ലയണൽ മെസ്സി ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾക്ക് ഖത്തർ വേൾഡ് കപ്പ് കിരീടം ലഭിക്കുമായിരുന്നില്ലെന്ന് തുറന്നു പറഞ്ഞു അർജന്റൈൻ താരം.

ഖത്തറിൽ വെച്ച് വേൾഡ് കപ്പ് കിരീടം നേടിയതിനുശേഷവും അർജന്റീന ഇപ്പോൾ മികച്ച പ്രകടനം നടത്തുകയാണ്. അതിനുശേഷം നാല് സന്നാഹ മത്സരങ്ങളും രണ്ട് വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരങ്ങളുമാണ് അർജന്റീന കളിച്ചത്.ഈ ആറു മത്സരങ്ങളിലും വിജയിക്കാൻ അർജന്റീനക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു ഗോൾ പോലും അർജന്റീന ഈ വർഷം വഴങ്ങിയിട്ടില്ല എന്നതും പ്രസക്തമാണ്. ഒരുപാട് വെല്ലുവിളികളെ അതിജീവിച്ചു കൊണ്ടാണ് അർജന്റീന വേൾഡ് കപ്പ് കിരീടം നേടിയത്. പുറത്താവലിന്റെ വക്കിൽ നിന്നും അർജന്റീനയെ രക്ഷിച്ചത് ലയണൽ മെസ്സിയായിരുന്നു. ലയണൽ മെസ്സി ഇല്ലായിരുന്നുവെങ്കിൽ […]

അടുത്ത കോപ്പ അമേരിക്കക്കുള്ള അർജന്റീനയുടെ ഹോം-എവേ ജേഴ്‌സികൾ ലീക്കായി.

ഫിഫ റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരായ അർജന്റീനയുടെ മുന്നിലുള്ള അടുത്ത ലക്ഷ്യം കോപ്പ അമേരിക്കയിലാണ്. അടുത്തവർഷം യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ വെച്ചുകൊണ്ടാണ് കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കുന്നത്.നിലവിലെ ചാമ്പ്യന്മാർ അർജന്റീനയാണ്. കിരീടം നിലനിർത്തുക എന്നത് തന്നെയാണ് സ്കലോണിയുടെ ഉദ്ദേശം. അടുത്ത വർഷത്തെ കോപ്പ അമേരിക്കക്കുള്ള അർജന്റീനയുടെ ജേഴ്സികൾ ലീക്കായി.ഹോം-എവേ ജേഴ്‌സികളാണ് ലീക്കായിട്ടുള്ളത്.ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നു. ഫൂട്ടി ഹെഡ്ലൈൻസാണ് ജേഴ്‌സികളുടെ ചിത്രങ്ങൾ പുറത്തുവിട്ടത്. ആകാശ നീലയും വെള്ളയുമുള്ള ഹോം ജേഴ്‌സ് തന്നെയാണ്. 🚨 BREAKING: Argentina Copa […]

നെയ്മറെ തളർത്താൻ വേണ്ടി മന്ത്രവാദം ചെയ്ത് പെറു മന്ത്രവാദികൾ,പക്ഷേ ഫലിച്ചില്ല.

ബ്രസീലും ബൊളീവിയയും തമ്മിൽ നടന്ന ആദ്യത്തെ മത്സരത്തിൽ 5-1 എന്ന സ്കോറിനായിരുന്നു ബ്രസീൽ വിജയിച്ചത്. നെയ്മറാ യിരുന്നു ബ്രസീലിനു വേണ്ടി മികച്ച പ്രകടനം മത്സരത്തിൽ നടത്തിയത്.രണ്ടു ഗോളുകളും ഒരു അസിസ്റ്റും ആ മത്സരത്തിൽ നെയ്മർ നേടിയിരുന്നു.പെറുവിനെ നേരിടാൻ വരുമ്പോൾ നെയ്മർ തന്നെയായിരുന്നു അവരുടെ പ്രധാന എതിരാളി. അതുകൊണ്ടുതന്നെ പെറുവിലെ ഒരു കൂട്ടം മന്ത്രവാദികൾ ലിമ എന്ന നഗരത്തിൽ ഒരുമിച്ചു കൂടിയിരുന്നു. എന്നിട്ട് നെയ്മറെ തളർത്താൻ വേണ്ടി മന്ത്രവാദം ചെയ്തിരുന്നു.മത്സരം നടക്കുന്ന വേദിക്ക് തൊട്ടരികിൽ വെച്ചായിരുന്നു നെയ്മറുടെ ചിത്രം […]

പെറുവിയൻ പ്രതിരോധപ്പൂട്ട് അവസാന നിമിഷത്തിൽ പൊളിച്ചു,ബ്രസീലിനു വിജയം.

വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരത്തിൽ വിജയം നേടാൻ ബ്രസീലിനു കഴിഞ്ഞു. രണ്ടാം മത്സരത്തിൽ പെറുവിനെയാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ ഡിഫൻഡർ മാർക്കിഞ്ഞോസ് നേടിയ ഗോളാണ് ബ്രസീലിന് പെറുവിനെതിരെ വിജയം നേടിക്കൊടുത്തത്. കഴിഞ്ഞ മത്സരത്തിലെ അതേ നിരയെ തന്നെയായിരുന്നു ഡിനിസ് ഇറക്കിയിരുന്നത്. പക്ഷേ പെറു വളരെയധികം ബുദ്ധിമുട്ട് ബ്രസീലിന് സൃഷ്ടിച്ചു.ഫസ്റ്റ് ഹാഫിൽ തന്നെ രണ്ടു ഗോളുകൾ ബ്രസീൽ നേടിയിരുന്നു.റാഫിഞ്ഞ,റിച്ചാർലീസൺ എന്നിവരായിരുന്നു ഗോളുകൾ നേടിയിരുന്നത്.എന്നാൽ അത് രണ്ടും ഓഫ്സൈഡ് ആവുകയായിരുന്നു. 🚨🚨| GOAL: Marquinhos scores for […]

സ്കൂളിൽ നിന്നും ടൂർ പോകുന്നതുപോലെയാണ് അർജന്റീന നാഷണൽ ടീമിനോടൊപ്പം ഇപ്പോൾ കളിക്കാൻ പോകുന്നത്, അനുഭവം പറഞ്ഞ് ഗോൾകീപ്പർ.

അർജന്റീന നാഷണൽ ടീം ഇപ്പോൾ അപാര ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.വേൾഡ് കപ്പ് നേടിയതിനുശേഷം ആ ഫോം നിലനിർത്താൻ അർജന്റീനക്ക് കഴിയുന്നുണ്ട്.വേൾഡ് കപ്പിന് ശേഷം കളിച്ച ആറുമത്സരങ്ങളിലും അർജന്റീന വിജയിച്ചു. ഏറ്റവും ഒടുവിൽ ലാ പാസിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന ബൊളീവിയയെ തോൽപ്പിച്ചത്. അർജന്റീനയുടെ ഡിഫൻസും ഗോൾകീപ്പറും ഇപ്പോൾ അതിശക്തമാണ്. കാരണം വേൾഡ് കപ്പിന് ശേഷം ഒരു ഗോൾ പോലും ഈ ആറുമത്സരങ്ങളിൽ നിന്ന് അർജന്റീന വഴങ്ങിയിട്ടില്ല.എല്ലാ മത്സരങ്ങളിലും ക്ലീൻ ഷീറ്റായിരുന്നു.വളരെ ഹാപ്പിയായി കൊണ്ടാണ് അർജന്റീന നാഷണൽ ടീം […]

മെസ്സി പരമാവധി ശ്രമിച്ചു, സാധിച്ചില്ലെന്ന് കോച്ച്,അർജന്റീനക്കൊപ്പം പറക്കില്ല.

അർജന്റീനയും ബൊളിവിയയും തമ്മിലുള്ള വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരത്തിൽ വിജയം നേടാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന ബൊളീവിയയെ പരാജയപ്പെടുത്തിയത്,എൻസോ,ടാഗ്ലിഫാഫിക്കോ,നിക്കോളാസ് ഗോൺസാലസ് എന്നിവരാണ് അർജന്റീനക്ക് വേണ്ടി ഗോളുകൾ നേടിയത്.ഡി മരിയ രണ്ട് അസിസ്റ്റുകൾ നേടി. ഈ മത്സരത്തിൽ ലയണൽ മെസ്സി അർജന്റീനക്ക് വേണ്ടി കളിച്ചിരുന്നില്ല.മസിൽ ഫാറ്റിഗാണ് കാരണം. നിരവധി മത്സരങ്ങൾ കുറഞ്ഞ ദിവസത്തിനുള്ള മെസ്സിക്ക് കളിക്കേണ്ടി വന്നിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ മത്സരത്തിൽ മെസ്സി തളർന്നിരുന്നുകൊണ്ട് പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു. മെസ്സി കളിക്കാത്തതിനെ കുറിച്ചുള്ള അപ്ഡേറ്റുകൾ അർജന്റീനയുടെ […]

മെസ്സിയില്ല,ലാ പാസിലെ ബുദ്ധിമുട്ടും, എന്നിട്ടും കിടിലൻ വിജയം നേടി അർജന്റീന.

അർജന്റീനയും ബൊളീവിയയും തമ്മിൽ നടന്ന വേൾഡ് കപ്പ് കോളിഫിക്കേഷൻ മത്സരത്തിൽ അർജന്റീന തന്നെ വിജയിച്ചു. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന ബൊളീവിയയെ പരാജയപ്പെടുത്തിയത്.ലാ പാസിലെ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലും അർജന്റീന നല്ല പ്രകടനം നടത്തി. ലയണൽ മെസ്സിയുടെ അഭാവത്തിലാണ് ഈ വിജയം അർജന്റീന കരസ്ഥമാക്കിയത്. What a goal by Enzo Fernandez. By Argentinian has done it again pic.twitter.com/kOrjbk7ysc — CFCDatro (@CFCDatro) September 12, 2023 മസിൽ ഫാറ്റിഗ് മൂലം ലയണൽ മെസ്സി […]

അർജന്റീന താരങ്ങളുടെ ഉറക്കം കെടുത്തണം,നീച പ്രവർത്തിയുമായി ബൊളീവിയ ആരാധകർ.

അർജന്റീനയും ബോളീവിയയും തമ്മിലുള്ള വേൾഡ് കപ്പ് കോളിഫിക്കേഷൻ മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. രാത്രി 1:30നാണ് അർജന്റീനയും ബൊളീവിയയും തമ്മിൽ ഏറ്റുമുട്ടുന്നത്.ബൊളീവിയയിൽ വെച്ചു കൊണ്ടാണ് ഈ മത്സരം നടക്കുന്നത്. എന്നാൽ ഈ കഴിഞ്ഞ രാത്രിയിൽ നീചമായ ഒരു പ്രവർത്തി ബൊളീവിയ ആരാധകരിൽ നിന്നും ഉണ്ടായിട്ടുണ്ട്.അതായത് അർജന്റീന ടീം താമസിക്കുന്ന ഹോട്ടലിന്റെ പുറത്ത് ബൊളീവിയ ആരാധകർ പടക്കം പൊട്ടിക്കുകയായിരുന്നു.മാത്രമല്ല കരിമരുന്ന് പ്രയോഗങ്ങളും നടത്തിയിട്ടുണ്ട്. അർജന്റീന താരങ്ങളുടെ ഉറക്കം കെടുത്താൻ വേണ്ടിയാണ് ഈയൊരു പ്രവർത്തി ബൊളീവിയ ആരാധകർ നടത്തിയിട്ടുള്ളത്. […]

യുവേഫ യുറോ കപ്പ്: ഫുട്ബോൾ ഹിസ്റ്ററിയിലെ ആദ്യ താരമായി മാറി ക്രിസ്റ്റ്യാനോ റൊണാൾഡോ.

ഇന്നലത്തെ യുറോ യോഗ്യത മത്സരത്തിൽ പോർച്ചുഗലിനു വേണ്ടി കളിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് വിലക്കായിരുന്നു. അതിന് മുൻപത്തെ മത്സരത്തിൽ യെല്ലോ കാർഡ് വഴങ്ങിയതുകൊണ്ടാണ് റൊണാൾഡോ സസ്പെൻഷൻ ലഭിച്ചത്. റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ പോർച്ചുഗൽ ഗംഭീര വിജയമാണ് നേടിയത്. മറുപടിയില്ലാത്ത ഒൻപത് ഗോളുകൾക്കാണ് പൊതുവേ ദുർബലരായ ലക്‌സംബർഗിനെ പോർച്ചുഗൽ പരാജയപ്പെടുത്തിയത്. ഈ വിജയത്തോട് കൂടി അടുത്ത യുവേഫ യുറോ കപ്പിന് പോർച്ചുഗൽ യോഗ്യത നേടിയിട്ടുണ്ട്.അടുത്തവർഷം ജർമ്മനിയിൽ വെച്ചുകൊണ്ടാണ് യൂറോ കപ്പ് നടക്കുന്നത്. അതായത് ഗ്രൂപ്പിൽ ആകെ 6 […]

ക്രിസ്റ്റ്യാനോ ഇല്ലാത്തതുകൊണ്ടാണോ ടീം മികച്ച പ്രകടനം നടത്തിയത് എന്ന ചോദ്യത്തിന് മറുപടിയുമായി കോച്ചും ഡാനിലോയും.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവത്തിലായിരുന്നു ഇന്നലത്തെ യൂറോ കോളിഫിക്കേഷൻ മത്സരത്തിനു വേണ്ടി പോർച്ചുഗൽ ഇറങ്ങിയത്.കഴിഞ്ഞ മത്സരത്തിൽ യെല്ലോ കാർഡ് ലഭിച്ചതിനാൽ റൊണാൾഡോക്ക് സസ്പെൻഷൻ ലഭിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ലക്‌സംബർഗിനെതിരെയുള്ള ഈ മത്സരത്തിൽ നിന്നും റൊണാൾഡോക്ക് മാറി നിൽക്കേണ്ടിവന്നു.മത്സരത്തിൽ തകർപ്പൻ പ്രകടനം നടത്തി ചരിത്രം കുറിക്കുകയാണ് പോർച്ചുഗൽ ചെയ്തത്. ക്രിസ്റ്റ്യാനോയുടെ അഭാവത്തിലും എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചുകൊണ്ട് ഹിസ്റ്ററിയിലെ ഏറ്റവും വലിയ വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയത്.ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാത്തതുകൊണ്ടാണോ പോർച്ചുഗൽ ഇത്രയും ഗംഭീര പ്രകടനം നടത്തിയത് എന്ന സംശയം പലർക്കും ഉണ്ടായിരുന്നു. […]