8 മത്സരങ്ങളിൽ നിന്ന് 13 ഗോൾ കോൺട്രിബ്യൂഷൻസ്, ഒരു കിരീടവും ഗോൾഡൻ ബൂട്ടും ബോളും,അമേരിക്കയിൽ മെസ്സിയുടെ ആറാട്ട്.
ലയണൽ മെസ്സി ഇന്റർ മയാമിയിലേക്ക് വരുമ്പോൾ ആ ക്ലബ്ബിന്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു.മത്സരങ്ങൾ വിജയിക്കാൻ അവർ വളരെയധികം ബുദ്ധിമുട്ടിയിരുന്നു.അവസാനത്തെ 11 ലീഗ് മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിച്ചിരുന്നില്ല.മെസ്സി കളിക്കുന്നതിനു മുന്നേയുള്ള ആറുമത്സരങ്ങളിൽ ഒന്നിൽ പോലും അവർ വിജയിച്ചിരുന്നില്ല.അങ്ങനെ എല്ലാംകൊണ്ടും ബുദ്ധിമുട്ടിലായിരുന്ന ഒരു ടീം അത്ഭുതകരമായ വളർച്ചയാണ് ഇപ്പോൾ കൈവരിച്ചിരിക്കുന്നത്. അതിന് കാരണക്കാരൻ ലയണൽ മെസ്സി തന്നെയാണ്. മെസ്സിയുടെ മികവിൽ അവർ ലീഗ്സ് കപ്പ് കിരീടം നേടിയിട്ടുണ്ട്. മാത്രമല്ല ഓപ്പൺ കപ്പിന്റെ ഫൈനലിൽ എത്താൻ ഇപ്പോൾ ഇന്റർ മയാമിക്ക് […]