ബ്ലാസ്റ്റേഴ്സിലെ താരങ്ങൾക്കിടയിൽ തന്നെ ഒരു മത്സരം നടക്കുന്നുണ്ട്: എല്ലാം തുറന്ന് പറഞ്ഞ് ദിമിത്രിയോസ്.
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണിലെ രണ്ടാം മത്സരത്തിനു വേണ്ടി ഇന്ന് ബൂട്ടണിയുകയാണ്.ജംഷെഡ്പൂർ എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇന്ന് രാത്രി എട്ടുമണിക്കാണ് ഈ മത്സരം നടക്കുക. കൊച്ചിയിലെ മഞ്ഞക്കടലിനു മുന്നിൽ വെച്ചായിരിക്കും ഈ മത്സരം അരങ്ങേറുക. ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്സിയെ തോൽപ്പിക്കാൻ കഴിഞ്ഞത് ബ്ലാസ്റ്റേഴ്സിന് വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ്.കൊച്ചിയിൽ വെച്ച് നടന്ന ആ മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു വിജയം. അതോടുകൂടി ഒരു റെക്കോർഡും കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നു.ഓപ്പണിങ് മാച്ചുകളിൽ […]