ട്രാൻസ്ഫർ മാർക്കറ്റിന്റെ ടീമിൽ മൂന്നു ബ്ലാസ്റ്റേഴ്സ് താരങ്ങൾ താരങ്ങൾ,ഖേൽ നൗവിന്റെ ടീമിൽ ഇടം നേടിയത് രണ്ട് താരങ്ങൾ.

ആദ്യ റൗണ്ട് പോരാട്ടങ്ങൾ അവസാനിച്ച് രണ്ടാം റൗണ്ട് പോരാട്ടങ്ങൾക്ക് ഇന്നലെ ഐഎസ്എല്ലിൽ തുടക്കമായിട്ടുണ്ട്. ഇന്നലത്തെ മത്സരത്തിൽ ബംഗളൂരു എഫ്സിയെ തോൽപ്പിക്കാൻ മോഹൻ ബഗാന് കഴിഞ്ഞിരുന്നു.ഇന്നത്തെ മത്സരത്തിൽ ഒഡീഷയും മുംബൈ സിറ്റിയും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ മാച്ച് വീക്കിലെ ഒഫീഷ്യൽ ടീം അവർ പുറത്തുവിട്ടിരുന്നു. കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും അഡ്രിയാൻ ലൂണ മാത്രമായിരുന്നു അതിൽ ഇടം നേടിയിരുന്നത്. കൂടാതെ പല മാധ്യമങ്ങളും ടീം ഓഫ് ദി വീക്ക് പുറത്ത് വിട്ടിട്ടുണ്ട്.പ്രധാനപ്പെട്ട മാധ്യമങ്ങളായ ട്രാൻസ്ഫർ മാർക്കറ്റ്,ഖേൽ […]

ജീക്സൺ സിംഗ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടുവെന്ന കാര്യത്തിൽ കൂടുതൽ വ്യക്തതകൾ കൈവന്നു.

കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാമത്തെ മത്സരത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളിലാണ്.ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്സിയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. ഇനി രണ്ടാം റൗണ്ട് മത്സരത്തിൽ ജംഷെഡ്പൂർ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഞായറാഴ്ച രാത്രി എട്ടുമണിക്കാണ് ഈ മത്സരം നടക്കുക. കൊച്ചിയിലെ നിറഞ്ഞുകവിഞ്ഞ ആരാധകർക്കു മുന്നിൽ വെച്ചുകൊണ്ട് തന്നെയാണ് ഈ മത്സരം നടക്കുക എന്നത് കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങൾക്ക് ഇരട്ടി കരുത്ത് പകരുന്ന കാര്യമാണ്. […]

പോർച്ചുഗൽ ഉൾപ്പെടെയുള്ളവരോട് തോറ്റു, ഇന്ത്യൻ പരിശീലകൻ സ്റ്റിമാച്ചിനെ എത്തിക്കാൻ യൂറോപ്യൻ ടീമിന്റെ ശ്രമം.

ഇന്ത്യൻ പരിശീലകനായ ഇഗോർ സ്റ്റിമാച്ച് വളരെ നല്ല രീതിയിലാണ് ഇന്ത്യൻ ദേശീയ ടീമിനെ മുന്നോട്ടു കൊണ്ടുപോകുന്നത്. സമീപകാലത്ത് ഇന്ത്യൻ നാഷണൽ ടീമിന് കിരീടങ്ങൾ നേടിക്കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. മുൻകാലത്തെ അപേക്ഷിച്ച് ഇന്ത്യൻ ദേശീയ ടീമിന്റെ പ്രകടനം മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്. ഇഗോർ സ്റ്റിമാച്ചിന്റെ മികവ് ഇതിൽ എടുത്തു പറയേണ്ട ഒന്നുതന്നെയാണ്. നിലവിൽ ഏഷ്യൻ ഗെയിംസിലാണ് ഇന്ത്യൻ നാഷണൽ ടീം ഉള്ളത്.പ്രീ ക്വാർട്ടറിൽ കരുത്തരായ സൗദി അറേബ്യയെയാണ് ഇന്ത്യക്ക് നേരിടേണ്ടത്.അതിനുവേണ്ടിയുള്ള ഒരുക്കത്തിലാണ് ഈ പരിശീലകനുള്ളത്. എന്നാൽ സ്റ്റിമാച്ചിനെ പരിശീലകനാക്കാൻ യൂറോപ്പ്യൻ […]

ബംഗളൂരുവിനെ പരാജയപ്പെടുത്തി,ISL ചരിത്രത്തിൽ റെക്കോർഡിട്ട് ഒന്നാമതായി കേരള ബ്ലാസ്റ്റേഴ്സ്.

ബംഗളൂരുവിനോട് പരാജയപ്പെട്ടു കൊണ്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാമത്തെ സീസണിന് വിരാമം കുറിച്ചിരുന്നത്. എന്നാൽ ബംഗളുരുവിനെ തന്നെ പരാജയപ്പെടുത്തിക്കൊണ്ട് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് തുടക്കം കുറിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. ഇതോടെ ബംഗളൂരുവിനോട് പക തീർക്കാൻ ക്ലബ്ബിന് കഴിഞ്ഞു എന്നതാണ്. ഈ മത്സരം വീക്ഷിക്കാൻ വേണ്ടി പതിനായിരക്കണക്കിന് ആരാധകരായിരുന്നു കൊച്ചിയിലെ സ്റ്റേഡിയത്തിൽ എത്തിയിരുന്നത്. അവർക്കെല്ലാം മനസ്സ് […]

ഐഎസ്എല്ലിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങളിൽ സ്ഥാനം നേടി അഡ്രിയാൻ ലൂണയും, ശേഷിക്കുന്നവർ ആരൊക്കെ?

ആദ്യ റൗണ്ട് മത്സരത്തിൽ ബംഗളൂരു എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്. ഇതോടെ മൂന്ന് പോയിന്റുകൾ കരസ്ഥമാക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. ആദ്യത്തെ ഗോൾ ഓൺ ഗോൾ ആയിരുന്നുവെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ നേടിയത് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയാണ്. ഈ ഗോൾ മാറ്റി നിർത്തിയാലും മത്സരത്തിൽ തകർപ്പൻ പ്രകടനം നടത്താൻ ലൂണക്ക് സാധിച്ചിട്ടുണ്ട്. മൈതാനത്തെ കഠിനാധ്വാനിയായിരുന്നു ലൂണ. സഹതാരങ്ങളെ മോട്ടിവേറ്റ് ചെയ്യാനും മത്സരത്തിൽ അദ്ദേഹം ശ്രമിച്ചിരുന്നു. ആദ്യ മത്സരത്തിലെ വിജയം ആരാധകരെ ഇപ്പോൾ ത്രസിപ്പിച്ചിട്ടുണ്ട്. ഇതിന് […]

മെസ്സി-സുവാരസ് ആവാൻ നോക്കി ഇക്കാർഡി,പാളിപ്പോയി, അഞ്ചു മിനിട്ടിനകം ഇരുവരും പ്രായശ്ചിത്തം ചെയ്തു.

ലോക ഫുട്ബോളിലെ തന്നെ മനോഹരവും അപകടകാരിയുമായ കൂട്ടുകെട്ടായിരുന്നു ലിയോ മെസ്സിയും ലൂയിസ് സുവാരസ്സും. ബാഴ്സലോണക്ക് വേണ്ടിയായിരുന്നു ഇരുവരും ഒരുമിച്ച് കളിച്ചിരുന്നത്.നിരവധി ഗോളുകൾ ഈ രണ്ടു താരങ്ങളും ചേർന്നുകൊണ്ട് നേടിയിട്ടുണ്ട്. അതിൽ മനോഹരമായത് ഒരു പെനാൽറ്റി ഗോൾ തന്നെയായിരുന്നു. സെൽറ്റ വിഗോക്കെതിരെയുള്ള മത്സരത്തിലായിരുന്നു ബാഴ്സലോണക്ക് പെനാൽറ്റി ലഭിച്ചത്. പെനാൽറ്റി നേരിട്ട് എടുക്കാതെ മെസ്സി സുവാരസിന് പാസ് നൽകുകയായിരുന്നു. സുവാരസ് അത് ഗോളാക്കി മാറ്റുകയും ചെയ്തു. അങ്ങനെ പെനാൽറ്റി ലയണൽ മെസ്സി അസിസ്റ്റാക്കി മാറ്റി. ഫുട്ബോളിൽ അപൂർവ്വമായി മാത്രം കണ്ടുവരുന്ന […]

ഐഎസ്എല്ലിന്റെ ഒഫീഷ്യൽ ടീം ഓഫ് ദി വീക്ക്, കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഇടം നേടിയത് ഒരേയൊരു സൂപ്പർതാരം മാത്രം.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ ആദ്യ റൗണ്ട് മത്സരങ്ങൾ ഇപ്പോൾ അവസാനിച്ചിട്ടുണ്ട്. ഹൈദരാബാദും ഗോവയും തമ്മിലുള്ള മത്സരം നടന്നിട്ടില്ല എന്നത് എടുത്തു പറയേണ്ട കാര്യമാണ്.ആദ്യ റൗണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ മോഹൻ ബഗാനാണ് ഒന്നാം സ്ഥാനത്ത്.ഒഡീഷ,ബ്ലാസ്റ്റേഴ്സ്,മുംബൈ എന്നിവർ തൊട്ടു പിറകിൽ വരുന്നു. ഏറ്റവും അവസാന സ്ഥാനത്തുള്ളത് ചെന്നൈയിൻ എഫ്സിയാണ്. ആദ്യ റൗണ്ടിലെ മത്സരങ്ങൾ അവസാനിച്ചപ്പോൾ ഏറ്റവും മികച്ച താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ടീം ഓഫ് ദി വീക്ക് ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗ് തന്നെ ഒഫീഷ്യലായി കൊണ്ട് പുറത്തുവിട്ടിട്ടുണ്ട്. […]

കഴിഞ്ഞിട്ടില്ല രാമാ,ഒന്നുകൂടെയുണ്ട് ബാക്കി..ISL പുറത്തുവിട്ട വീഡിയോയിൽ ബംഗളൂരു എഫ്സിക്ക് മുന്നറിയിപ്പ് നൽകി ഐമൻ

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് ഏറെ സന്തോഷം നൽകിയ ഒരു വിജയമാണ് ഓപ്പണിങ് മത്സരത്തിൽ ക്ലബ്ബ് നേടിയത്. നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയത്തിന് മുന്നിൽ ബംഗളൂരു എഫ്സിയെ കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തുകയായിരുന്നു. ഈ വിജയം ഏറെ അർഹിച്ചത് ആരാധകർ തന്നെയാണ്. കാരണം അവർ ഏറെ ആഗ്രഹിച്ച ഒരു വിജയമാണ് ഇപ്പോൾ ബംഗളൂരുവിനെതിരെ നേടിയിട്ടുള്ളത്. മത്സരത്തിൽ എല്ലാവരും മികച്ച രൂപത്തിൽ കളിച്ചിരുന്നു. എന്നിരുന്നാലും പല മേഖലകളിലും ബ്ലാസ്റ്റേഴ്സ് ഇംപ്രൂവ് ചെയ്യാനുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ നിരയിൽ ഏറ്റവും കൂടുതൽ കയ്യടി […]

മെസ്സിയെ തടയാൻ അയ്യായ്യിരത്തോളം കോച്ചുമാർ ശ്രമിച്ചു,അവരെക്കൊണ്ട് സാധിക്കാത്തതാണോ എന്നെക്കൊണ്ട് സാധിക്കുമെന്ന് കരുതുന്നത് :ഫൈനലിലെ കോച്ച്.

ലയണൽ മെസ്സി കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി വിശ്രമത്തിലാണ്. മെസ്സിക്ക് മസിലിന് പ്രശ്നങ്ങളുണ്ട്.ഒരുപാട് മത്സരങ്ങൾ തുടർച്ചയായി കളിച്ചതിനാൽ മെസ്സി ക്ഷീണിതനാണ്. അതുകൊണ്ടുതന്നെ ഇന്റർ മയാമിക്ക് വേണ്ടിയുള്ള ചില മത്സരങ്ങളിൽ മെസ്സി വിശ്രമം എടുത്തിരുന്നു.പക്ഷേ ഇനി ഫൈനൽ മത്സരമാണ്. ലീഗ്സ് കപ്പ് ഇന്റർ മയാമിക്ക് നേടിക്കൊടുത്ത മെസ്സിക്ക് ഒരു കിരീടം കൂടി ഇന്റർ മയാമിക്ക് നേടിക്കൊടുക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. ഓപ്പൺ കപ്പിന്റെ ഫൈനൽ മത്സരത്തിൽ ഹൂസ്റ്റൻ ഡൈനാമോ എന്ന ക്ലബ്ബിനെയാണ് ഇന്റർ മയാമി നേരിടുന്നത്. ഇന്ററിന്റെ സ്റ്റേഡിയത്തിൽ വെച്ച് തന്നെ […]

ഇന്ത്യൻ താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ടീം ഓഫ് ദി വീക്ക്, കേരള ബ്ലാസ്റ്റേഴ്സ് നിന്നും ആരൊക്കെ സ്ഥാനം നേടി?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ ആദ്യ റൗണ്ട് മത്സരങ്ങൾ ഇപ്പോൾ അവസാനിച്ചിട്ടുണ്ട്. ഹൈദരാബാദും ഗോവയും തമ്മിലുള്ള മത്സരം നടന്നിട്ടില്ല എന്നത് എടുത്തു പറയേണ്ട കാര്യമാണ്.ആദ്യ റൗണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ മോഹൻ ബഗാനാണ് ഒന്നാം സ്ഥാനത്ത്.ഒഡീഷ,ബ്ലാസ്റ്റേഴ്സ്,മുംബൈ എന്നിവർ തൊട്ടു പിറകിൽ വരുന്നു. ഏറ്റവും അവസാന സ്ഥാനത്തുള്ളത് ചെന്നൈയിൻ എഫ്സിയാണ്. ആദ്യ റൗണ്ട് മത്സരങ്ങൾ പൂർത്തിയായതോടെ ടീം ഓഫ് ദി വീക്ക് പുറത്തുവന്നിട്ടുണ്ട്.IFTWC യാണ് ടീം ഓഫ് ദി വീക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യൻ താരങ്ങളെ മാത്രം ഉൾപ്പെടുത്തി […]