മെസ്സിക്ക് വേണ്ടി തയ്യാറാക്കിയ വേൾഡ് കപ്പ്, ഞങ്ങളെ തോൽപ്പിച്ചത് പോലും അവരുടെ സഹായത്തോടെ: വാൻ ഗാലിന്റെ ഗുരുതര ആരോപണം.
കഴിഞ്ഞ വേൾഡ് കപ്പ് കിരീടം ലയണൽ മെസ്സിയും അർജന്റീനയുമായിരുന്നു ഖത്തറിൽ വെച്ച് ഉയർത്തിയിരുന്നത്. യൂറോപ്പിലെ പല വമ്പൻ ടീമുകളും അർജന്റീനക്ക് മുന്നിൽ പരാജയപ്പെടുകയായിരുന്നു. ഹോളണ്ടിന്റെയും ഫ്രാൻസിന്റെയുമൊക്കെ വെല്ലുവിളി അതിജീവിക്കാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു.പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ഹോളണ്ടിനെതിരെ അർജന്റീന വിജയിച്ചിരുന്നത്. നിരവധി വിവാദ സംഭവങ്ങൾ ആ മത്സരത്തിൽ നടന്നിരുന്നു. മെസ്സി വാൻ ഗാലിനെതിരെ സെലിബ്രേഷൻ നടത്തിയതും അദ്ദേഹത്തിനോട് ദേഷ്യപ്പെട്ടതുമൊക്കെ ചർച്ച ചെയ്യപ്പെട്ടു. അന്ന് ഹോളണ്ടിന്റെ പരിശീലകനായിരുന്ന വാൻ ഗാൽ ഗുരുതര ആരോപണവുമായി മുന്നോട്ടു വന്നിട്ടുണ്ട്.മെസ്സിക്ക് വേണ്ടി തയ്യാറാക്കിയ വേൾഡ് കപ്പ് […]