തനിക്കെതിരെയുള്ള പിഎസ്ജി-ഫ്രഞ്ച് ആരാധകരുടെ കൂവ്വൽ, അർജന്റീനയുടെ പിഴവ് കാരണമാണെന്ന് ലിയോ മെസ്സി.
പിഎസ്ജിയോട് ലയണൽ മെസ്സി ഗുഡ് ബൈ പറഞ്ഞിട്ട് ഇപ്പോൾ മാസങ്ങൾ പിന്നിട്ടു കഴിഞ്ഞു.പാരീസിലെ അവസാന നാളുകൾ മെസ്സിക്ക് വളരെയധികം കഠിനമായിരുന്നു. എന്തെന്നാൽ ലയണൽ മെസ്സിയെ പാരീസിലെ ആരാധകർ തന്നെ അധിക്ഷേപിച്ചിരുന്നു.സ്വന്തം ആരാധകരിൽ നിന്ന് തന്നെ മെസ്സിക്ക് കൂവലുകൾ ഏൽക്കേണ്ടി വന്നിരുന്നു. ഖത്തർ വേൾഡ് കപ്പിൽ അർജന്റീന ചാമ്പ്യന്മാരായതിനുശേഷമാണ് ഈ കൂവലുകൾ മെസ്സിക്ക് ഏറെ നേരിടേണ്ടി വന്നത്.ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന കിരീടം നേടിയത്.ആ ഒരു ദേഷ്യം പിഎസ്ജിയുടെ മത്സരങ്ങളിൽ ആരാധകർ മെസ്സിക്ക് നേരെ തീർക്കുകയായിരുന്നു.എന്നാൽ ഇത് ലയണൽ […]