ലയണൽ മെസ്സിയെ മാനസികമായി അത് ബാധിച്ചിട്ടുണ്ട് : ഇന്റർ മയാമി കോച്ച് അപ്ഡേറ്റ് നൽകുന്നു.
ഇന്റർ മയാമിയുടെ കഴിഞ്ഞ മത്സരത്തിൽ ലയണൽ മെസ്സി ഉണ്ടായിരുന്നു. കളിച്ചു തുടങ്ങിയ മെസ്സിക്ക് അധികം വൈകാതെ കളിക്കളം വിടേണ്ടി വരികയായിരുന്നു. കാരണം മസിൽ ഓവർലോഡ് തന്നെയായിരുന്നു. അസ്വസ്ഥത പ്രകടിപ്പിച്ച മെസ്സിയെ മയാമി കോച്ച് പിൻവലിക്കുകയായിരുന്നു. ഇനി ഇന്റർ മയാമിയുടെ അടുത്ത മത്സരം ഓർലാന്റോക്കെതിരെയാണ്.തിങ്കളാഴ്ച പുലർച്ചയാണ് ആ മത്സരം നടക്കുക.ആ മത്സരത്തിൽ ലയണൽ മെസ്സി കളിക്കില്ല എന്ന സൂചന നേരത്തെ തന്നെ ഇന്ററിന്റെ കോച്ച് നൽകിയതാണ്. പുതിയ ട്രെയിനിങ് സെഷനിൽ മെസ്സി ടീമിനോടൊപ്പം പങ്കെടുത്തിട്ടുമില്ല. ഈ ട്രെയിനിങ്ങിന് ശേഷം […]