ആദ്യം നിങ്ങൾ ഗ്രൗണ്ടുകൾ നിർമ്മിക്കൂ,പിന്നെ അർജന്റീനയെ നോക്കാം: ഗതികേട് തുറന്നുപറഞ്ഞ് ആഷിഖ് കുരുണിയൻ

ഇന്ത്യ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന തകർപ്പൻ പ്രകടനത്തിന്റെ ഭാഗമാണ് മലയാളി താരമായ ആഷിഖ് കുരുണിയൻ.ഇന്ത്യ സാഫ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയപ്പോൾ അതിൽ ഈ താരം വഹിച്ച പങ്ക് എടുത്തുപറയേണ്ട ഒന്ന് തന്നെയാണ്. എന്നാൽ തനിക്ക് നേരിടേണ്ടിവരുന്ന പ്രയാസങ്ങളെ കുറിച്ചും ബുദ്ധിമുട്ടുകളെക്കുറിച്ചും ആഷിഖ് ഇപ്പോൾ മനസ്സ് തുറന്ന് സംസാരിച്ചിട്ടുണ്ട്.മീഡിയ വണ്ണിനോട് ആഷിഖ് സംസാരിച്ച കാര്യങ്ങൾ ഇങ്ങനെയാണ്. അർജന്റീന നാഷണൽ ടീമിനെ കോടികൾ കൊടുത്തുകൊണ്ട് കേരളത്തിലേക്ക് കൊണ്ടുവരാൻ ഗവൺമെന്റ് ഒരുക്കമാണെന്ന് ഞാൻ കേട്ടു. നിങ്ങൾ ശരിക്കും ഫുട്ബോൾ മെച്ചപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഇവിടെ […]

ഇന്റർ മിയാമി ഇനി അർജന്റീനയിൽ, രണ്ട് താരങ്ങളെ അർജന്റീനയിൽ നിന്നും റാഞ്ചിയേക്കും.

ലയണൽ മെസ്സിയുടെ ക്ലബ്ബാണ് ഇന്റർ മിയാമി. ലയണൽ മെസ്സിയെ സ്വന്തമാക്കിയതിന് പിന്നാലെ ഇന്റർ മിയാമി ട്രാൻസ്ഫർ മാർക്കറ്റിൽ സജീവമാണ്.ബുസ്ക്കെറ്റ്സിനെ എത്തിച്ച ഇന്റർ ആൽബ,റാമോസ്, ഇനിയേസ്റ്റ എന്നിവരെയൊക്കെ ടീമിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. സീനിയർ താരങ്ങളെ മാത്രമല്ല, യുവ ടാലന്റുകളെയും ബെക്കാമിന്റെ ക്ലബ്ബുകളെ വേണം. അർജന്റീനയിൽ നിന്നുള്ള മികച്ച താരങ്ങളെ സ്വന്തമാക്കാനാണ് ഇന്റർ മിയാമിയുടെ ഇപ്പോഴത്തെ പദ്ധതികൾ.രണ്ട് അർജന്റീന താരങ്ങളെ സ്വന്തമാക്കാൻ അവർ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്.ഗാസ്റ്റൻ എഡുൽ എന്ന അർജന്റീനയിലെ ഫുട്ബോൾ ജേണലിസ്റ്റാണ് ഇത് റിപ്പോർട്ട് ചെയ്തത്. ഒരു […]

ഇന്ത്യക്ക് വേൾഡ് കപ്പ് കളിക്കാം, ചെയ്യേണ്ടത് എന്തെന്ന് കൃത്യമായി പറഞ്ഞ് എമിലിയാനോ മാർട്ടിനസ്.

2022ലെ വേൾഡ് കപ്പ് ഹീറോയാണ് അർജന്റീനയുടെ കാവൽഭടനായ എമിലിയാനോ മാർട്ടിനസ്. അർജന്റീനക്ക് വേണ്ടി പെനാൽറ്റി ഷൂട്ടൗട്ടുകളിൽ ഉൾപ്പെടെ മിന്നുന്ന സേവുകൾ നടത്തിക്കൊണ്ട് അവരെ ഒരുപാട് തവണ വിജയത്തിലേക്ക് കൊണ്ടുപോകാൻ ഈ ഗോൾകീപ്പർക്ക് കഴിഞ്ഞിരുന്നു. ഗോൾഡൻ ഗ്ലൗ അദ്ദേഹമായിരുന്നു നേടിയിരുന്നത്. ഇന്ത്യൻ നാഷണൽ ടീമിനെ സംബന്ധിച്ചിടത്തോളം വേൾഡ് കപ്പ് ഫുട്ബോൾ എന്നത് ഇപ്പോഴും ഒരു സ്വപ്നം മാത്രമായി നിലകൊള്ളുകയാണ്.ഇന്ത്യക്ക് വേൾഡ് കപ്പ് കളിക്കാൻ എന്താണ് ചെയ്യേണ്ടത്? എമിലിയാനോ ഇതിന് ഉത്തരം നൽകി കഴിഞ്ഞു. അതായത് യൂറോപ്പിൽ നിന്നുള്ള മികച്ച […]

എനിക്ക് മെസ്സിയെ ഇന്ത്യയിലേക്ക് കൊണ്ടുവരണം, ഇന്ത്യൻ ആരാധകർ അർജന്റീന ആരാധകരെ പോലെ: എമിലിയാനോ മാർട്ടിനസ് പറയുന്നു.

അർജന്റീനയുടെ കാവൽ മാലാഖയായ എമിലിയാനോ മാർട്ടിനസ് ഇപ്പോൾ ഇന്ത്യയിലാണ് ഉള്ളത്. കൊൽക്കത്തയിൽ മൂന്ന് ദിവസമാണ് ഈ ഗോൾകീപ്പർ ചിലവഴിക്കുക.ആരാധകരുമായി അദ്ദേഹം സംവദിച്ചിരുന്നു.ആരാധകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകുകയും ചെയ്തിരുന്നു. എമി തന്റെ ഒരു ആഗ്രഹം ആരാധകരോട് പറഞ്ഞിട്ടുണ്ട്. ലയണൽ മെസ്സിയെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്നാണ് എമിലിയാനോ മാർട്ടിനസ് പറഞ്ഞിട്ടുള്ളത്. ലയണൽ മെസ്സിക്ക് ഇന്ത്യയിൽ അത്ഭുതപൂർവ്വമായ ആരാധകർ തന്നെയുണ്ട്. അതുകൊണ്ടുതന്നെയാണ് ഈ ഗോൾകീപ്പർ ഇത്തരത്തിലുള്ള ഒരു വാഗ്ദാനം നൽകിയിട്ടുള്ളത്. ഇന്ത്യൻ ആരാധകരെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ ആരാധകരും അർജന്റീന ആരാധകരും […]

ഇത് വളരെ മോശം,ഇന്ത്യയുടെ കിരീടനേട്ടത്തിന്റെ ശോഭ കെടുത്തി,ബ്ലാസ്റ്റേഴ്സിനെതിരെ തെറിപ്പാട്ടുമായി ബംഗളൂരു ആരാധകർ!

ബംഗളൂരു എഫ്സി ആരാധകരും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ആരാധകരും തമ്മിലുള്ള ചിരവൈരിത പ്രശസ്തമാണ്.അത് പലപ്പോഴും അതിര് കടക്കാറുമുണ്ട്. ആരാധകരുടെ വളരെ മോശമായ പെരുമാറ്റങ്ങൾക്ക് എപ്പോഴും ഇന്ത്യൻ ഫുട്ബോൾ വേൾഡ് നിന്ന് വിമർശനങ്ങൾ കേൾക്കേണ്ടി വരാറുമുണ്ട്. കണ്ടീരവ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു ഇന്ത്യയും കുവൈത്തും തമ്മിലുള്ള സാഫ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടന്നിരുന്നത്. മത്സരത്തിന്റെ പെനാൽറ്റി ഷൂട്ടൗട്ടിൽ കുവൈത്തിനെ പരാജയപ്പെടുത്തിക്കൊണ്ട് ഇന്ത്യ കിരീടം നേടുകയും ചെയ്തിരുന്നു.നിരവധി ആരാധകരായിരുന്നു ഈ സ്റ്റേഡിയത്തിൽ ഇന്ത്യക്ക് വേണ്ടി ആർപ്പുവിളിക്കാൻ തടിച്ചുകൂടിയിരുന്നത്. ഇതിൽ ബംഗളൂരു എഫ്സിയുടെ ആരാധകരും […]

ഇന്ത്യയുടെ ഭാവി ക്യാപ്റ്റനാണ് സഹൽ,പറയുന്നത് മറ്റാരുമല്ല, ഇന്ത്യയുടെ അസിസ്റ്റന്റ് പരിശീലകനായ മഹേഷ്.

ഈ സാഫ് ചാമ്പ്യൻഷിപ്പിൽ കിരീട ജേതാക്കളായ ഇന്ത്യക്ക് മികച്ച പ്രകടനം നടത്തിയ താരമാണ് മലയാളി താരമായ സഹൽ അബ്ദു സമദ്. ഫൈനൽ മത്സരത്തിൽ കുവൈത്തിനെതിരെ ഇന്ത്യ മനോഹരമായ ഒരു ഗോൾ നേടിയപ്പോൾ അതിന്റെ അസിസ്റ്റ് സഹലിന്റെ വകയായിരുന്നു. ഇന്ത്യയുടെ മുന്നേറ്റത്തിലെ വളരെ പ്രധാനപ്പെട്ട താരമായി മാറാൻ സഹലിന് കുറഞ്ഞ കാലം കൊണ്ട് തന്നെ സാധിച്ചിട്ടുണ്ട്. ഇന്ത്യൻ ദേശീയ ടീമിന്റെ അസിസ്റ്റന്റ് പരിശീലകനായ മഹേഷ് ഗൗലി സഹലിനെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. വളരെ വണ്ടർഫുൾ ആയ സ്കില്ലുകൾ […]

ഇതെല്ലാം ക്രിസ്റ്റ്യാനോ മുൻകൂട്ടി കണ്ടു,തന്നോട് പറയുകയും ചെയ്തുവെന്ന് പോർച്ചുഗീസ് സഹതാരം റഫയേൽ ലിയാവോ.

വേൾഡ് ഫുട്ബോളിൽ പ്രശസ്തി നന്നേ കുറഞ്ഞ ലീഗുകളിൽ ഒന്നായിരുന്നു സൗദി അറേബ്യൻ പ്രൊ ലീഗ്. പക്ഷേ അവരുടെ തലവര തന്നെ മാറ്റിവരച്ച ഒരു നീക്കമാണ് കഴിഞ്ഞ ജനുവരിയിൽ സംഭവിച്ചത്.ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി ക്ലബ്ബായ അൽ നസ്ർ സ്വന്തമാക്കി.ഇതോടെ ലോക ഫുട്ബോളിന്റെ ശ്രദ്ധ സൗദിയിലേക്ക് തിരിഞ്ഞു. ക്രിസ്റ്റ്യാനോക്ക് പുറകെ നിരവധി അനവധി സൂപ്പർ താരങ്ങളാണ് സൗദിയിൽ എത്തിയിട്ടുള്ളത്. അക്ഷരാർത്ഥത്തിൽ ഒരു ക്രിസ്റ്റ്യാനോ എഫക്ട് എന്ന് തന്നെ പറയാം. റൊണാൾഡോയുടെ പോർച്ചുഗീസ് സഹതാരമായ റഫയേൽ ലിയാവോ ഇതേ പറ്റി പറഞ്ഞിട്ടുണ്ട്. […]

കുവൈത്താണ് സമനിലക്കും പെനാൽറ്റിക്കും വേണ്ടി കളിച്ചത്, ഗോളിന് പിറകിൽ പോയപ്പോഴും ഞങ്ങളെല്ലാവരും ഒരുമിച്ച് നിന്നു:വിജയശ്രീലാളിതനായ ശേഷം സന്ധു പറയുന്നു.

സാഫ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിൽ കുവൈത്ത് ഇന്ത്യക്ക് മുന്നിൽ മുട്ടുമടക്കിയിരുന്നു. ആരാധകർ തിങ്ങി നിറഞ്ഞ ബംഗളൂരു സ്റ്റേഡിയത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യ വിജയം കൊയ്തത്. ഇന്ത്യയുടെ ഗോൾ കീപ്പറായ ഗുർപ്രീത് സിംഗ് സന്ധു ഒരിക്കൽക്കൂടി രക്ഷകനാവുകയായിരുന്നു.9 തവണ സാഫ് ചാമ്പ്യൻഷിപ്പ് നേടാൻ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. ഒരു ഗോളിന് പുറകിൽ നിന്ന് ശേഷമാണ് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നത്. അതിനെക്കുറിച്ച് സന്ധു പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ഒരു ഗോളിന് പിറകിൽ പോയപ്പോഴും എല്ലാവരും ഒരുമിച്ച് നിന്നെന്നും കുവൈത്ത് സമനിലക്ക് വേണ്ടിയാണ് കളിച്ചത് […]

എന്തുകൊണ്ടാണ് പ്രത്യേക നിറങ്ങളുള്ള ഫ്ലാഗ് ധരിച്ചത്? ജീക്സൺ സിംഗ് ഉത്തരം നൽകുന്നു.

സാഫ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിൽ കുവൈത്തിനെ പരാജയപ്പെടുത്തി കൊണ്ടാണ് ഇന്ത്യ കിരീടം നേടിയത്. ഒമ്പതാം തവണയാണ് ഇന്ത്യ ഈ കിരീടത്തിൽ ചുംബനങ്ങൾ നൽകുന്നത്. പെനാൽറ്റി ഷൂട്ടൗട്ടിൽ സന്ധു ഇന്ത്യയുടെ രക്ഷകനാവുകയായിരുന്നു. മികച്ച പ്രകടനമാണ് മത്സരത്തിൽ ഇന്ത്യൻ താരനിര നടത്തിയത്. കേരള ബ്ലാസ്റ്റേഴ്സ് താരമായ ജീക്സൺ സിംഗ് ഈ മത്സരത്തിൽ കളിച്ചിരുന്നു. കിരീടം നേടിയതിനു ശേഷം ഒരു പ്രത്യേക പതാകയുമായിട്ടാണ് അദ്ദേഹം കളിക്കളത്തിൽ എത്തിയത്. ഒരുപാട് നിറങ്ങൾ ഉള്ള ഒരു പതാകയായിരുന്നു അത്. അതിന്റെ കാരണം എന്താണ് എന്നത് […]

ആഞ്ചലോട്ടി അടുത്ത ജൂണിൽ, പുതിയ പരിശീലകനെ പ്രഖ്യാപിച്ച് ബ്രസീൽ,ഇനി കളി മാറും.

ഒരു പെർമെനന്റ് കോച്ച് ഇല്ലാത്തതിന്റെ പ്രശ്നങ്ങൾ ബ്രസീലിന്റെ നാഷണൽ ടീമിന് വേൾഡ് കപ്പിന് ശേഷം കാണാൻ കഴിഞ്ഞിരുന്നു. വേൾഡ് കപ്പിന് ശേഷം കളിച്ച രണ്ട് സന്നഹ മത്സരങ്ങളിൽ ബ്രസീൽ പരാജയപ്പെട്ടു.മൊറോക്കോ,സെനഗൽ എന്നിവരോട് ആയിരുന്നു പരാജയപ്പെട്ടത്. വേൾഡ് കപ്പിൽ ടിറ്റെക്ക് കീഴിൽ കാമറൂൺ,ക്രൊയേഷ്യ എന്നിവരോടും തോറ്റിരുന്നു. റയൽ പരിശീലകനായ കാർലോ ആഞ്ചലോട്ടിക്ക് വേണ്ടിയായിരുന്നു ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ ഇതുവരെ കാത്തിരുന്നത്. ഇപ്പോൾ അദ്ദേഹം വരും എന്ന കാര്യം ഫെഡറേഷൻ സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ 2024 ജൂൺ മാസത്തിലാണ് അദ്ദേഹം ബ്രസീലിന്റെ […]