ബ്ലാസ്റ്റേഴ്സ് ആരാധകർ ഗോളടിച്ചില്ലല്ലോ എന്ന് പറഞ്ഞ കോച്ചിന്റെ വാദം തെറ്റ്,സന്ധുവിന്റെ ആംഗ്യം പറയും എല്ലാം.
കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിലായിരുന്നു ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം എഡിഷനിലെ ആദ്യമത്സരത്തിൽ ഏറ്റുമുട്ടിയിരുന്നത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ബംഗളൂരു എഫ്സിയെ പരാജയപ്പെടുത്താൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. ആദ്യ ഗോൾ ബംഗളൂരു സെൽഫ് ഗോൾ വഴങ്ങുകയായിരുന്നു. പിന്നീട് ബംഗളൂരുവിന്റെ ഗോൾകീപ്പർ സന്ധുവിന്റെ പിഴവിൽ നിന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോൾ നേടിയിരുന്നത്. നായകൻ അഡ്രിയാൻ ലൂണയായിരുന്നു ഈ പിഴവ് മുതലെടുത്തിരുന്നത്. ഈ മത്സരത്തിൽ പരാജയപ്പെട്ടതിനുശേഷം […]