ഐഎസ്എല്ലിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങളിൽ സ്ഥാനം നേടി അഡ്രിയാൻ ലൂണയും, ശേഷിക്കുന്നവർ ആരൊക്കെ?
ആദ്യ റൗണ്ട് മത്സരത്തിൽ ബംഗളൂരു എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്. ഇതോടെ മൂന്ന് പോയിന്റുകൾ കരസ്ഥമാക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. ആദ്യത്തെ ഗോൾ ഓൺ ഗോൾ ആയിരുന്നുവെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ നേടിയത് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയാണ്. ഈ ഗോൾ മാറ്റി നിർത്തിയാലും മത്സരത്തിൽ തകർപ്പൻ പ്രകടനം നടത്താൻ ലൂണക്ക് സാധിച്ചിട്ടുണ്ട്. മൈതാനത്തെ കഠിനാധ്വാനിയായിരുന്നു ലൂണ. സഹതാരങ്ങളെ മോട്ടിവേറ്റ് ചെയ്യാനും മത്സരത്തിൽ അദ്ദേഹം ശ്രമിച്ചിരുന്നു. ആദ്യ മത്സരത്തിലെ വിജയം ആരാധകരെ ഇപ്പോൾ ത്രസിപ്പിച്ചിട്ടുണ്ട്. ഇതിന് […]