അവർ രണ്ടുപേരും പൊളിച്ചു, പ്രശംസകൾ കൊണ്ട് മൂടി ആരാധകർ!
കേരള ബ്ലാസ്റ്റേഴ്സിന്റെ തോൽവിയിൽ ആരാധകർ എല്ലാവരും ഇപ്പോൾ നിരാശപ്പെട്ടിരിക്കുകയാണ്.ചിരവൈരികളായ ബംഗളൂരു എഫ്സിയോടാണ് ഒന്നിനെതിരെ 3 ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.കൊച്ചി സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ തോൽവി ഏറ്റുവാങ്ങേണ്ടിവന്നത്.ഇത് തോൽവിയുടെ ആഘാതം വർദ്ധിപ്പിക്കുന്ന ഒരു കാര്യമാണ്. പക്ഷേ ബ്ലാസ്റ്റേഴ്സ് സ്വയം കുറ്റപ്പെടുത്തുകയല്ലാതെ മറ്റു മാർഗങ്ങൾ ഇല്ല. അത്രയേറെ പിഴവുകളാണ് മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്ന് സംഭവിച്ചത്.മത്സരത്തിൽ ഉടനീളം മികച്ച പ്രകടനം നടത്തിയത് ബ്ലാസ്റ്റേഴ്സ് തന്നെയാണ്. മുഴുവൻ സമയവും കൂടുതൽ ഊർജ്ജത്തോടുകൂടി അറ്റാക്കിങ് ഗെയിം കളിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു.പക്ഷേ ഗോളുകൾ നേടാൻ […]