65ആം ഫ്രീകിക്ക് ഗോൾ,സുഹൃത്തായ സുവാരസിന് മാറിനിൽക്കാം,ഇനി ലിയോ മെസ്സി ഭരിക്കും.
അർജന്റീനയും ഇക്വഡോറും തമ്മിൽ ഏറ്റുമുട്ടിയ ആദ്യത്തെ വേൾഡ് കപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ അർജന്റീന വിജയിച്ചത് ലയണൽ മെസ്സിയുടെ മികവിലൂടെയാണ്. എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന ഇക്വഡോറിനെ തോൽപ്പിച്ചത്.ഗോളടിക്കാൻ അർജന്റീന ബുദ്ധിമുട്ടിയപ്പോൾ ലയണൽ മെസ്സി തന്നെ ആ ഉത്തരവാദിത്വം നിറവേറ്റുകയായിരുന്നു.78ആം മിനിട്ടിലാണ് ലയണൽ മെസ്സി ഗോൾ നേടിയത്. മെസ്സിയുടെ ഈ ഒരൊറ്റ ഗോളിന്റെ ബലത്തിലാണ് അർജന്റീന 3 പോയിന്റുകൾ നേടിയത്. തന്റെ കരിയറിൽ മെസ്സി നേടുന്ന 65ആം ഫ്രീകിക്ക് ഗോളായിരുന്നു ഇത്. അർജന്റീനക്ക് വേണ്ടി ലയണൽ മെസ്സി […]