നെയ്മറും ക്രിസ്റ്റ്യാനോയുമൊക്കെ ചാമ്പ്യൻസ് ലീഗിലേക്ക് തിരിച്ചെത്തുന്നു എന്ന കാര്യത്തിൽ വ്യക്തത വരുത്തി യുവേഫ പ്രസിഡന്റ്.
ലയണൽ മെസ്സി,ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ ജൂനിയർ എന്നീ താരങ്ങൾ ഇല്ലാതെയാണ് ഇത്തവണത്തെ യുവേഫ ചാമ്പ്യൻസ് ലീഗ് നടക്കുക. ഈ മൂന്ന് താരങ്ങളും യൂറോപ്പ് വിട്ടിട്ടുണ്ട്. മെസ്സി അമേരിക്കയിലേക്കാണ് പോയതെങ്കിൽ ക്രിസ്റ്റ്യാനോ, നെയ്മർ എന്നിവർ ഉള്ളത് സൗദി അറേബ്യയിലാണ്.എന്നാൽ നെയ്മറും റൊണാൾഡോയും ചാമ്പ്യൻസ് ലീഗിലേക്ക് തിരിച്ചെത്തും എന്ന റൂമറുകൾ ഉണ്ടായിരുന്നു. സൗദി അറേബ്യയിലെ പ്രമുഖ ക്ലബ്ബുകൾ ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട് എന്നായിരുന്നു വാർത്തകൾ. പക്ഷേ ഇതിപ്പോൾ മുളയിലെ നുള്ളി കളഞ്ഞിരിക്കുകയാണ് യുവേഫയുടെ പ്രസിഡന്റായ സെഫറിൻ. യൂറോപ്പിന് […]