മെസ്സിയുടെ കാര്യത്തിലെ അനിശ്ചിതത്വം നീങ്ങുന്നില്ല, ഏറ്റവും പുതിയ അപ്ഡേറ്റുകൾ നൽകി സ്കലോണി.
അടുത്ത വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരത്തിൽ അർജന്റീനയും ബൊളീവിയയും തമ്മിലാണ് മത്സരിക്കുക.ബൊളീവിയയിലെ ലാ പാസ് സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.എതിരാളികൾക്ക് കളിക്കാൻ വളരെയധികം കടുപ്പമേറിയ ഒരു സ്റ്റേഡിയമാണ് അത്. എന്തെന്നാൽ സമുദ്രനിരപ്പിൽ നിന്നും ഏറെ ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടുണ്ടാകുന്ന ഒരവസ്ഥയാണ് ലാ പാസിൽ ഉള്ളത്. നിരന്തരം മത്സരങ്ങൾ കളിക്കുന്നതിനാൽ ലയണൽ മെസ്സിക്ക് മസിൽ ഫാറ്റിഗിന്റെ പ്രശ്നങ്ങളുണ്ട്.കഴിഞ്ഞ മത്സരത്തിൽ പിൻവലിക്കാൻ മെസ്സി തന്നെയായിരുന്നു ആവശ്യപ്പെട്ടിരുന്നത്.ബൊളീവിയയിലേക്കുള്ള അർജന്റീന ടീമിനോടൊപ്പം ലയണൽ മെസ്സി സഞ്ചരിക്കുന്നുണ്ട്. പക്ഷേ […]