മെസ്സി പിന്നീട് വിളിച്ചിരുന്നു, എന്നോട് മാപ്പും പറഞ്ഞു: പ്രശസ്ത റഫറി ലാഹോസിന്റെ വെളിപ്പെടുത്തൽ.
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അർജന്റീനയും നെതർലാന്റ്സും തമ്മിലായിരുന്നു ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടിയിരുന്നത്.ആ മത്സരം ഫുട്ബോൾ ആരാധകർ ഒരിക്കലും മറക്കില്ല. അത്രയേറെ ആവേശഭരിതമായിരുന്നു ആ മത്സരം.നിരവധി ട്വിസ്റ്റുകൾ ആ മത്സരത്തിൽ നടന്നിരുന്നു. മാത്രമല്ല നിരവധി കാർഡുകൾ പിറന്ന ഒരു മത്സരം കൂടിയായിരുന്നു അത്. കാർഡുകൾ നൽകുന്നതിൽ ഒരു മടിയും കാണിക്കാത്ത റഫറി മാറ്റിയോ ലാഹോസായിരുന്നു ആ മത്സരം നിയന്ത്രിച്ചിരുന്നത്. അദ്ദേഹത്തിന്റെ പല തീരുമാനങ്ങൾക്കും വലിയ പ്രതിഷേധങ്ങളൊക്കെ മത്സരത്തിനിടയിൽ നേരിടേണ്ടി. ലയണൽ മെസ്സിയുടെ മറ്റൊരു മുഖം കണ്ട […]