800,500..മെസ്സിയെ ഇപ്പോൾ കാത്തിരിക്കുന്നത് നിരവധി റെക്കോർഡുകൾ.

ലയണൽ മെസ്സി അസാമാന്യ പ്രകടനമാണ് ഇന്റർ മയാമിക്ക് വേണ്ടി നടത്തുന്നത്. ഇന്റർ മയാമിക്ക് ലീഗ്സ് കപ്പ് നേടിക്കൊടുക്കാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞു. കളിച്ച് ഏഴ് മത്സരങ്ങളിലും ഗോൾ നേടിയ മെസ്സി ഭൂരിഭാഗം മത്സരങ്ങളിലും മാൻ ഓഫ് ദി മാച്ച് ആയിരുന്നു.ഇനി അടുത്ത മത്സരം ഓപ്പൺ കപ്പിലെ സെമിഫൈനൽ മത്സരമാണ്. ലയണൽ മെസ്സി തന്റെ ഗോൾ വേട്ട തുടരുന്നത് കൊണ്ട് നിരവധി റെക്കോർഡുകൾ ഇപ്പോൾ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്.അതിൽ പ്രധാനപ്പെട്ട ചില റെക്കോർഡുകൾ നോക്കാം.ലയണൽ മെസ്സി ഇതിനോടകം തന്നെ ഇന്റർ […]

ആരെ പൊക്കിയാലും അർജന്റീനക്കാരെ പൊക്കാനാവില്ല, സൗദി അറേബ്യ മുട്ടുമടക്കിയത് മെസ്സി ഉൾപ്പെടെയുള്ള നിരവധി അർജന്റൈൻ താരങ്ങളുടെ മുന്നിൽ.

സൗദി അറേബ്യ ലോക ഫുട്ബോളിന്റെ സമവാക്യങ്ങളെ തന്നെ മാറ്റിമറിച്ച ഒരു വിപ്ലവമാണ് ഇപ്പോൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഫുട്ബോളിനെ വേരോട്ടമില്ലാത്ത സൗദി അത്ര പ്രശസ്തമല്ലാത്ത തങ്ങളുടെ ലീഗിനെ അത്ഭുതകരമായ രീതിയിൽ വളർത്തുന്നതാണ് ഇപ്പോൾ നമുക്ക് കാണാൻ കഴിയുക. അതിൽ പ്രധാന പങ്കു വഹിക്കുന്നത് അവരുടെ സാമ്പത്തിക ശക്തി തന്നെയാണ്. ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളെ വാരി കൂട്ടുന്നത് സൗദി അറേബ്യ തുടരുകയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ,നെയ്മർ ജൂനിയർ,കരിം ബെൻസിമ തുടങ്ങിയ താരങ്ങളൊക്കെ ഇപ്പോൾ സൗദി അറേബ്യയിലാണ് കളിക്കുന്നത് എന്നറിയുമ്പോഴാണ് സൗദി […]

88ആം വരെ ഒരു ഗോളിന് പിറകിൽ, പിന്നീട് മൂന്ന് ഗോൾ തിരിച്ചടിച്ചു,ക്രിസ്റ്റ്യാനോയുടെ അൽ നസ്ർ ചാമ്പ്യൻസ് ലീഗിന്.

AFC ചാമ്പ്യൻസ് ലീഗ് കോളിഫിക്കേഷനിൽ ഇന്നലെ നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റിന് വിജയം.4-2 എന്ന സ്കോറിനാണ് അൽ നസ്ർ ജയിച്ചത്. മത്സരത്തിന്റെ അവസാനം വരെ തോൽവി മുന്നിൽകണ്ട അൽ നസ്ർ പിന്നീട് അതിശക്തമായി തിരിച്ചുവരികയായിരുന്നു. ഇതോടെ Afc ചാമ്പ്യൻസ് ലീഗിന് അൽ നസ്ർ യോഗ്യത നേടിയിട്ടുണ്ട്. ശബാബ് അൽ അഹലി ദുബായ് എഫ്സിയായിരുന്നു അൽ നസ്റിന്റെ എതിരാളികൾ. മത്സരത്തിന്റെ പതിനൊന്നാം മിനിറ്റിൽ തന്നെ ടാലിസ്ക്കയിലൂടെ അൽ നസ്ർ ലീഡ് എടുത്തിരുന്നു.എന്നാൽ അതിന് അധികം […]

മെസ്സി എങ്ങനെ പൂട്ടും എന്നുള്ളത് വെറും വിഡ്ഢി ചോദ്യമാണ്, അതിന് കഴിയില്ല എന്നത് ഭൂരിഭാഗം പേരും സമ്മതിച്ച ഒരു കാര്യമാണെന്നും സിൻസിനാറ്റി പരിശീലകൻ.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഓപ്പൺ കപ്പിന്റെ സെമി ഫൈനൽ മത്സരത്തിൽ ഇന്റർ മയാമിയും സിൻസിനാറ്റിയും തമ്മിലാണ് മുഖാമുഖം വരുന്നത്.ജീവൻ മരണ പോരാട്ടമായിരിക്കും നടക്കുക. വ്യാഴാഴ്ച പുലർച്ചെ 4:30നാണ് ഇന്ത്യയിൽ ഈ മത്സരം തൽസമയം വീക്ഷിക്കാൻ കഴിയുക. ലയണൽ മെസ്സി ഉള്ളതിനാൽ ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകർ ഈ മത്സരത്തിനു വേണ്ടി കാത്തിരിക്കുകയാണ്. സിൻസിനാറ്റി എന്ന ക്ലബ്ബിലെ താരങ്ങൾക്കും പരിശീലകനും നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നത് മെസ്സി എന്ന താരത്തിന്റെ സാന്നിധ്യം തന്നെയാണ്.മെസ്സിയുടെ കഴിവുകൾ എന്തൊക്കെയാണ് എന്നത് ലീഗ്സ് കപ്പിൽ എല്ലാവരും കണ്ടതാണ്. ലയണൽ […]

ലിസാൻഡ്രോ,എൻസോ,മാക്ക് ആല്ലിസ്റ്റർ,അർജന്റൈൻ താരങ്ങൾക്ക് പിഴച്ച പ്രീമിയർ ലീഗിലെ രണ്ടാം റൗണ്ട്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ രണ്ടാം റൗണ്ട് മത്സരങ്ങളാണ് കഴിഞ്ഞ വീക്കെൻഡിൽ അവസാനിച്ചത്.പക്ഷേ ലോക ചാമ്പ്യന്മാരായ ചില പ്രധാനപ്പെട്ട അർജന്റൈൻ താരങ്ങൾക്ക് ഈ രണ്ടാം റൗണ്ട് മത്സരങ്ങളിൽ പിഴച്ചിട്ടുണ്ട്.ലിസാൻഡ്രോ,മാക്ക് ആല്ലിസ്റ്റർ,എൻസോ ഫെർണാണ്ടസ് എന്നീ ലോക ചാമ്പ്യന്മാർക്ക് ഒരുമിച്ച് പിഴച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയ കണ്ടെത്തിയിട്ടുള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടൻഹാമും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് യുണൈറ്റഡ് പരാജയപ്പെട്ടു. മത്സരത്തിൽ ലിസാൻഡ്രോ മാർട്ടിനസ് ഒരു സെൽഫ് ഗോൾ വഴങ്ങുകയായിരുന്നു.മത്സരത്തിന്റെ 83ആം മിനിട്ടിലാണ് അബദ്ധവശാൽ അദ്ദേഹത്തിന് സെൽഫ് ഗോൾ വഴങ്ങേണ്ടി വന്നത്. […]

വേൾഡ് കപ്പ് ഹീറോ റൊമേറോ അർജന്റൈൻ ടീമിൽ തിരിച്ചെത്തുന്നുവോ? സത്യ കഥ പറഞ്ഞ് ഗാസ്റ്റൻ എഡൂൾ.

അർജന്റീന ആരാധകർ മറക്കാത്ത ഒരു ഗോൾകീപ്പറാണ് സെർജിയോ റൊമേറോ. 2014ലെ ബ്രസീൽ വേൾഡ് കപ്പിൽ അർജന്റീന ഫൈനൽ വരെ എത്തിയിരുന്നു. ആ വേൾഡ് കപ്പിൽ താരം നടത്തിയ പ്രകടനമാണ് ആരാധകർ ഇപ്പോഴും അദ്ദേഹത്തെ ഓർത്തിരിക്കാൻ കാരണം. പെനാൽറ്റി ഷൂട്ടൗട്ടുകളിൽ ഉൾപ്പെടെ പലപ്പോഴും അദ്ദേഹം അർജന്റീനയെ രക്ഷിച്ചിരുന്നു. അർജന്റീനയുടെ ഫസ്റ്റ് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ്സാണ്.അദ്ദേഹത്തിന്റെ സ്ഥാനം സുരക്ഷിതമാണ്. ബാക്കപ്പ് ഗോൾകീപ്പർമാരിൽ ഒരാളായ ജെറോണിമോ റുള്ളിക്ക് ഈയിടെ പരിക്കേറ്റിരുന്നു. അടുത്ത മാസത്തെ വേൾഡ് കപ്പ് കോളിഫിക്കേഷൻ മത്സരങ്ങൾ റുള്ളിക്ക് കളിക്കാൻ […]

ലോക ചാമ്പ്യനെ അങ്ങനെ പണത്തിൽ വീഴ്ത്താനാവില്ല, സൗദി അറേബ്യയോട് നോ പറഞ്ഞ് റോഡ്രിഗോ ഡി പോൾ.

സൗദി അറേബ്യൻ ഫുട്ബോളാണ് ഇപ്പോൾ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്നത്.ഒരുപാട് പ്രധാനപ്പെട്ട താരങ്ങൾ അങ്ങോട്ട് പോകുന്ന തിരക്കിലാണ്. റൊണാൾഡോയും ബെൻസിമയും നെയ്മറും ഒക്കെ ഉൾപ്പെടെയുള്ള നിരവധി സൂപ്പർ താരങ്ങൾ അവിടെ എത്തിക്കഴിഞ്ഞു. എന്നാൽ ലോക ചാമ്പ്യന്മാരായ അർജന്റീന ടീമിൽ നിന്നുള്ളവർ അവിടെയില്ല. ഡിബാല ഉൾപ്പെടെയുള്ള അർജന്റൈൻ താരങ്ങളെ സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബ്ബുകൾ ശ്രമിച്ചിരുന്നുവെങ്കിലും വിഫലമാവുകയായിരുന്നു.ഏറ്റവും പുതിയതായി കൊണ്ട് ശ്രമിച്ചത് ലോക ചാമ്പ്യനായ റോഡ്രിഗോ ഡി പോളിന് വേണ്ടിയാണ്. 15 മില്യൺ യൂറോ വാർഷിക സാലറിയായി കൊണ്ട് മൂന്നുവർഷത്തെ ഒരു […]

ഇത് സംഭവിക്കുന്നത് ആദ്യം,നെയ്മറുടെ പ്രസന്റേഷൻ അൽ ഹിലാലിന്റെ ചരിത്രത്തിൽ ഇടം നേടി.

നെയ്മറുടെ വരവ് ആഘോഷമാക്കിയിരിക്കുകയാണ് അൽ ഹിലാൽ ആരാധകർ.സൗദി അറേബ്യയിലും റിയാദിലും ആഘോഷങ്ങൾ അവസാനിക്കുന്നില്ല. രാജകീയത നിറഞ്ഞ ഒരു വരവേൽപ്പ് തന്നെയാണ് സൗദി അറേബ്യ നെയ്മർക്ക് നൽകിയിട്ടുള്ളത്. ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറാൻ നെയ്മർക്ക് കഴിഞ്ഞിട്ടുണ്ട്. വർണ്ണശബളമായ ഒരു പ്രസന്റേഷൻ ചടങ്ങായിരുന്നു നെയ്മർക്ക് വേണ്ടി അൽ ഹിലാൽ ഒരുക്കിയിരുന്നത്.ഗംഭീര പരിപാടിയായിരുന്നു അവർ സംഘടിപ്പിച്ചിരുന്നത്. ഫുട്ബോൾ ചരിത്രത്തിൽ തന്നെ ഇത്തരത്തിലുള്ള ഒരു പ്രസന്റേഷൻ നടന്നിട്ടില്ല എന്ന് പറയേണ്ടിവരും.അത്രയധികം കാണികൾക്ക് മുന്നിൽ വലിയ സെലിബ്രേഷൻ തന്നെയായിരുന്നു നെയ്മറുടെ പ്രസന്റേഷൻ.ഇപ്പോഴിതാ കണക്കുകൾ പ്രകാരം […]

നിരന്തരം മത്സരങ്ങൾ,അടുത്ത മത്സരത്തിൽ മെസ്സിക്ക് വിശ്രമം നൽകുമോ എന്നതിനോട് പ്രതികരിച്ച് ഇന്റർ മയാമി കോച്ച്.

ജൂലൈ 22 ആം തീയതിയാണ് ലയണൽ മെസ്സി ഇന്റർ മയാമിക്ക് വേണ്ടി അരങ്ങേറ്റം നടത്തിയത്. അതിനുശേഷം മയാമി കളിച്ച എല്ലാ മത്സരങ്ങളിലും മെസ്സിയും കളിച്ചിട്ടുണ്ട്. 7 മത്സരങ്ങളാണ് ഈ കാലയളവിൽ മെസ്സി കളിച്ചത്.തുടർച്ചയായ മത്സരങ്ങൾ മുഴുവൻ സമയവും കളിച്ചതിനാൽ ലയണൽ മെസ്സിക്ക് വിശ്രമം നൽകാൻ സാധ്യതയുണ്ട് എന്ന റിപ്പോർട്ടുകൾ വന്നിരുന്നു.പ്രത്യേകിച്ച് മെസ്സിയുടെ പ്രായം കൂടി പരിഗണിക്കേണ്ട ഒന്നാണ്. ഇനി ഇന്റർമയാമി അടുത്ത മത്സരത്തിൽ സിൻസിനാറ്റിയെയാണ് നേരിടുക.യുഎസ് ഓപ്പൺ കപ്പിന്റെ സെമി ഫൈനൽ മത്സരത്തിലാണ് ഇന്റർ മയാമിയും സിൻസിനാറ്റിയും […]

മെസ്സി ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾ കിരീടം നേടിയേനെ, ശൂന്യതയിൽ നിന്നാണ് മെസ്സി ആ ഗോൾ സൃഷ്ടിച്ചെടുത്തതെന്ന് നാഷ്‌വിൽ കോച്ച്.

ലീഗ്സ് കപ്പ് ഫൈനലിലും ഗോൾ നേടിക്കൊണ്ട് ഇന്റർ മയാമിയെ രക്ഷിച്ചെടുക്കാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിരുന്നു.മെസ്സി ഗോൾ നേടിയെങ്കിലും പിന്നീട് അവർ തിരിച്ചടിക്കുകയായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ ഇന്റർ മയാമി നാഷ്‌വില്ലിനെ തോൽപ്പിക്കുകയും കിരീടം നേടുകയും ചെയ്തു. ലയണൽ മെസ്സിയാണ് മയാമിക്ക് ഈ കിരീടം ലഭിക്കാൻ കാരണക്കാരൻ. എല്ലാ മത്സരങ്ങളിലും മെസ്സി ഗോൾ കണ്ടെത്തിയിരുന്നു. മത്സരത്തിനു മുന്നേ നാഷ്‌വിൽ എസിയുടെ കോച്ച് മെസ്സിയെ പറ്റി സംസാരിച്ചിരുന്നു. തങ്ങളുടെ ഡ്രസ്സിംഗ് റൂമിലുള്ള ആരും തന്നെ മെസ്സിയെ ഭയക്കുന്നില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. […]