ബ്ലാസ്റ്റേഴ്സ് പെട്ടെന്നൊരു ലെഫ്റ്റ് ബാക്ക് സൈനിംഗ് അനൗൺസ്മെന്റ് നടത്തിയാലും അത്ഭുതപ്പെടേണ്ടതില്ല.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിലെ വീക്ക് പോയിന്റ് ലെഫ്റ്റ് ബാക്ക് പൊസിഷൻ തന്നെയാണ്. പരിചയസമ്പത്തുള്ള ഇന്ത്യൻ താരങ്ങൾ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ഇല്ല. അതേസമയം റൈറ്റ് ബാക്ക് പൊസിഷനിൽ പ്രതിഭാ ധാരാളിത്തം കേരള ബ്ലാസ്റ്റേഴ്സ് ഉണ്ട്. ഈ സീസണിലേക്ക് ഒരു മികച്ച ലെഫ്റ്റ് ബാക്കിനെ കേരള ബ്ലാസ്റ്റേഴ്സിന് അത്യാവശ്യമാണ്.ബ്ലാസ്റ്റേഴ്സ് ഏറ്റവും കൂടുതൽ പരിശ്രമിക്കുന്നത് എഫ്സി ഗോവയുടെ സൂപ്പർ താരമായ ഐബൻബാ ഡോഹ്ലിംഗിന് വേണ്ടിയാണ് എന്നത് നേരത്തെ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ട കാര്യമാണ്.പക്ഷേ ഗോവ അദ്ദേഹത്തെ വിട്ട് നൽകാൻ തയ്യാറായിരുന്നില്ല. […]

ചുംബനം നൽകി മെസ്സി,വിശ്വസിക്കാനാവാതെ കണ്ണീരണിഞ്ഞ് ആരാധകൻ.

അർജന്റൈൻ ക്യാപ്റ്റനായ ലയണൽ മെസ്സി ഇന്റർ മിയാമിയിലും അടിച്ചുപൊളിക്കുകയാണ്. ഏതെങ്കിലും ഒരു ലീഗിലേക്ക് എത്തിയാൽ സ്വാഭാവികമായും താരങ്ങൾ പ്രകടിപ്പിക്കുന്ന ബുദ്ധിമുട്ടുപോലും ലയണൽ മെസ്സിക്ക് അമേരിക്കയിൽ അനുഭവപ്പെട്ടില്ല. ആദ്യ മത്സരത്തിൽ തന്നെ ഉജ്ജ്വല ഫ്രീകിക്ക് ഗോൾ നേടിക്കൊണ്ടായിരുന്നു മെസ്സി തുടങ്ങിയത്.ഇന്നിപ്പോൾ അത് അഞ്ചു ഗോളുകളിലും ഒരു അസിസ്റ്റും എത്തിനിൽക്കുന്നു. മൂന്നേ മൂന്ന് മത്സരങ്ങളിൽ മാത്രം കളിച്ച മെസ്സി അമേരിക്കയിൽ ഇപ്പോൾ കൊടുങ്കാറ്റായിരിക്കുകയാണ്. അത്രയൊന്നും ശ്രദ്ധ ലഭിക്കാത്ത അമേരിക്കൻ ഫുട്ബോളിനെ ഇപ്പോൾ എല്ലാവരും ശ്രദ്ധിച്ചു തുടങ്ങി എന്നുള്ളതാണ് വസ്തുത.സ്വസ്ഥ ജീവിതത്തിനു […]

മെസ്സിയുടെ ഓട്ടോഗ്രാഫ് വാങ്ങിയതേ ഓർമ്മയുള്ളൂ, നിമിഷങ്ങൾക്കകം തന്നെ ജോലി തെറിച്ചു.

ലയണൽ മെസ്സി തരംഗം അമേരിക്കയിൽ അലയടിക്കുകയാണ്.എങ്ങും മെസ്സിയാണ് ചർച്ച ചെയ്യപ്പെടുന്നത്.ഫുട്ബോളിന് വലിയ ഫാൻ ഫോളോവിംഗ് ഒന്നുമില്ലാത്ത അമേരിക്കയിൽ മെസ്സിയുടെ വരവ് വലിയ ഇമ്പാക്ട് ഉണ്ടാക്കിയിട്ടുണ്ട്.ഇപ്പോൾ ലയണൽ മെസ്സി കാരണം ജോലി നഷ്ടമായ ഒരാളുടെ കഥയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ക്രിസ്റ്റ്യൻ സലാമാങ്ക എന്നാണ് ആ വ്യക്തിയുടെ പേര്. അദ്ദേഹം ക്‌ളീനിംഗ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഇന്റർ മിയാമിയുടെ സ്റ്റേഡിയം വൃത്തിയാക്കേണ്ട ജോലി കമ്പനിക്കായിരുന്നു.ബസ് പാർക്കിലെ ബാത്റൂമിൽ ക്ലീൻ ആക്കാൻ വേണ്ടി പോകുന്ന സമയത്താണ് ഇന്റർ മിയാമിയുടെ ബസ് […]

ഡെമ്പലെക്ക് പകരം നെയ്മറെ വേണോയെന്ന് പിഎസ്ജി,സാവി വേണ്ടെന്ന് പറയാൻ രണ്ടു കാരണങ്ങൾ.

2017ലായിരുന്നു നെയ്മർ തന്റെ ബാഴ്സ കരിയറിന് അവസാനമിട്ടത്.പിഎസ്ജിയിലേക്കായിരുന്നു അദ്ദേഹം പോയിരുന്നത്. പക്ഷേ പിന്നീട് അദ്ദേഹത്തിന് പലതവണ മനംമാറ്റം സംഭവിച്ചു.അതായത് ഓരോ സമ്മർ ട്രാൻസ്ഫർ വിൻഡോയിലും ബാഴ്സയിലേക്ക് മടങ്ങിയെത്താനുള്ള ശ്രമങ്ങൾ നെയ്മർ നടത്തിയിരുന്നുവെങ്കിലും അതൊക്കെ വിഫലമാവുകയായിരുന്നു. നെയ്മറെ ഒഴിവാക്കാൻ ഇടക്കാലയളവിൽ പിഎസ്ജിയും തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ഡെമ്പലെയെ ബാഴ്സലോണയിൽ നിന്നും പിഎസ്ജിക്ക് ലഭിച്ചത്.അദ്ദേഹത്തിന്റെ 50 മില്യൺ യൂറോയുടെ പ്രത്യേക ക്ലോസ് ആക്ടിവേറ്റ് ചെയ്യുകയും അങ്ങനെ സ്വന്തമാക്കുകയുമാണ് പിഎസ്ജി ചെയ്യുന്നത്. ഈ അവസരത്തിൽ പാരീസിയൻ ക്ലബ്ബ് ബാഴ്സക്ക് മറ്റൊരു ഓഫർ നൽകിയിരുന്നു. […]

അപ്ഡേറ്റ് : ജസ്റ്റിൻ ഇമ്മാനുവലിന്റെ കാര്യത്തിൽ തീരുമാനമെടുത്ത് കേരള ബ്ലാസ്റ്റേഴ്സ്.

കേരള ബ്ലാസ്റ്റേഴ്സ് ട്രയൽസിനായി കൊണ്ടുവന്ന നൈജീരിയൻ യുവതാരമാണ് ജസ്റ്റിൻ ഇമ്മാനുവൽ. അദ്ദേഹം ഈ ഇക്കാലമത്രയും കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രെയിനിങ് സെഷനിൽ ഉണ്ടായിരുന്നു. മഹാരാജാസിനെതിരെ ബ്ലാസ്റ്റേഴ്സ് ഒരു പരിശീലന മത്സരം കളിച്ചപ്പോൾ അതിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ജസ്റ്റിൻ ഇറങ്ങുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കാര്യത്തിൽ ഒരു സുപ്രധാന തീരുമാനം ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എടുത്തിട്ടുണ്ട്. അതായത് വരുന്ന ഡ്യൂറന്റ് കപ്പിനുള്ള സ്‌ക്വാഡിൽ ഈ യുവതാരത്തെ കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടുത്തിയിട്ടുണ്ട്.ആദ്യം ഉൾപ്പെടുത്തിയിരുന്നില്ലെങ്കിലും പിന്നീട് കൂട്ടിച്ചേർക്കുകയായിരുന്നു.മാക്സിമസ് ഏജന്റാണ് ഇത് റിപ്പോർട്ട് ചെയ്തത്. […]

മെസ്സി ബുദ്ധിമുട്ടുമെന്ന് പറഞ്ഞവരൊക്കെ എവിടെ? ബാഴ്സയെയും പിഎസ്ജിയേയും മറികടന്ന് ഇന്റർ മിയാമി.

ലയണൽ മെസ്സി ഇന്റർ മിയാമിയിലേക്ക് വന്ന സമയത്ത് പലവിധ വിലയിരുത്തലുകളും വന്നിരുന്നു. അമേരിക്കയിലെ പരിശീലകനായ വെയ്ൻ റൂണി തന്റെ നിരീക്ഷണം പറഞ്ഞിരുന്നു. അതായത് ലയണൽ മെസ്സിക്ക് കാര്യങ്ങൾ എളുപ്പമാവില്ലെന്നും അമേരിക്കയിൽ തുടക്കത്തിൽ ബുദ്ധിമുട്ടേണ്ടി വരുമെന്നായിരുന്നു റൂണി പറഞ്ഞിരുന്നത്. ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ പല എതിർ താരങ്ങളും പറഞ്ഞിരുന്നു. പക്ഷേ ലിയോ മെസ്സി അതിനെയെല്ലാം പ്രകടനം കൊണ്ട് മറികടന്നിട്ടുണ്ട്.മൂന്നേ മൂന്ന് മത്സരങ്ങൾ മാത്രം കളിച്ച മെസ്സി ആറ് ഗോളുകളിൽ കോൺട്രിബ്യൂട്ട് ചെയ്തു കഴിഞ്ഞു.5 ഗോളുകളും ഒരു അസിസ്റ്റുമാണ് മെസ്സിയുടെ നേട്ടം.ക്രൂസ് […]

മെസ്സിയെ തടയാൻ ഒരു പ്ലാൻ ഉണ്ടാക്കിയിരുന്നു, പക്ഷേ അത് ചീറ്റിപ്പോയെന്ന് സമ്മതിച്ച് ഒർലാന്റോ താരം.

ക്യാപ്റ്റൻ ലിയോ മെസ്സി ഒരുതവണ കൂടി ഇന്റർമിയാമിയെ വിജയത്തിലേക്ക് നയിക്കുന്ന കാഴ്ച്ചയാണ് അവരുടെ സ്റ്റേഡിയത്തിൽ നിന്നും നമുക്ക് കഴിഞ്ഞ ദിവസം കാണാൻ കഴിഞ്ഞത്. ലയണൽ മെസ്സി രണ്ട് ഗോളുകളാണ് മത്സരത്തിൽ നേടിയത്. ഇതോടെ മൂന്നു മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളുകൾ നേടാനും ലയണൽ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. ഫ്ലോറിഡ ഡെർബിയായിരുന്നു നടന്നിരുന്നത്. എന്നാൽ മെസ്സിക്ക് മുന്നിൽ ഒർലാന്റോ സിറ്റിക്ക് അടിപതറുകയായിരുന്നു. അവരുടെ താരമായ സെസാർ അരൗഹോ അത് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ലയണൽ മെസ്സിയെ തടയാൻ ഒരു പ്ലാൻ ഉണ്ടാക്കിയിരുന്നുവെന്നും […]

ഇതിനൊരു അന്ത്യമില്ലേ..?വേൾഡ് സോക്കർ ഓഫ് ദി ഇയർ അവാർഡും ലയണൽ മെസ്സിക്ക്.

2022 എന്ന വർഷം മെസ്സിയുടെ കരിയറിലെ പൊൻതൂവലാണ്. മെസ്സി തന്റെ കരിയറിൽ ഇക്കാലമത്രയും നേടിയ നേട്ടങ്ങളെക്കാൾ അദ്ദേഹം വിലമതിക്കുന്ന ഒരു നേട്ടം താരത്തെ തേടിയെത്തിയത് കഴിഞ്ഞ വർഷമാണ്. വേൾഡ് കപ്പ് കിരീടം ഖത്തറിൽ വെച്ചായിരുന്നു മെസ്സി ഉയർത്തിയത്. അതിനു പിന്നാലെ ഒരുപാട് വ്യക്തിഗത അവാർഡുകൾ മെസ്സിക്ക് ലഭിച്ചു. ആ കൂട്ടത്തിലേക്ക് ഇപ്പോൾ ഒന്നുകൂടി ചേർക്കപ്പെട്ടിട്ടുണ്ട്. 2022ലെ വേൾഡ് സോക്കർ ഓഫ് ദി ഇയർ അവാർഡ് ലയണൽ മെസ്സി നേടി കഴിഞ്ഞു ഒഫീഷ്യൽ പ്രഖ്യാപനം വന്നിട്ടുണ്ട്.വേൾഡ് കപ്പിലെ മിന്നുന്ന […]

കേരള ബ്ലാസ്റ്റേഴ്സ് വിദേശത്തേക്ക്.

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുകയാണ്.ഡ്യൂറന്റ് കപ്പിലാണ് ആദ്യമായി കൊണ്ട് ക്ലബ്ബ് പങ്കെടുക്കുക.ഗോകുലം കേരള, ബംഗളൂരു എഫ്സി, ഇന്ത്യൻ എയർഫോഴ്സ് എന്നിവരാണ് കേരളത്തിന്റെ എതിരാളികൾ. ഓഗസ്റ്റ് 13ആം തീയതി ഗോകുലം കേരളക്കെതിരെയാണ് ബ്ലാസ്റ്റേഴ്സ് ആദ്യമത്സരം കളിക്കുക. ഡ്യൂറന്റ് കപ്പിന് ശേഷം ഫ്രണ്ട്‌ലി മത്സരങ്ങൾ കളിക്കാൻ ക്ലബ്ബ് തീരുമാനിച്ചിട്ടുണ്ട്. പതിവുപോലെ യുഎഇ ടൂർ തന്നെയായിരിക്കും കേരള ബ്ലാസ്റ്റേഴ്സ് നടത്തുക. സെപ്റ്റംബർ ആദ്യവാരം ബ്ലാസ്റ്റേഴ്സ് UAE യിലേക്ക് പോകും എന്നാണ് പുറത്തുവരുന്ന സൂചനകൾ.മൂന്ന് മത്സരങ്ങളാണ് യുഎഇയിൽ വെച്ചുകൊണ്ട് […]

എതിർ തട്ടകത്തിലും മെസ്സി തരംഗം അലയടിക്കുന്നു, വിലകൂടിയ ടിക്കറ്റുകൾ മിനിറ്റുകൾക്കകം കാലിയായി.

ലയണൽ മെസ്സി അമേരിക്കയിലേക്ക് വന്നപ്പോൾ ഇത്ര വേഗത്തിൽ തന്നെ ഇമ്പാക്ട് ഉണ്ടാവുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. മെസ്സിക്ക് തുടക്കത്തിൽ ബുദ്ധിമുട്ടേണ്ടി വരുമെന്നായിരുന്നു കണക്ക് കൂട്ടലുകൾ.എന്തെന്നാൽ ഇന്റർ മിയാമി അത്രയും മോശം സമയത്തിലൂടെയായിരുന്നു പോയിക്കൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ മെസ്സിക്ക് വലിയ ഇമ്പാക്ട് ഉടനടി ഉണ്ടാക്കാനാവില്ല എന്നായിരുന്നു വിലയിരുത്തലുകൾ. എന്നാൽ എല്ലാം നിരീക്ഷണങ്ങളെയും താളം തെറ്റിച്ചു കൊണ്ടാണ് മെസ്സി ഇമ്പാക്ട് ഇപ്പോൾ അമേരിക്കയിൽ സൃഷ്ടിച്ചിരിക്കുന്നത്. ലയണൽ മെസ്സി കളിച്ച മൂന്ന് മത്സരങ്ങളിലും വിജയം നേടാൻ ഇന്റർ മിയാമിക്ക് കഴിഞ്ഞു. 3 മത്സരങ്ങളിലെയും മാൻ […]