അവസരം ലഭിക്കാത്തതുകൊണ്ട് ഹാപ്പിയല്ലേ? ഡ്രിൻസിച്ച് പ്രതികരിക്കുന്നു!
കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ മികയേൽ സ്റ്റാറെ പലവിധ പരീക്ഷണങ്ങളും സ്റ്റാർട്ടിങ് ഇലവനിൽ നടത്തുന്നുണ്ട്. പല മാറ്റങ്ങളും അദ്ദേഹം നടപ്പിൽ വരുത്താറുണ്ട്. ആദ്യത്തെ മത്സരങ്ങളിൽ സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടാൻ പ്രതിരോധനിര താരമായ മിലോസ് ഡ്രിൻസിച്ചിന് സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല കാര്യങ്ങൾ. പ്രതിരോധത്തിൽ ഭൂരിഭാഗവും ഇന്ത്യൻ താരങ്ങളെയാണ് ഈ പരിശീലകൻ ഉൾപ്പെടുത്തുന്നത്. ഇനി വിദേശ താരത്തെ ഉൾപ്പെടുത്തുകയാണെങ്കിൽ അത് കോയെഫിനെയായിരിക്കും. അതുകൊണ്ടുതന്നെ ഡ്രിൻസിച്ചിന് ഇപ്പോൾ സ്റ്റാർട്ടിങ് ഇലവനിൽ അവസരം ലഭിക്കാറില്ല. അതിനാൽ ക്ലബ്ബിനകത്ത് അസംതൃപ്തനാണോ എന്ന് അദ്ദേഹത്തോട് […]