ഈ ആഴ്ച്ച ബ്ലാസ്റ്റേഴ്സ് സൈനിങ് പ്രഖ്യാപിച്ചേക്കാം,6 സംശയങ്ങൾക്കുള്ള ഉത്തരം ഇതാ.

കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾക്ക് കാതോർത്തിരിക്കുകയാണ് ആരാധകർ. വേണ്ടത്ര സൈനിങ്ങുകൾ ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടില്ല. മാത്രമല്ല പല താരങ്ങളുടെയും ഭാവിയുടെ കാര്യത്തിൽ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പല സംശയങ്ങളും ഉണ്ട്. ഒരു ആരാധകൻ ട്വിറ്ററിൽ 6 സംശയങ്ങൾ മാർക്കസ് മർഗുലാവോയോട് ചോദിച്ചിരുന്നു. അതിന് ഉത്തരം ഇപ്പോൾ IFT ന്യൂസ് മീഡിയ നൽകിയിട്ടുണ്ട്.അത് ഓരോന്നായി നമുക്ക് നോക്കാം. ഒന്നാമത്തെ ചോദ്യം ഗിവ്സൺ സിങ്ങിന്റെ ഭാവി എന്താണ് എന്നതാണ്.അദ്ദേഹം ഇപ്പോൾ ഫ്രീ ഏജന്റ് ആണ് […]

നോട്ടം കൊണ്ട് തന്നെ എനിക്കും മെസ്സിക്കും പരസ്പരം മനസ്സിലാകുമെന്ന് ബുസ്ക്കെറ്റ്സ്,അത് ആ പാസ് കണ്ടാലറിയാമെന്ന് ആരാധകർ.

ലീഗ്സ് കപ്പിലെ രണ്ടാമത്തെ മത്സരത്തിൽ ഇന്റർ മിയാമി 4-0 എന്ന സ്കോറിനാണ് വിജയിച്ചത്. അമേരിക്കയിലെ പ്രശസ്ത ക്ലബ്ബായ അറ്റ്ലാന്റ യുണൈറ്റഡാണ് ഇന്റർ മിയാമിയോട് പരാജയപ്പെട്ടത്. മെസ്സി രണ്ടു ഗോളുകളും ഒരു അസിസ്റ്റും ഈ മത്സരത്തിൽ നേടിയിരുന്നു.മെസ്സിയും ബുസ്ക്കെറ്റ്സും വന്നതോടുകൂടി ഇന്റർ മികച്ച ഫോമിലാണ്. മെസ്സിയോടൊപ്പം ബുസ്ക്കെറ്റ്സും മത്സരത്തിൽ സ്റ്റാർട്ട് ചെയ്തിരുന്നു. ആദ്യ ഗോൾ ഇരുവരുടെയും കൂട്ടുകെട്ടിൽ നിന്നാണ് പിറന്നത്. മൈതാനത്തിന്റെ മധ്യത്തിന്റെ പിറകിൽ നിന്ന് ലിയോ മെസ്സി ലക്ഷ്യമിട്ടുകൊണ്ട് ഒരു മനോഹരമായ പാസ് ബുസ്ക്കെറ്റ്സ് നൽകുകയായിരുന്നു.ആ ബോളുമായി […]

മെസ്സി ബെക്കാമിനെ നോക്കി നടത്തിയ സെലിബ്രേഷന്റെ അർത്ഥമെന്ത്?

ഇന്റർ മിയാമിക്ക് വേണ്ടി രണ്ടാമത്തെ മത്സരം കളിച്ച മെസ്സി ഇന്നും തിളങ്ങുകയായിരുന്നു.അറ്റ്ലാന്റക്കെതിരെ 4-0 എന്ന സ്കോറിനായിരുന്നു ഇന്റർ മിയാമി വിജയിച്ചിരുന്നത്.അതിൽ മൂന്നു ഗോളുകളിലും മെസ്സിയുടെ സാന്നിധ്യമുണ്ടായിരുന്നു. രണ്ടു ഗോളുകളും ഒരു അസിസ്റ്റുമായിരുന്നു മെസ്സി നേടിയിരുന്നത്. ലയണൽ മെസ്സി ഈ മത്സരത്തിനിടെ നടത്തിയ സെലിബ്രേഷൻ ഞാൻ ഏവരാലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗോൾ നേടിയതിനുശേഷം ഇന്റർ മിയാമിയുടെ ഉടമസ്ഥനായ ഡേവിഡ് ബെക്കാമിനെ നോക്കിക്കൊണ്ടായിരുന്നു മെസ്സി സെലിബ്രേഷൻ നടത്തിയത്.ബെക്കാമിലേക്ക് കൈ നീട്ടി എന്തോ ഒന്ന് നൽകുന്നത് പോലെയുള്ള സെലിബ്രേഷനായിരുന്നു മെസ്സി നടത്തിയത്. അതെന്താണെന്ന് […]

ഇതിപ്പോ ഇന്ററിന്റെ ആരാധകരോ അതോ മെസ്സിയുടെ ആരാധകരോ? താരത്തെ പിൻവലിച്ചതിനു പിന്നാലെ കൂട്ടമായി ഇറങ്ങിപ്പോയി ആരാധകർ.

ആദ്യ മത്സരത്തിലേതുപോലെ രണ്ടാം മത്സരത്തിലും കാണികൾക്ക് ഫുട്ബോൾ വിരുന്ന് ഒരുക്കാൻ ഇന്റർ മിയാമി നായകൻ ലിയോ മെസ്സിക്ക് സാധിച്ചിരുന്നു. ആദ്യത്തെ മത്സരത്തിൽ ഫ്രീകിക്ക് ഗോൾ നേടിക്കൊണ്ട് മിയാമിയെ വിജയിപ്പിക്കുകയായിരുന്നു മെസ്സി.ഈ മത്സരത്തിൽ മെസ്സി തുടക്കം മുതലേ കളിച്ചിരുന്നു.അതിന്റെ ഗുണമായി കൊണ്ട് തന്നെയാണ് നാലു ഗോളുകൾ ഇന്റർ മിയാമി നേടിയത്. മത്സരത്തിന്റെ എട്ടാം മിനിറ്റിൽ തന്നെ മെസ്സി ഗോളടി തുടങ്ങി. ആകെ രണ്ട് ഗോളുകളും ഒരു അസിസ്റ്റും മെസ്സി നേടി. ഇതോടെ ഇന്റർ മിയാമി വിജയം ഉറപ്പിച്ചതിന് പിന്നാലെ […]

കളിച്ച രണ്ടു മത്സരങ്ങളിലും മാൻ ഓഫ് ദി മാച്ച്,4 ഗോളുകളിൽ കോൺട്രിബ്യൂഷൻ, ആറു മത്സരങ്ങളിൽ വിജയിക്കാത്ത മിയാമി രണ്ടിലും വിജയിച്ചു.

ലയണൽ മെസ്സിയുടെ വരവ് ഇന്റർ മിയാമി എന്ന ക്ലബ്ബിനകത്ത് ഉണ്ടാക്കിയിട്ടുള്ള ഇമ്പാക്ട് ഊഹിക്കാവുന്നതിനുമപ്പുറമാണ്. അത് കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്നും വളരെ വ്യക്തമാണ്. മെസ്സിയുടെ അരങ്ങേറ്റ മത്സരത്തിൽ ഫ്രീകിക്ക് ഗോളിലൂടെ അദ്ദേഹം തന്നെ മിയാമിയെ വിജയത്തിൽ എത്തിക്കുകയായിരുന്നു. ഇന്നത്തെ മത്സരത്തിൽ മെസ്സിയുടെ ആധിപത്യമാണ് നാം കണ്ടത്. ആദ്യ മത്സരത്തിൽ മെക്സിക്കോ ക്ലബിനെതിരെയായിരുന്നുവെങ്കിൽ ഈ മത്സരം അമേരിക്കയിലെ അറ്റ്ലാൻഡ യുണൈറ്റഡ്നെതിരെയായിരുന്നു. 30 മിനിറ്റ് പിന്നിടുന്നതിനു മുന്നേ തന്നെ രണ്ടു ഗോളുകൾ നേടിക്കൊടുത്തുകൊണ്ട് മെസ്സി ഇന്റർ മിയാമിയുടെ വിജയം ഉറപ്പാക്കിയിരുന്നു. […]

ഇതൊക്കെയെന്ത്.. ക്യാപ്റ്റൻ മെസ്സി താണ്ഡവമാടി,വമ്പൻ വിജയവുമായി ഇന്റർ മിയാമി.

ഒരു താരം വന്നു കഴിഞ്ഞാൽ ഒരു ടീമിന് ഇത്രയൊക്കെ മാറാനും മെച്ചപ്പെടാനും കഴിയുമോ? അതാണിപ്പോൾ എല്ലാവരും ചോദിക്കുന്നത്.ആ വരുന്ന താരം മെസ്സിയാണെങ്കിൽ അതിന് സാധിക്കുമെന്നാണ് ഉത്തരം. തകർന്ന് തരിപ്പണമായ ഒരു ടീമിന്റെ അത്യുഗ്രൻ തിരിച്ചുവരവാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. മെസ്സി വന്നതോടുകൂടി ഇന്റർ മിയാമി സ്വപ്നലോകത്താണ്. ഇന്ന് ലീഗ്സ് കപ്പിലെ മത്സരത്തിൽ അമേരിക്കയിലെ മറ്റൊരു ക്ലബ്ബായ അറ്റ്ലാന്റ യുണൈറ്റഡിനെ ഇന്റർ മിയാമി തകർത്തെറിഞ്ഞു.4-0 എന്ന സ്കോറിനാണ് മത്സരത്തിൽ മിയാമി വിജയിച്ചത്. രണ്ടാം മത്സരം മാത്രം കളിക്കുന്ന ക്യാപ്റ്റൻ […]

ഈ പ്രായത്തിലും എന്നാ ഒരിതാ,PSGക്കെതിരെ തകർപ്പൻ ബൈസൈക്കിൾ കിക്ക് ശ്രമവുമായി ക്രിസ്റ്റ്യാനോ.

പിഎസ്ജിയും അൽ നസ്റും തമ്മിലുള്ള ഫ്രണ്ട്ലി മത്സരം അവസാനിച്ചു കഴിഞ്ഞിരിക്കുന്നു.രണ്ട് ടീമുകളും ഗോളുകൾ ഒന്നും നേടാതെ സമനിലയിൽ പിരിയുകയാണ് ചെയ്തത്. മത്സരത്തിന്റെ 66ആം മിനുട്ട് വരെ റൊണാൾഡോ കളിച്ചിരുന്നു.എന്നാൽ മത്സരത്തിൽ നെയ്മർ കളിച്ചിരുന്നില്ല. മത്സരത്തിന്റെ ഫസ്റ്റ് ഹാഫ് അവസാനിക്കുന്നതിന് തൊട്ടുമുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ബൈസൈക്കിൾ കിക്ക് ശ്രമം നടത്തി. അതിന്റെ വീഡിയോ ഇപ്പോൾ വലിയ വൈറലാണ്.ക്രിസ്റ്റ്യാനോയിലേക്ക് വന്ന ക്രോസിനെ വളരെ മികച്ച രൂപത്തിൽ കണക്ട് ചെയ്യാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു. പക്ഷേ അത് ഗോളായി മാറിയില്ല. […]

ഡ്യൂറന്റ് കപ്പ് ബ്ലാസ്റ്റേഴ്സിന് ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നത് മൂന്നു കാരണങ്ങൾ.

132ആമത് ഡ്യൂറന്റ് കപ്പ് ആരംഭിക്കാൻ ഇനി അധികം നാളുകൾ ഇല്ല. ഗ്രൂപ്പുകളും ഫിക്സ്ചറുകളും എല്ലാം റെഡിയായിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളാണ് ഉള്ളത്.ഗോകുലം കേരളം, ബംഗളൂരു എഫ്സി, ഇന്ത്യൻ എയർഫോഴ്സ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. കേരള ബ്ലാസ്റ്റേഴ്സ് A ടീമിനെ തന്നെ ഇറക്കുമെന്ന് സൂചന ഉടമസ്ഥൻ നിഖിൽ നൽകിയിരുന്നു. അങ്ങനെയാണെങ്കിൽ എല്ലാ പ്രധാനപ്പെട്ട താരങ്ങളും ഡ്യൂറന്റ് കപ്പിൽ കളിച്ചേക്കും. കേരള ബ്ലാസ്റ്റേഴ്സിന് ഈ കപ്പ് ഇത്തവണ ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നത് മൂന്ന് കാരണങ്ങളാണ്.സ്പോർട്സ്കീഡയാണ് ഈ […]

പിഎസ്ജി വിടും മുമ്പേ ക്ലബ്ബിന് ചാമ്പ്യൻസ് ലീഗ് നേടാൻ ആവശ്യമായ താരത്തെ ഖലീഫിക്ക് നിർദേശിച്ച് നൽകി ലിയോ മെസ്സി.

ലയണൽ മെസ്സി രണ്ടുവർഷത്തെ പിഎസ്ജി കരിയർ അവസാനിപ്പിച്ചുകൊണ്ട് ഇന്റർ മിയാമിലേക്ക് പോയിരുന്നു. അവിടെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ നേടാൻ മെസ്സിക്ക് കഴിഞ്ഞു. ലയണൽ മെസ്സിയും നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയും ഉണ്ടായിട്ടും ക്ലബ്ബിന് ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കഴിഞ്ഞിരുന്നില്ല. ആ കിരീടത്തിന് വേണ്ടിയാണ് പാരിസിയൻ ക്ലബ്ബ് ശ്രമിക്കുന്നത്. ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ ആവശ്യമായ പ്രൊഫൈലുള്ള ഒരു താരത്തെ ക്ലബ്ബ് വിടും മുമ്പേ പിഎസ്ജിക്ക് മെസ്സി നിർദ്ദേശിച്ചു നൽകിയിട്ടുണ്ട്.പിഎസ്ജിയുടെ ഉടമയായ നാസർ അൽ ഖലീഫിയോടാണ് […]

കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരത്തെ സൈൻ ചെയ്ത് പഞ്ചാബ് എഫ്സി.

കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിന്റെ ഭാഗമായിരുന്ന താരമാണ് മലയാളി താരമായ തേജസ് കൃഷ്ണ. താരവുമായി ബന്ധപ്പെട്ട ഒരു ഒഫീഷ്യൽ അപ്ഡേറ്റ് ഇന്നലെ വന്നു. അതായത് പഞ്ചാബ് എഫ്സി അദ്ദേഹത്തെ സ്വന്തമാക്കി. പഞ്ചാബ് തന്നെ ഒഫീഷ്യൽ അനൗൺസ്മെന്റ് നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇദ്ദേഹം കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിലെ ഭാഗമായിരുന്നു.ഇപ്പോൾ ഫ്രീ ട്രാൻസ്ഫറിലാണ് അദ്ദേഹം പഞ്ചാബിലേക്ക് പോയിട്ടുള്ളത്. 2026 വരെയുള്ള ഒരു കോൺട്രാക്ട് ആണ് ഇദ്ദേഹത്തിന് അവിടെ ലഭിച്ചിട്ടുള്ളത്.22 വയസ്സ് മാത്രമുള്ള താരം സെന്റർ ബാക്ക് പൊസിഷനിലാണ് കളിക്കുന്നത്.ലൂക്ക […]