ക്വാമി പെപ്ര ചില്ലറക്കാരനല്ല, 22 കാരനിൽ പ്രതീക്ഷകൾ വെക്കാം.
കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ തികച്ചും അപ്രതീക്ഷിതമായ ഒരു വിദേശ സൈനിങ് പ്രഖ്യാപിച്ചിരുന്നു.ജോഷുവ സോറ്റിരിയോക്ക് പരിക്കേറ്റതിനാൽ ഒരു സെന്റർ ഫോർവേഡിനെ ടീമിനെ അത്യാവശ്യമായിരുന്നു. ആ സ്ഥാനത്തേക്കാണ് ഘാന താരമായ ക്വാമി പെപ്ര വരുന്നത്.22 വയസ്സ് മാത്രമുള്ള ഇദ്ദേഹം 2025 വരെയുള്ള ഒരു കോൺട്രാക്ടിലാണ് സൈൻ ചെയ്തിരിക്കുന്നത്. ഈ താരത്തിൽ പ്രതീക്ഷ വെക്കാമോ എന്നതാണ് ആരാധകർക്ക് അറിയേണ്ടത്. ഒരു വലിയ പ്രൊഫൈൽ ഉള്ള താരം ഒന്നുമല്ലെങ്കിലും അദ്ദേഹത്തിന്റെ പ്രായം പ്രതീക്ഷകൾ നൽകുന്ന ഒന്നാണ്. മറ്റുള്ള ക്ലബ്ബുകളിൽ നിന്നും ഓഫറുകൾ ഉണ്ടായിട്ടും […]