ബംഗളൂരു ആദ്യത്തെ ഗോൾ വഴങ്ങണം: ലക്ഷ്യം വ്യക്തമാക്കി ബ്ലാസ്റ്റേഴ്സ് കോച്ച്!
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കുന്ന ആറാം റൗണ്ട് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിലാണ് ഏറ്റുമുട്ടുക.കൊച്ചി സ്റ്റേഡിയത്തിലാണ് ഈ മത്സരം നടക്കുക. കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ മൂന്നാമത്തെ ഹോം മത്സരമാണ് ഇപ്പോൾ കളിക്കുന്നത്. ഒരു മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയപ്പോൾ ഒരു മത്സരത്തിൽ വിജയം സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. കഴിഞ്ഞ സീസണിൽ മോശം പ്രകടനം നടത്തിയവരാണ് ബംഗളൂരു.എന്നാൽ ഈ സീസണിൽ അങ്ങനെയല്ല.അവർ ഇപ്പോൾ ഏറെ കരുത്തനാണ്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉള്ളത് […]