വീണ്ടും കംബാക്ക് വിജയവുമായി റയൽ,ചെൽസിക്ക് രക്ഷയില്ല, 7 ഗോൾ വിജയം നേടി റോമ.
ലാലിഗയിൽ നടന്ന അഞ്ചാമത്തെ റൗണ്ട് മത്സരത്തിലും വിജയം നേടിക്കൊണ്ട് കുതിക്കുകയാണ് റയൽ മാഡ്രിഡ്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് മാഡ്രിഡ് റയൽ സോസിഡാഡിനെ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചുവരവ് നടത്തി കൊണ്ടാണ് ഈ വിജയം റയൽ സ്വന്തമാക്കിയത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ റയൽ പിറകിൽ പോയിരുന്നു.ഈ ഗോളിന് മറുപടി നൽകാൻ 45ആം മിനിട്ട് വരെ റയൽ കാത്തിരിക്കേണ്ടിവന്നു.ഫ്രാൻ ഗാർഷ്യയുടെ അസിസ്റ്റിൽ നിന്ന് വാൽവെർദെയാണ് ഗോൾ നേടിയത്. പിന്നീട് അറുപതാം മിനിറ്റിൽ വീണ്ടും ഗോൾ […]