ഹാട്രിക്ക് നേടാനുള്ള അവസരം വേണ്ടെന്നു വെച്ച് പെനാൽറ്റി സഹതാരത്തിന് നൽകി, നഷ്ടപ്പെടുത്തിയെങ്കിലും താരത്തിന്റെ പ്രവർത്തിയെ പുകഴ്ത്തി പരിശീലകൻ.
മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് അൽ നസ്ർ സൗദി അറേബ്യൻ ലീഗിൽ നടന്ന മത്സരത്തിൽ അൽ ഷബാബിനെ തോൽപ്പിച്ചത്. തുടർച്ചയായ രണ്ടാം മത്സരത്തിലും ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച പ്രകടനം നടത്തുകയായിരുന്നു.രണ്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് മത്സരത്തിൽ റൊണാൾഡോ നേടിയത്.സാഡിയൊ മാനെ, സുൽത്താൻ എന്നിവർ ഓരോ ഗോളുകൾ വീതം നേടി. ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ രണ്ട് ഗോളുകളും പെനാൽറ്റിലൂടെയായിരുന്നു.മത്സരത്തിന്റെ പതിമൂന്നാമത്തെ മിനിറ്റിലും 38 ആമത്തെ മിനുട്ടിലും ലഭിച്ച പെനാൽറ്റികൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു പിഴവും കൂടാതെ ഫിനിഷ് ചെയ്തു. വീണ്ടും […]