അന്ന് എല്ലാവരും ക്രിസ്റ്റ്യാനോക്ക് ഭ്രാന്താണോ എന്ന് ചോദിച്ചു,ഇന്നിപ്പോൾ എന്തായി?എല്ലാം തുടങ്ങിവച്ചത് റൊണാൾഡോയാണെന്ന് സമ്മതിച്ച് നെയ്മർ.
സൗദി അറേബ്യ ഇപ്പോൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വിപ്ലവത്തിന് കാരണക്കാരനായത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് എന്നത് നഗ്നമായ സത്യമാണ്.ഈ വർഷത്തിന്റെ തുടക്കത്തിൽ ആയിരുന്നു റൊണാൾഡോ സൗദി അറേബ്യയിലേക്ക് എത്തിയത്. അതൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു. സൗദി അറേബ്യ ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിൽ ഒന്നായി മാറുമെന്ന് പറഞ്ഞപ്പോൾ എല്ലാവരും റൊണാൾഡോയെ പരിഹസിച്ചു. ഇന്ന് യൂറോപ്പ് തന്നെ സൗദിയിലേക്ക് ഒഴുകുന്ന കാഴ്ച്ചയാണ്. നെയ്മർ ജൂനിയർ അടക്കമുള്ള നിരവധി താരങ്ങളാണ് ഇന്ന് സൗദിയിലേക്ക് എത്തിയിട്ടുള്ളത്.ഇതെല്ലാം തുടങ്ങിവച്ചത് റൊണാൾഡോയാണ് എന്നൊരു നെയ്മർ തന്നെ തുറന്നു പറഞ്ഞു.അന്ന് ക്രിസ്റ്റ്യാനോക്ക് […]