എന്റെ റെക്കോർഡ് ആരും തകർക്കാൻ പോകുന്നില്ല, ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ സ്കോറർ ഞാനാണ്: ക്രിസ്റ്റ്യാനോ

ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ സൗദി ലീഗിലെ മത്സരത്തിൽ ഒരു ഗോൾ നേടിയിരുന്നു.പുറമേ രണ്ട് അസിസ്റ്റുകളും നേടിയിരുന്നു. മത്സരത്തിലെ ഗോളോടുകൂടി റൊണാൾഡോ ഹിസ്റ്ററി കുറിച്ചിരുന്നു. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഒഫീഷ്യൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് റൊണാൾഡോയുടെ പേരിലാണ്.850 ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. ഇതുവരെ ആരും ഫുട്ബോൾ ഹിസ്റ്ററിയിൽ 850 ഒഫീഷ്യൽ ഗോളുകൾ നേടിയിട്ടില്ല. ഈ നേട്ടം കരസ്ഥമാക്കിയതിന് പിന്നാലെ ഒരു ഇന്റർവ്യൂ അദ്ദേഹത്തിന്റെതായി പുറത്തുവന്നിരുന്നു.നുണ പരിശോധന യന്ത്രം ഉപയോഗിച്ചുകൊണ്ടുള്ള ഒരു ഇന്റർവ്യൂയായിരുന്നു ഉണ്ടായിരുന്നത്. ഫുട്ബോൾ ചരിത്രത്തിലെ […]

11 മത്സരങ്ങളിൽ നിന്ന് 16 ഗോൾ ഇൻവോൾവ്മെന്റ്,കൂടാതെ 9 മാൻ ഓഫ് ദി മാച്ചും,സമാനതകളില്ലാത്ത ഇമ്പാക്ട് സൃഷ്ടിച്ച് മെസ്സി.

ലയണൽ മെസ്സി ഇന്റർ മയാമിയിലേക്ക് വരുമ്പോൾ ആരാധകർക്ക് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. എന്തെന്നാൽ അത്രയേറെ മോശം അവസ്ഥയിലായിരുന്നു മയാമി ഉണ്ടായിരുന്നത്. മെസ്സി ഒരു അസാധാരണ താരമാണെങ്കിലും ഇത്രയും പരിതാപകരമായ ഒരു ടീമിനെ ഒറ്റയ്ക്ക് എങ്ങനെ മാറ്റിയെടുക്കാൻ കഴിയുമെന്നായിരുന്നു പലരുടെയും ചോദ്യം.പക്ഷേ അസാധ്യമായത് മെസ്സി സാധ്യമാക്കിയിരിക്കുന്നു. സമാനതകളില്ലാത്ത ഇമ്പാക്ട് ആണ് മെസ്സി കളത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. കളത്തിന് വെളിയിൽ വേറെയും ഇമ്പാക്ടുകളുണ്ട്. മെസ്സി കളിച്ച 11 മത്സരങ്ങളിൽ ഒന്നിൽ പോലും ഇന്റർ മയാമി പരാജയപ്പെട്ടിട്ടില്ല. 10 മത്സരങ്ങളിലും വിജയിച്ചു, ഒരു […]

മെസ്സിയുടെ വിളയാട്ടം തുടരുകയാണ്,ഇന്റർ മയാമി തോൽവി അറിയാതെ പറക്കുകയുമാണ്.

ലയണൽ മെസ്സിയുടെ വരവോടുകൂടിയാണ് ഇന്റർ മയാമിയുടെ തലവര തെളിഞ്ഞത്. ഈ സീസണിൽ അമേരിക്കയിൽ തന്നെ ഒന്നിനും കൊള്ളാത്ത ടീമായിരുന്നു ഇന്റർമയാമി.പക്ഷേ മെസ്സി വന്നതിനുശേഷം അവർ പറക്കുകയാണ്. ഇന്നത്തെ മത്സരത്തിലും വിജയിച്ചതോടുകൂടി മെസ്സി കളിച്ചതിനുശേഷമുള്ള അൺബീറ്റൺ റൺ അവർ തുടരുകയാണ്. ഇന്റർമയാമിയും LAFC യും തമ്മിലായിരുന്നു ഇന്ന് മത്സരിച്ചിരുന്നത്.3-1 എന്ന സ്കോറിനാണ് ഇന്റർ മയാമിൽ അവരെ തോൽപ്പിച്ചത്. കഴിഞ്ഞ മത്സരത്തിൽ സമനില വഴങ്ങിയെങ്കിലും ഇപ്പോൾ വിജയവഴിയിലേക്ക് തിരിച്ചു വരാൻ മയാമിക്ക് കഴിഞ്ഞിട്ടുണ്ട്.പതിവുപോലെ ലയണൽ മെസ്സി തന്നെ വിളയാട്ടം തുടരുകയാണ്. […]

യുണൈറ്റഡിനെ പൊട്ടിച്ച് ആഴ്സണൽ,എംബപ്പേ കരുത്തിൽ PSG,ബാഴ്സയും ലിവർപൂളും വിജയിച്ചു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കരുത്തരായ ലിവർപൂൾ ആസ്റ്റൻ വില്ലയെ പരാജയപ്പെടുത്തിയിട്ടുണ്ട്.സോബോസ്ലേയ്,സലാ എന്നിവർക്ക് പുറമെ മാറ്റി ക്യാഷിന്റെ ഒരു സെൽഫ് ഗോൾ കൂടിയാണ് ഇത്തരത്തിലുള്ള മികച്ച വിജയം ലിവർപൂളിന് നൽകിയത്.നുനസ്,അർനോൾഡ് എന്നിവർ ഓരോ അസിസ്റ്റുകൾ നേടി.ഇപ്പോൾ ലിവർപൂൾ മൂന്നാം സ്ഥാനത്താണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന് ആഴ്സണലിനോട് പരാജയമേൽക്കേണ്ടി വന്നതും ഇന്നലെയാണ്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു മത്സരത്തിൽ ആഴ്സണൽ വിജയിച്ചത്.റാഷ്ഫോർഡ് ഇരുപത്തിയേഴാം മിനിറ്റിൽ ലീഡ് നേടിയെങ്കിലും തൊട്ടടുത്ത മിനുട്ടിൽ തന്നെ ഒഡേഗാർഡ് ആഴ്സണലിന് സമനില ഗോൾ നേടിക്കൊടുത്തു. […]

മെസ്സിക്ക് അർജന്റീനയിൽ സ്വർഗ്ഗമായിരുന്നു, പാരീസിൽ ഞങ്ങൾക്ക് നരകവും: എല്ലാം തുറന്നു പറഞ്ഞ് നെയ്മർ.

നെയ്മർ ജൂനിയറും ലയണൽ മെസ്സിയും ഒരേ ട്രാൻസ്ഫർ വിൻഡോയിലാണ് പാരീസ് സെന്റ് ജെർമെയ്നോട് ഗുഡ് ബൈ പറഞ്ഞത്.രണ്ടുപേരും യൂറോപ്പിനോടും ഗുഡ് ബൈ പറഞ്ഞു.മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിക്ക് വേണ്ടിയും നെയ്മർ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിനും വേണ്ടിയാണ് കളിക്കുന്നത്. മെസ്സിയും നെയ്മറും പിഎസ്ജിയോട് വിട പറഞ്ഞിട്ട് പോലും ആരാധകർ അവരെ അപമാനിച്ചിരുന്നു. ഇപ്പോൾ നെയ്മർ മെസ്സിയെ കുറിച്ച് എല്ലാം തുറന്നു പറഞ്ഞു കഴിഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ മെസ്സിക്ക് ഒരേ നാണയത്തിന്റെ ഇരുവശങ്ങളും അനുഭവിക്കേണ്ടി വന്നു […]

ആകെ കളിച്ചത് 30 മത്സരങ്ങൾ,21ലും ക്ലീൻ ഷീറ്റ്,എമി ശരിക്കും GOAT ആണോ?

അർജന്റീനയുടെ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ് കളിക്കാൻ ആരംഭിച്ചിട്ട് ഒരുപാട് കാലമൊന്നും ആയിട്ടില്ല.ആഴ്സണലിൽ വേണ്ടത്ര അവസരങ്ങൾ ലഭിക്കാതെ അദ്ദേഹം ഒരുപാട് കാലം പുറത്തിരുന്നിരുന്നു. പക്ഷേ ലെനോക്ക് പരിക്കേറ്റ സമയത്ത് അദ്ദേഹം ഉയർന്നു വരികയും പിന്നീട് തന്റെ മികവ് ലോകത്തിനു മുന്നിൽ തെളിയിക്കുകയും ചെയ്തു. അങ്ങനെയാണ് അർജന്റീന നാഷണൽ ടീമിലേക്ക് വഴി തുറന്നത്. അതൊരു നിമിത്തമായിരുന്നു. അർജന്റീനയുടെ ഇന്റർനാഷണൽ കിരീടങ്ങളുടെ അഭാവം നികത്താനുള്ള നിമിത്തം.എമി അർജന്റീനയുടെ ഗോൾകീപ്പറായത് മുതൽ ടീമിനെ വളർച്ച മാത്രമേ ഉണ്ടായിട്ടുള്ളൂ.കോപ അമേരിക്ക,ഫൈനലിസിമ,ഖത്തർ വേൾഡ് കപ്പ്,ഫിഫ ഒന്നാം […]

മെസ്സിയോട് ഞാനൊക്കെ എത്ര തവണ തോറ്റിരിക്കുന്നു, അമേരിക്കക്കാർ അറിയാൻ പോകുന്നതേയുള്ളൂ: ഇറ്റാലിയൻ ഡിഫൻഡർ കെല്ലിനി

അടുത്ത അമേരിക്കൻ ലീഗ് മത്സരത്തിൽ ഇന്റർ മയാമിയും ലോസ് ആഞ്ചലസ് എഫ്സിയും തമ്മിലാണ് ഏറ്റുമുട്ടുക.നാളെ രാവിലെയാണ് ഈ മത്സരം നടക്കുക.ഇന്റർ മയാമിക്ക് ഇത് എവേ മത്സരമാണ്. മികച്ച രീതിയിൽ കളിക്കുന്ന ലോസ് ആഞ്ചലസിനെ പരാജയപ്പെടുത്തുക എന്നത് ഇന്റർ മയാമിക്ക് ഒരല്പം ബുദ്ധിമുട്ടുള്ള ഒന്നായിരിക്കും. ലയണൽ മെസ്സിയെ തടയേണ്ട ഉത്തരവാദിത്വം ഇറ്റാലിയൻ ഡിഫൻഡർ ആയ ജോർജിയോ കെല്ലിനിക്കാണ്.യുവന്റസിന്റെ ലെജൻഡ് ആണ് അദ്ദേഹം. ഒരുപാട് തവണ മെസിക്കെതിരെ കളിച്ചു പരിചയമുണ്ട്.തമാശയായി കൊണ്ട് ചില കാര്യങ്ങൾ അദ്ദേഹം പറഞ്ഞിട്ടുണ്ട്.മെസ്സിയോട് ഞാൻ ഒരുപാട് […]

അവസാന 3 മത്സരങ്ങളിൽ നിന്ന് 10 ഗോൾ കോൺട്രിബ്യൂഷൻസ്, ഈ പ്രായത്തിലും റൊണാൾഡോ നടത്തുന്ന പ്രകടനത്തിൽ അമ്പരന്ന് ഫുട്ബോൾ ലോകം.

സൗദി അറേബ്യൻ ലീഗിൽ നടന്ന മത്സരത്തിൽ അൽ ഹാസെമിനെതിരെ ഒരു വലിയ വിജയം നേടാൻ അൽ നസ്റിന് സാധിച്ചിരുന്നു.5-1 എന്ന സ്കോറിനാണ് അൽ നസ്ർ മത്സരത്തിൽ വിജയിച്ചത്.ക്രിസ്റ്റ്യാനോ റൊണാൾഡോ പതിവുപോലെ കിടിലൻ പ്രകടനം നടത്തി. ഒരു ഗോളും രണ്ട് അസിസ്റ്റുകളുമാണ് മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയത്. ക്രിസ്റ്റ്യാനോ തന്റെ ഉജ്ജ്വല പ്രകടനം ഈ സീസണിൽ തുടരുകയാണ്.അത് തെളിയിക്കുന്ന കണക്കുകളാണ് നമുക്ക് ചുറ്റിലും കാണാൻ കഴിയുക.850 കരിയർ ഗോളുകൾ പൂർത്തിയാക്കാൻ റൊണാൾഡോക്ക് കഴിഞ്ഞു. മാത്രമല്ല അവസാനത്തെ മൂന്നു മത്സരങ്ങളിൽ […]

ഫുട്ബോൾ ചരിത്രത്തിലെ ഏക താരം, ഗോളുകളുടെ കാര്യത്തിൽ മാന്ത്രിക സംഖ്യ പിന്നിട്ട് ക്രിസ്റ്റ്യാനോ.

സൗദി അറേബ്യൻ ലീഗിൽ നടന്ന മത്സരത്തിൽ അൽ ഹാസെമിനെതിരെ ഒരു വലിയ വിജയം നേടാൻ അൽ നസ്റിന് സാധിച്ചിരുന്നു.5-1 എന്ന സ്കോറിനാണ് അൽ നസ്ർ മത്സരത്തിൽ വിജയിച്ചത്.ക്രിസ്റ്റ്യാനോ റൊണാൾഡോ പതിവുപോലെ കിടിലൻ പ്രകടനം നടത്തി. ഒരു ഗോളും രണ്ട് അസിസ്റ്റുകളുമാണ് മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയത്. ഈ ഗോളോട് കൂടി ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു മാന്ത്രിക സംഖ്യ പിന്നിട്ടിട്ടുണ്ട്.അതായത് കരിയറിൽ ആകെ 850 ഗോളുകൾ പൂർത്തിയാക്കാൻ റൊണാൾഡോക്ക് കഴിഞ്ഞു. 850 ഒഫീഷ്യൽ ഗോളുകൾ പൂർത്തിയാക്കുന്ന ഫുട്ബോൾ ചരിത്രത്തിലെ […]

മാസ്മരിക പ്രകടനം തുടർന്ന് ക്രിസ്റ്റ്യാനോ, വീണ്ടും 5 ഗോൾ വിജയവുമായി അൽ നസ്ർ.

സൗദി പ്രൊഫഷണൽ ലീഗിലെ അഞ്ചാം റൗണ്ട് മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ വീണ്ടും വലിയ വിജയം നേടിയിട്ടുണ്ട്.5-1 എന്ന സ്കോറിനാണ് അൽ നസ്ർ അൽ ഹാസെമിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. മാസ്മരിക പ്രകടനം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും തുടരുകയായിരുന്നു. മത്സരത്തിൽ ഒരു ഗോളും രണ്ട് അസിസ്റ്റുകളുമാണ് ക്രിസ്റ്റ്യാനോ നേടിയിരുന്നത്. 33ആം മിനിട്ടിലാണ് അൽ നസ്ർ ആദ്യ ഗോൾ നേടുന്നത്.ക്രിസ്റ്റ്യാനോ നീക്കി നൽകിയ ബോൾ ഗരീബ് ഗോളാക്കി മാറ്റുകയായിരുന്നു. പിന്നീട് ഫസ്റ്റ് ഹാഫിന്റെ അവസാനത്തിൽ അൽ കൈബരിയുടെ ഗോളും വന്നു. […]