മാൻ ഓഫ് ദി മാച്ച് സാവിച്ചിന് നൽകിയത് ഇഷ്ടപ്പെടാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ,ഉടനെ വിശദീകരണം തേടി.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിലൂടെ അൽ നസ്ർ കിരീടം നേടിയതാണ് ഇന്നലെ ഫുട്ബോൾ ആരാധകർക്ക് കാണാൻ കഴിഞ്ഞത്. അൽ ഹിലാലിനെ 2-1 എന്ന സ്കോറിന് ക്രിസ്റ്റ്യാനോയുടെ അൽ നസ്ർ തോൽപ്പിച്ചു.അൽ നസ്റിന്റെ രണ്ട് ഗോളുകളും ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു നേടിയിരുന്നത്. എന്നിട്ടും മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് അവാർഡ് ക്രിസ്റ്റ്യാനോക്ക് ലഭിച്ചിരുന്നില്ല. അൽ ഹിലാലിന്റെ താരമായ മിലിങ്കോവിച്ച് സാവിച്ചിന് അവർ ആ അവാർഡ് നൽകുകയായിരുന്നു. പക്ഷേ അത് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇഷ്ടപ്പെട്ടിട്ടില്ല.അദ്ദേഹം തന്റെ അനിഷ്ടം ആ അവാർഡ് സെറിമണിയിൽ […]