കേരള ബ്ലാസ്റ്റേഴ്സിലെ കഠിനാധ്വാനി,ലൂണയെ പിന്നിലാക്കി സക്കായ്.
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി തകർപ്പൻ പ്രകടനമാണ് സൂപ്പർ താരം അഡ്രിയാൻ ലൂണ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ആദ്യ മത്സരത്തിൽ ബംഗളൂരുവിനെതിരെ ഒരു ഗോൾ നേടിയിരുന്നു. രണ്ടാം മത്സരത്തിൽ ജംഷഡ്പൂരിനെതിരെ ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ നേടിയത് ലൂണയായിരുന്നു. ഈ ഗോളുകൾക്ക് പുറമേ മൈതാനം മുഴുവനും പറന്ന് നടന്ന് കളിക്കുന്ന ഒരു രീതിയാണ് ലൂണ സ്വീകരിച്ചിരുന്നത്. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിൽ ഏറ്റവും കൂടുതൽ ദൂരം ഓടിയ താരം ലൂണയായിരുന്നു. എന്നാൽ രണ്ടാമത്തെ മത്സരത്തിൽ ലൂണയെ മറികടന്നുകൊണ്ട് ഡൈസുക്കെ സക്കായ് രംഗപ്രവേശനം […]