മെസ്സിയുടെ വഴിയേ നെയ്മറും,PSG യെ മുറിച്ചിട്ടു..!

രണ്ടു വർഷക്കാലം പിഎസ്ജിയിൽ തുടർന്നതിന് ശേഷം ലയണൽ മെസ്സി കഴിഞ്ഞ സീസൺ അവസാനിച്ചതോടുകൂടി ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞിരുന്നു. ആറു വർഷക്കാലമാണ് നെയ്മർ ജൂനിയർ പിഎസ്ജിയിൽ തുടർന്നത്. എന്നിട്ട് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നെയ്മറും പിഎസ്ജിയോട് ഗുഡ് ബൈ പറഞ്ഞു. സൗദിയിലെ അൽ ഹിലാലിലാണ് ഇപ്പോൾ നെയ്മർ ഉള്ളത്. മെസ്സിയോടും നെയ്മറോടും അടങ്ങാത്ത പകയും വിരോധവും പുലർത്തുന്നവരാണ് പിഎസ്ജി ആരാധകർ. പ്രത്യേകിച്ച് കാരണമൊന്നും ഇല്ലെങ്കിലും മെസ്സിയെയും നെയ്മറെയും കഴിഞ്ഞ രണ്ടു വർഷങ്ങളിൽ അവർ ഒരുപാട് വേട്ടയാടിയിരുന്നു. […]

ലിസാൻഡ്രോക്കൊപ്പം യുണൈറ്റഡിൽ കളിക്കാൻ ഒരു അർജന്റീന താരം കൂടിയെത്തുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിലേക്ക് സ്വന്തമാക്കിയ താരമായിരുന്നു ലിസാൻഡ്രോ മാർട്ടിനസ്.ടെൻ ഹാഗിന്റെ പ്രത്യേക താൽപര്യപ്രകാരമായിരുന്നു ഈ അർജന്റൈൻ സൂപ്പർ താരത്തെ അവർ സ്വന്തമാക്കിയിരുന്നത്. തുടക്കത്തിൽ വിമർശനങ്ങൾ കേൾക്കേണ്ടിവന്നെങ്കിലും പിന്നീട് മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇപ്പോൾ മറ്റൊരു അർജന്റീന താരത്തെ കൂടി ടീമിലേക്ക് എത്തിക്കാനുള്ള താല്പര്യം ടെൻ ഹാഗ് പ്രകടിപ്പിച്ചു കഴിഞ്ഞു.ലിയോണിന്റെ നിക്കോളാസ് ടാഗ്ലിയാഫിക്കോക്ക് വേണ്ടിയാണ് ഇപ്പോൾ യുണൈറ്റഡ് താല്പര്യം അറിയിച്ചിട്ടുള്ളത്. താരത്തിന്റെ ട്രാൻസ്ഫർ സാധ്യതകളെക്കുറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് വിളിച്ചുകൊണ്ട് ലിയോണിനോട് ചോദിച്ചിട്ടുണ്ട്.ഫാബ്രിസിയോ റൊമാനോയാണ് ഇത് റിപ്പോർട്ട് […]

അർജന്റീനയുടെ സ്‌ക്വാഡ് പ്രഖ്യാപനം വൈകുന്നതിന്റെ കാരണം കണ്ടെത്തി ഗാസ്റ്റൻ എഡൂൾ.

സൗത്ത് അമേരിക്കൻ വേൾഡ് കപ്പ് ക്വാളിഫയർ മത്സരങ്ങൾക്ക് തുടക്കമാവുകയാണ്. എല്ലാ സൗത്ത് അമേരിക്കൻ ടീമുകളും അടുത്ത മാസം രണ്ട് ക്വാളിഫയർ മത്സരങ്ങൾ കളിക്കും. ബ്രസീലൊക്കെ ഇതിനുള്ള സ്‌ക്വാഡ് നേരത്തെ പ്രഖ്യാപിച്ചു കഴിഞ്ഞു. വേൾഡ് ചാമ്പ്യന്മാരായ അർജന്റീന ഇതുവരെ ടീമിനെ പ്രഖ്യാപിക്കാത്തത് ആരാധകരിൽ സംശയങ്ങൾ ഉണർത്തുന്ന കാര്യമാണ്. എന്തുകൊണ്ടാണ് ലയണൽ സ്കലോണി ടീം പ്രഖ്യാപിക്കാത്തത് എന്നതാണ് ആരാധകരുടെ സംശയം. അതിനുള്ള ഉത്തരം അർജന്റീനയിലെ തന്നെ ജേണലിസ്റ്റായ ഗാസ്റ്റൻ എഡൂൾ നൽകി കഴിഞ്ഞിട്ടുണ്ട്. അതായത് അർജന്റീനയിൽ പരിക്ക് വലക്കുന്ന ചില […]

അരങ്ങേറിയതിനു പിന്നാലെ ലയണൽ മെസ്സിക്കെതിരെ MLS നടപടിയെടുക്കാൻ സാധ്യത.

മേജർ ലീഗ് സോക്കറിൽ ലയണൽ മെസ്സി ഇന്റർ മയാമിക്ക് അരങ്ങേറ്റം പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞ മത്സരത്തിൽ ന്യൂയോർക്ക് റെഡ് ബുൾസിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്റർ തോൽപ്പിച്ചത്. മത്സരത്തിൽ ലയണൽ മെസ്സിയുടെ വകയായിരുന്നു ഒരു ഗോൾ. അദ്ദേഹം അരങ്ങേറ്റം നടത്തിയത് സബ്സ്റ്റിറ്റ്യൂട്ട് റോളിൽ ഇറങ്ങിക്കൊണ്ടായിരുന്നു.എന്നിട്ടും ഗോൾ നേടാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞു. പക്ഷേ ചില വാർത്തകൾ പ്രകാരം ലയണൽ മെസ്സിക്ക് ഇപ്പോൾ എംഎൽഎസിൽ നിന്നും ഒരുപക്ഷേ നടപടികൾ നേരിടേണ്ടി വന്നേക്കാം.ഈ വിഷയത്തിൽ കൺഫർമേഷൻ ഒന്നും വന്നിട്ടില്ല.ഒരു സാധ്യത മാത്രമാണ് […]

മെസ്സിയെ ആസ്വദിക്കുന്നതുകൊണ്ട് എനിക്കെന്റെ ജോലി കൃത്യമായി ചെയ്യാൻ കഴിയുന്നില്ല : പരാതി പറഞ്ഞ് ഇന്റർ മയാമി ഡിഫന്റർ

ലയണൽ മെസ്സി വളരെ ചുരുങ്ങിയ കാലയളവുകൊണ്ട് തന്നെ അമേരിക്കയിലെ ആരാധകരുടെയും സഹതാരങ്ങളുടെയും ഹൃദയത്തിൽ വലിയൊരു സ്ഥാനം കരസ്ഥമാക്കി കഴിഞ്ഞിട്ടുണ്ട്.അത്രയേറെ മികച്ച പ്രകടനമാണ് മെസ്സി പുറത്തെടുക്കുന്നത്.മെസ്സിയുടെ സാന്നിധ്യം തന്നെ എല്ലാ അർത്ഥത്തിലും ഇന്റർ മയാമിക്ക് ഗുണകരമായിട്ടുണ്ട്. മാനസികമായി അവർ ഒരുപാട് മുന്നോട്ടു പോയെന്ന് ഓരോ മത്സരങ്ങളിലും പ്രകടമാകുന്നുണ്ട്. ലയണൽ മെസ്സി വന്നതോടുകൂടി എല്ലാ ഇന്റർ മയാമി താരങ്ങളും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.ഇന്റർ മയാമിയുടെ പ്രധാനപ്പെട്ട ഡിഫൻഡർമാരിൽ ഒരാളാണ് കമാൽ മില്ലർ.അദ്ദേഹം ഇപ്പോൾ തമാശക്ക് ഒരു കാര്യം […]

മെസ്സിക്ക് ഇതൊക്കെയെന്ത്? ഇങ്ങനെയൊരു ഇമ്പാക്ട് ഞാനിതുവരെ കണ്ടിട്ടില്ല : പരിശീലകൻ പോലും അത്ഭുതം പ്രകടിപ്പിക്കുന്നു.

ലയണൽ മെസ്സിയുടെ ഇമ്പാക്ട് അതിഭീകരമാണ്.ഏറ്റവും താഴെക്കിടയിൽ ഉണ്ടായിരുന്ന ഒരു ടീമിന് മെസ്സി വന്നതോടുകൂടി സംഭവിച്ച വളർച്ച അത്ഭുതകരമാണ്. ലയണൽ മെസ്സി അരങ്ങേറ്റം നടത്തിയതിനുശേഷം എല്ലാ മത്സരങ്ങളിലും ഇന്റർമയാമി വിജയിച്ചിട്ടുണ്ട്. മെസ്സി 11 ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയിട്ടുണ്ട്. ലയണൽ മെസ്സി തന്നെയാണ് ഇന്റർ മയാമിയിൽ മാറ്റം കൊണ്ടുവന്നിട്ടുള്ളത്. മയാമിയുടെ പരിശീലകനായ ടാറ്റ മാർട്ടിനോ പോലും അത് സമ്മതിക്കുന്നു.മെസ്സി ഉണ്ടാക്കിയത് പോലെയുള്ള ഒരു ഇമ്പാക്ട് താൻ ഇതുവരെ കണ്ടിട്ടില്ല എന്നാണ് മാർട്ടിനോ പറഞ്ഞത്. ലയണൽ മെസ്സിയുടെ ആ പാസ് […]

നിങ്ങൾക്ക് എത്ര കണ്ണുകളാണ് മനുഷ്യാ? മെസ്സിയുടെ ചോദിക്കുന്നത് ഓട്ടമെന്റിയും ഡി മരിയയും.

ലയണൽ മെസ്സി അമേരിക്കയിലും തന്റെ മാസ്മരിക പ്രകടനം തുടർന്നുകൊണ്ടേയിരിക്കുകയാണ്. വളരെ മോശം അവസ്ഥയിലൂടെ കടന്നുപോയിക്കൊണ്ടിരുന്ന ഇന്റർ മയാമിയിൽ ലിയോ മെസ്സിക്ക് ഇത്രയധികം ഇമ്പാക്ട് ഉണ്ടാക്കാൻ കഴിയും എന്ന് പലരും സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.അസാധ്യമെന്ന് തോന്നിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ മെസ്സി ചെയ്തുകൊണ്ടിരിക്കുന്നത്. ലയണൽ മെസ്സി കളിച്ച എല്ലാ മത്സരങ്ങളും ഇന്റർ മയാമി വിജയിച്ചു എന്നറിയുമ്പോഴാണ് മെസ്സിയുടെ മഹത്വം എത്രത്തോളമാണ് എന്ന് വ്യക്തമാവുന്നത്. ന്യൂയോർക്ക് റെഡ് ബുൾസിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ഇന്റർ മയാമി പരാജയപ്പെടുത്തിയപ്പോൾ ഒരു ഗോൾ മെസ്സിയുടെ […]

ഇന്റർ മയാമിയുടെ വരാനിരിക്കുന്ന 3 മത്സരങ്ങളിൽ ലയണൽ മെസ്സി ഉണ്ടാവില്ല.

ലയണൽ മെസ്സി വന്നതുകൊണ്ട് ഇന്റർ മയാമിക്ക് സംഭവിച്ച മാറ്റം ചെറുതൊന്നുമല്ല. തോറ്റ് തരിപ്പണമായിരുന്ന ഒരു ടീം ഇന്ന് അത്ഭുതകരമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നു.മെസ്സി വരുന്നതിനു മുൻപേ അവസാനമായി ലീഗിൽ കളിച്ച പതിനൊന്നു മത്സരങ്ങളിൽ ഒന്നിൽ പോലും ഇന്റർ മയാമി വിജയിച്ചിരുന്നില്ല. മെസ്സി വരുന്നതിനു മുൻപേ എല്ലാ കോമ്പറ്റീഷനിലുമായി അവസാനമായി കളിച്ച ആറു മത്സരങ്ങളിൽ ഒന്നിൽ പോലും മയാമി വിജയിച്ചിരുന്നില്ല. പക്ഷേ മെസ്സി വന്നപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു.മെസ്സി കളിച്ച ഒൻപതു മത്സരങ്ങളിലും ഇന്റർമയാമി വിജയിച്ചു എന്നത് മാത്രമല്ല ഒരു കിരീടവും […]

പഴകുംതോറും വീര്യം ഇരട്ടിയാകുന്ന വീഞ്ഞ്,36 പിന്നിട്ടതിനുശേഷം മെസ്സി കളിക്കുന്നത് മാസ്മരിക ഫോമിൽ.

ലയണൽ മെസ്സി ആരാധകരെ ആനന്ദിപ്പിക്കുന്നത് തുടരുകയാണ്. യൂറോപ്പ് വിട്ട് അമേരിക്കയിലെത്തിയത് ഒരല്പം നിരാശയുണ്ടാക്കിയ കാര്യമാണെങ്കിലും മെസ്സിയുടെ മാസ്മരിക പ്രകടനം ഇപ്പോഴും ആരാധകർക്ക് കാണാനാവുന്നുണ്ട്.അതുകൊണ്ടുതന്നെ അവർ സന്തോഷവാന്മാരാണ്. പാരീസിൽ പാഴാക്കിക്കളഞ്ഞ രണ്ടു വർഷത്തിന് മെസ്സി ഇപ്പോൾ പ്രായശ്ചിത്തം ചെയ്യുകയാണ്. ഇന്റർ മയാമിക്ക് വേണ്ടി അവിസ്മരണീയ പ്രകടനമാണ് ലിയോ മെസ്സി നടത്തുന്നത്.ആകെ കളിച്ച ഒൻപതു മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും മൂന്ന് അസിസ്റ്റുകളും. 36 കാരനായ ഒരു താരമാണ് ഈ പ്രകടനം നടത്തുന്നതെന്ന് പലർക്കും വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്.പക്ഷേ ലയണൽ […]

സൂപ്പർ സബ്ബ് മെസ്സി.. പകരക്കാരനായി ഇറങ്ങുമ്പോൾ മെസ്സിക്ക് വീര്യം കൂടുമെന്ന് കണക്കുകൾ.

ഇന്ന് ഇന്റർ മയാമി ന്യൂയോർക്ക് റെഡ് ബുൾസിനെ മേജർ ലീഗ് സോക്കർ മത്സരത്തിൽ പരാജയപ്പെടുത്തിയിരുന്നു.രണ്ടു ഗോളുകൾക്കാണ് ഇന്റർ മയാമി വിജയിച്ചത്. മത്സരത്തിന്റെ ആദ്യ ഇലവനിൽ ലയണൽ മെസ്സി ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് കുറച്ച് സമയം റസ്റ്റ് നൽകാൻ മാർട്ടിനോ തീരുമാനിച്ചതിന്റെ ഫലമായി കൊണ്ടാണ് സ്റ്റാർട്ടിങ് 11ൽ അദ്ദേഹം ഉണ്ടാവാതെ പോയത്. സെക്കൻഡ് ഹാഫില്‍ സബ്സ്റ്റ്യൂട്ട് റോളിൽ എത്തിയ ലയണൽ മെസ്സി ഗോൾ നേടുകയും ചെയ്തു.ക്രമാസ്ക്കിയുടെ പാസിൽ നിന്നാണ് ലയണൽ മെസ്സി ഗോൾ നേടിയതെങ്കിലും ആ ഗോൾ ഉണ്ടാവാൻ തന്നെ […]