ആ താരമാണ് ഞങ്ങൾക്ക് പണി തന്നത്, ബ്ലാസ്റ്റേഴ്സ് താരത്തെ പ്രശംസിച്ച് ജംഷെഡ്പൂർ പരിശീലകൻ കൂപ്പർ.
കൊച്ചി കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജംഷെഡ്പൂർ എഫ്സിയെ കീഴടക്കാനും കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ കഴിഞ്ഞിട്ടുണ്ട്.മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. ക്യാപ്റ്റൻ ലൂണയുടെ ഗോൾ ബ്ലാസ്റ്റേഴ്സിനെ രണ്ടാം വിജയം സമ്മാനിക്കുകയായിരുന്നു.6 പോയിന്റുകൾ ബ്ലാസ്റ്റേഴ്സ് നേടിക്കഴിഞ്ഞു. ജംഷഡ്പൂർ എഫ്സി ഇപ്പോൾ രണ്ടാമത്തെ മത്സരത്തിലാണ് വിജയമില്ലാതെ പോകുന്നത്.ആദ്യത്തെ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോട് അവർ ഗോൾ രഹിത സമനില വഴങ്ങിയിരുന്നു.ഈ മത്സരത്തിലും അവർക്ക് ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിരുന്നില്ല. അതിൽ പ്രധാന പങ്കു വഹിച്ച താരങ്ങളിൽ […]