ഇത് മനുഷ്യനല്ലന്ന് ഉറപ്പാണ്,ലിയോ മെസ്സിയുടെ അവിശ്വസനീയ പാസിൽ അന്താളിച്ച് ഫുട്ബോൾ ലോകം.
ഇന്റർ മയാമിയും ന്യൂയോർക്ക് റെഡ് ബുൾസും തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ ലയണൽ മെസ്സി സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നില്ല.അദ്ദേഹത്തിന് റസ്റ്റ് നൽകുകയായിരുന്നു. മെസ്സിയുടെ അഭാവത്തിലും ആദ്യപകുതിയിൽ ഇന്റർ മയാമി ഒരു ഗോൾ നേടിയിരുന്നു.ഡിയഗോ ഗോമസായിരുന്നു ആ ഗോളിന്റെ ഉടമ. സെക്കൻഡ് ഹാഫ് തുടങ്ങി 15 മിനിറ്റ് കഴിഞ്ഞിട്ട് ലയണൽ മെസ്സി വന്നു. വന്നതിനുശേഷം മനോഹരമായ ഒരുപാട് നീക്കങ്ങൾ മെസ്സി നടത്തി. തുടർന്ന് 89ആം മിനിട്ടിലാണ് ലയണൽ മെസ്സിയുടെ ഗോൾ പിറന്നത്.ആ ഗോളിനേക്കാൾ മനോഹരമായ ലയണൽ മെസ്സിയുടെ നീക്കം തന്നെയാണ്. […]