തോൽവിയിൽ വേദനിച്ച് കോച്ച്.

അമേരിക്കയിലെ തന്നെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നായ സിൻസിനാറ്റിയെ പരാജയപ്പെടുത്തിക്കൊണ്ട് ഓപ്പൺ കപ്പിന്റെ ഫൈനലിൽ പ്രവേശിക്കാൻ ഇന്റർ മയാമിക്ക് കഴിഞ്ഞിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇന്റർമയാമി വിജയിച്ചത്. രണ്ട് ഗോളുകൾക്ക് ഒരു അവസരത്തിൽ മയാമി പിറകിൽ പോയിരുന്നു.പിന്നീട് ലയണൽ മെസ്സിയുടെ രണ്ട് അസിസ്റ്റുകളിൽ നിന്ന് കമ്പാന രണ്ട് ഗോളുകൾ നേടിയതോടെ മയാമി തിരിച്ചു വരികയായിരുന്നു. സിൻസിനാറ്റി കോച്ചായ പാറ്റ് നൂനാൻ ലയണൽ മെസ്സിയുടെ സാന്നിധ്യത്തെ കുറിച്ച് വാചാലനായിട്ടുണ്ട്. ലയണൽ മെസ്സിയെ തടയാൻ തങ്ങൾ പരമാവധി ശ്രമിച്ചുവെന്നും എന്നിട്ടും മെസ്സി […]

സൗദി അറേബ്യയിൽ നിന്നും നിരന്തരം വിളികൾ വന്നു, അന്തം വിട്ടുപോകുന്ന ഓഫറുകളും വന്നു, തീരുമാനത്തിന് പുറകിലെ കാരണം പറഞ്ഞ് ഡി മരിയ.

അർജന്റീനയുടെ പ്രധാനപ്പെട്ട താരമായ എയ്ഞ്ചൽ ഡി മരിയ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രീ ഏജന്റായിരുന്നു. കാരണം ഇറ്റാലിയൻ ക്ലബ്ബ് ആയ യുവന്റസ് അദ്ദേഹത്തെ കൈവിട്ടിരുന്നു.ഒരുപാട് ക്ലബ്ബുകൾ ഈ അർജന്റീന താരത്തെ സ്വന്തമാക്കാൻ വേണ്ടി ശ്രമിച്ചിരുന്നു.ഒടുവിൽ അദ്ദേഹം തന്റെ മുൻ ക്ലബ്ബായ ബെൻഫിക്കയിലേക്ക് തന്നെ പോവുകയായിരുന്നു. യൂറോപ്പിലെ മറ്റു താരങ്ങൾക്ക് ലഭിച്ചതുപോലെ സൗദി അറേബ്യയിൽ നിന്നും തനിക്ക് ഒരുപാട് ഓഫറുകൾ ലഭിച്ചിരുന്നു എന്നുള്ള കാര്യം ഡി മരിയ ഇപ്പോൾ പറഞ്ഞിട്ടുണ്ട്. നിരന്തരം അവർ കോൾ ചെയ്തിരുന്നുവെന്നും ഭ്രാന്തമായ […]

ബെൻസിമയും മിട്രോവിച്ചും ഗോൾ വേട്ടക്ക് ആരംഭം കുറിച്ചു,വിജയിച്ച് അൽ ഹിലാലും അൽ ഇത്തിഹാദും.

സൗദി അറേബ്യൻ പ്രൊ ലീഗിൽ നടന്ന മത്സരത്തിൽ അൽ ഇത്തിഹാദ് വിജയം നേടി. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് അൽ റിയാദിനെ അവർ തോൽപ്പിച്ചത്. മത്സരത്തിൽ സൂപ്പർ താരം കരിം ബെൻസിമ ഗോൾ നേടിയിട്ടുണ്ട്.സൗദി അറേബ്യൻ ലീഗിലെ താരത്തിന്റെ ആദ്യത്തെ ഗോളാണ് ഇത്. പതിനേഴാം മിനിറ്റിൽ റൊമാരി ഞ്ഞോയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ ബെൻസിമ നേടിയിരുന്നത്.പിന്നീട് ഹംദല്ല രണ്ട് ഗോളുകൾ നേടി.പിന്നീട് ഏറ്റവും അവസാനത്തിൽ ബെൻസിമയുടെ അസിസ്റ്റിൽ നിന്ന് ജമാനൊരു ഗോൾ നേടി.ഇതോടെ അൽ ഇത്തിഹാദിന്റെ ഗോൾ […]

എന്തുകൊണ്ടാണ് മെസ്സി GOAT ആവുന്നതെന്ന് കാര്യകാരണസഹിതം വിശദീകരിച്ച് തോമസ് മുള്ളർ.

ലയണൽ മെസ്സിയാണോ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ അതോ മറ്റ് ഏതെങ്കിലും ഇതിഹാസങ്ങളാണോ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമെന്ന ചോദ്യം തുടർന്നുകൊണ്ടിരിക്കുകയാണ്. പലരും ലയണൽ മെസ്സിയെയാണ് GOAT ആയിക്കൊണ്ട് പരിഗണിക്കുന്നത്. പ്രത്യേകിച്ച് ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയത് കൊണ്ട് മെസ്സിയെ GOAT ആയി പരിഗണിക്കുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ലയണൽ മെസ്സിയെ GOAT ആയി പരിഗണിക്കുന്ന ഒരു താരമാണ് ജർമ്മൻ താരമായ തോമസ് മുള്ളർ.ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ എന്തുകൊണ്ടാണ് മെസ്സി GOAT ആവുന്നതെന്ന ചോദ്യത്തിന് കാര്യകാരണസഹിതം ഉത്തരം അദ്ദേഹം നൽകിയിട്ടുണ്ട്.ക്രിസ്റ്റ്യാനോ […]