മെസ്സി ഈ ഒരു അവസ്ഥയിൽ ബാഴ്സലോണയിലേക്ക് വരാൻ ആഗ്രഹിച്ചില്ല, പുതിയ ക്യാമ്പ് നൂവിൽ ട്രിബൂട്ട് ഒരുക്കും :ലാപോർട്ട

ലയണൽ മെസ്സിയെ എത്തിക്കാൻ വേണ്ടി ബാഴ്സലോണ ശ്രമിച്ചിരുന്നുവെങ്കിലും അതിന് സാധിച്ചിരുന്നില്ല. പാരീസിലെ പ്രശ്നങ്ങൾ മൂലം ബാഴ്സയിലേക്ക് തന്നെ തിരികെയെത്താൻ മെസ്സി ആഗ്രഹിച്ചിരുന്നുവെങ്കിലും അവസാനത്തിൽ മെസ്സി ഇന്റർ മിയാമിയെ തിരഞ്ഞെടുക്കുകയായിരുന്നു. മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷകൾ ഒരുപാടുണ്ടായിരുന്നുവെങ്കിലും അതെല്ലാം തകിടം മറിയുകയായിരുന്നു. ബാഴ്സലോണയുടെ പ്രസിഡന്റായ ലാപോർട്ട മെസ്സി വരാത്തതിന്റെ കാരണം പറഞ്ഞിട്ടുണ്ട്.ഈ ഒരു അവസ്ഥയിൽ,ഈ ഒരു പ്രഷറിൽ ബാഴ്സയിലേക്ക് വരാൻ മെസ്സി ആഗ്രഹിച്ചിരുന്നില്ല എന്നാണ് ലാപോർട്ട പറഞ്ഞത്.ക്യാമ്പ് നൂ പുതുക്കി പണിതതിനു ശേഷം മെസ്സിക്ക് ഒരു ട്രിബ്യൂട്ട് നൽകുമെന്നും […]

പപ്പു ഗോമസ് അർജന്റീന സഹതാരങ്ങളോട് തെറ്റിപിരിഞ്ഞെന്ന റൂമറുകളിൽ പ്രതികരിച്ച് പരേഡസ്.

ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഒത്തൊരുമയോടെ കൂടി മുന്നോട്ടുപോകുന്ന ടീമാണ് അർജന്റീന നാഷണൽ ടീം. അവരുടെ ഇപ്പോഴത്തെ കിരീടനേട്ടങ്ങൾക്ക് പിറകിൽ ഈ ഒത്തൊരുമക്ക് വലിയ സ്ഥാനമുണ്ട്.പക്ഷേ ഈയിടെ അർജന്റീന ടീമിൽ ഒരു പൊട്ടിത്തെറി സംഭവിച്ചതായി വാർത്തകൾ ഉണ്ടായിരുന്നു.പപ്പു ഗോമസും മറ്റുള്ള സഹതാരങ്ങളും ഉടക്കിലാണ് എന്നാണ് വാർത്തകൾ. പപ്പു ഗോമസിന്റെ ഭാര്യ സഹതാരങ്ങളുടെ ഭാര്യമാരെ എല്ലാം അൺഫോളോ ചെയ്തിരുന്നു. ലോ സെൽസോയുടെ വേൾഡ് കപ്പിന് മുമ്പേയുള്ള പരിക്കും അദ്ദേഹം വേൾഡ് കപ്പിൽ നിന്നും പുറത്താവുന്നതിന് പപ്പു ഗോമസും ഭാര്യയും […]

അജയ്യരായി അർജന്റീന,പുതിയ റാങ്കിംഗ് പുറത്തുവിട്ട് ഫിഫ.

ഓസ്ട്രേലിയ, ഇൻഡോനേഷ്യ എന്നിവർക്കെതിരെയായിരുന്നു അർജന്റീന കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ കളിച്ചിരുന്നത്. രണ്ടു മത്സരങ്ങളിലും അർജന്റീന ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് വിജയിച്ചു. ഇതിനുശേഷമുള്ള ഫിഫ റാങ്കിങ്ങിൽ അർജന്റീന ഒന്നാം സ്ഥാനം തന്നെ നിലനിർത്തിയിട്ടുണ്ട്. ലോക ചാമ്പ്യന്മാരായതിനുശേഷം ആണ് അർജന്റീനക്ക് ഒന്നാം സ്ഥാനം ലഭിച്ചത്.അത് മെസ്സിയും കൂട്ടരും നില നിർത്തുന്ന കാഴ്ചയാണ് നാം കണ്ടത്. രണ്ടാം സ്ഥാനത്ത് അർജന്റീന വേൾഡ് കപ്പ് ഫൈനലിൽ തോൽപ്പിച്ച ഫ്രാൻസ് വരുന്നു. മൂന്നാം സ്ഥാനത്ത് ബ്രസീലാണ്. അർജന്റീനയെയും ഫ്രാൻസിനെയും അപേക്ഷിച്ചിച്ച് ബ്രസീൽ പോയിന്റിന്റെ കാര്യത്തിൽ […]

എല്ലാമെല്ലാം നെയ്മറാണ്, സകലതും നെയ്മറുടെ പേരിലേക്ക് മാറ്റി കടുത്ത ആരാധകൻ.

വേൾഡ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരങ്ങളിൽ ഒരാളാണ് നെയ്മർ ജൂനിയർ. ഇതിഹാസങ്ങൾ പിറന്ന ബ്രസീലിയൻ മണ്ണിലെ മറ്റൊരു ഇതിഹാസമായി കൊണ്ടാണ് ഏവരും നെയ്മറെ പരിഗണിച്ചു പോരുന്നത്.ലോകത്തിന്റെ നാനാഭാഗങ്ങളിലും നെയ്മർക്ക് ആരാധകരുണ്ട്. ബ്രസീലിൽ തന്നെയുള്ള ഒരു ആരാധകൻ നെയ്മറോടുള്ള തന്റെ കടുത്ത ഇഷ്ടം പ്രകടിപ്പിച്ചത് മറ്റൊരു രീതിയിലാണ്. അതായത് തന്റെ വസ്തുവകകളെല്ലാം ആരാധകൻ നെയ്മർ ജൂനിയറുടെ പേരിലേക്ക് മാറ്റി എഴുതുകയായിരുന്നു.അദ്ദേഹത്തിന്റെ വിൽപത്രം ഇപ്പോൾ പുറത്തേക്ക് വന്നു. 30 വയസ്സുള്ള ഒരു ആരാധകനാണ് ഈയൊരു കാര്യം ചെയ്തിട്ടുള്ളത്. […]

എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം ക്ലബ്ബിലും ദേശീയ ടീമിലും മെസ്സിക്കൊപ്പം കളിക്കാൻ സാധിച്ചു എന്നുള്ളതാണ്: ഡി മരിയ.

ലയണൽ മെസ്സിയുടെ സഹതാരമായി ദീർഘകാലം തുടരുന്ന താരമാണ് എയ്ഞ്ചൽ ഡി മരിയ. അർജന്റീന നാഷണൽ ടീമിലാണ് മെസ്സിയും ഡി മരിയയും ഒരുമിച്ചു കളിക്കുന്നത്. എന്നാൽ ഒരു വർഷം പിഎസ്ജിയിൽ ഈ രണ്ടുപേർക്കും ഒരുമിച്ച് കളിക്കാൻ സാധിച്ചു. അങ്ങനെ ക്ലബ്ബ് തലത്തിലും നാഷണൽ തലത്തിലും മെസ്സിക്കൊപ്പം കളിക്കാൻ ഭാഗ്യം ലഭിച്ചിട്ടുള്ള താരമാണ് ഡി മരിയ. ഈ കാര്യത്തെ തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമായി ഡി മരിയ പരിഗണിക്കുന്നത്. സോഫിയ മാർട്ടിനെസ്സിന് നൽകിയ ഇന്റർവ്യൂവിൽ ഡി മരിയ […]

മെസ്സിയോടൊന്ന് ഏറ്റുമുട്ടാൻ ഞങ്ങളെല്ലാവരും കാത്തുനിൽക്കുകയാണെന്ന് എംഎൽഎസ് സൂപ്പർ താരം.

ലയണൽ മെസ്സി ഇന്റർ മിയാമിയുടെ താരമായി ഔദ്യോഗികമായി കൊണ്ട് മാറാൻ ഇനി ഒരുപാട് നാളുകൾ ഒന്നുമില്ല. ജൂലൈ മാസം പകുതിക്ക് വെച്ച് തന്നെ മെസ്സിയെ ഔദ്യോഗികമായി കൊണ്ട് ഇന്റർ മിയാമി തങ്ങളുടെ താരമാക്കി മാറ്റും. അതിനുശേഷം മെസ്സിയുടെ ഡെബ്യൂ ഉണ്ടാവുകയും ചെയ്യും.ക്രൂസ് അസൂൾ എന്ന ക്ലബ്ബിനെതിരെ നടക്കുന്ന മത്സരത്തിൽ മിയാമിയിൽ മെസ്സി ഡെബ്യൂ നടത്തുമെന്നാണ് കരുതുന്നത്. എംഎൽഎസ് ക്ലബ്ബായ ലോസ് ആഞ്ചലസ് എഫ്സിയുടെ ഒരു താരമാണ് തിമോത്തി ടിൽമാൻ.അദ്ദേഹം മെസ്സിക്ക് വേണ്ടി കാത്തിരിക്കുകയാണ്.മെസ്സിയോടെ ഏറ്റുമുട്ടാൻ വേണ്ടിയാണ് കാത്തിരിക്കുന്നത്. […]

അന്ന് അതിനിർണ്ണായകം, ചരിത്രത്തിലെ ഏറ്റവും മികച്ച താരം ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു:ഡി മരിയ

ഖത്തർ വേൾഡ് കപ്പിലെ ആദ്യ മത്സരത്തിൽ തന്നെ അർജന്റീന സൗദി അറേബ്യയോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയിരുന്നു.രണ്ടാം മത്സരം മെക്സിക്കോക്കെതിരയായിരുന്നു അർജന്റീന കളിച്ചത്. അർജന്റീനയെ സംബന്ധിച്ചിടത്തോളം അതിനിർണായകമായ ഒരു മത്സരമായിരുന്നു അത്.അന്ന് അർജന്റീനയെ രക്ഷിച്ചത് ലയണൽ മെസ്സിയാണ്. ഡി മരിയയുടെ അസിസ്റ്റിൽ ലയണൽ മെസ്സിയാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. പിന്നീട് ലയണൽ മെസ്സിയുടെ അസിസ്റ്റിൽ നിന്ന് എൻസോ ഫെർണാണ്ടസ് ഗോൾ നേടി.അങ്ങനെ രണ്ടു ഗോളുകൾക്ക് അർജന്റീന വിജയിക്കുകയും ആത്മവിശ്വാസം വീണ്ടെടുക്കുകയും ചെയ്തു. അതേക്കുറിച്ച് ഡി മരിയക്ക് ചിലത് […]

അമ്മയെയാണോ അച്ഛനെയാണോ കൂടുതൽ ഇഷ്ടമെന്ന് ചോദിക്കുന്നതുപോലെയാണ് മെസ്സിയേയാണോ മറഡോണയേയാണോ ഇഷ്ടമെന്ന് ചോദിക്കുന്നതെന്ന് മിലിറ്റോ.

അർജന്റീനക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഡിയഗോ മിലിറ്റോ. ഇന്റർ മിലാന്റെ ഇതിഹാസ താരങ്ങളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. അർജന്റീന ഫുട്ബോൾ ചരിത്രത്തിലെ രണ്ട് ലെജന്റുമാരാണ് മെസ്സിയും മറഡോണയും. അതുകൊണ്ടുതന്നെ ഈ രണ്ടു പേരെയും പരസ്പരം വെച്ച് പലരും താരതമ്യം ചെയ്യാറുണ്ട്. മെസ്സിയെയാണോ മറഡോണയെയാണോ തിരഞ്ഞെടുക്കുക എന്ന് മിലിറ്റോയോട് ചോദിച്ചിരുന്നു. അമ്മയെയാണോ അച്ഛനെയാണോ കൂടുതൽ ഇഷ്ടമെന്ന് ചോദിക്കുന്നത് പോലെയാണ് ഈ ചോദ്യം എന്നാണ് മിലിറ്റോ പറഞ്ഞിട്ടുള്ളത്. മെസ്സിയും മറഡോണയും അർജന്റീനക്കാർക്ക് ഒരുപോലെ പ്രിയപ്പെട്ടതാണ് എന്നതിലേക്കാണ് മിലിറ്റോ വിരൽ ചൂണ്ടിയിട്ടുള്ളത്. […]

രണ്ട് അവാർഡുകൾ കൂടി കരസ്ഥമാക്കി നെയ്മർ ജൂനിയർ.

നെയ്മർ ജൂനിയർ ഇന്നലെ രണ്ട് അവാർഡുകൾ കൂടി തന്റെ കരിയറിൽ നേടിയിട്ടുണ്ട്. നെയ്മർ ജൂനിയർ തന്നെയാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ അവാർഡുകൾ നേടിയ വിവരം പുറത്തുവിട്ടത്. ബ്രസീൽ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ, ബ്രസീൽ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ എന്നിവക്കുള്ള പുരസ്കാരമാണ് നെയ്മർ നേടിയിട്ടുള്ളത്. 77 ഗോളുകൾ വീതം ബ്രസീലിന് വേണ്ടി നേടിയിട്ടുള്ള പെലെയും നെയ്മറുമാണ് ഒന്നാം സ്ഥാനം ഇപ്പോൾ പങ്കിടുന്നത്.പെലെയെ മറികടക്കാൻ നെയ്മർക്ക് കഴിയും. ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നെയ്മറുടെ പേരിൽ […]

സൗദി അറേബ്യയെ തിരഞ്ഞെടുക്കാനുള്ള രണ്ടു കാരണങ്ങൾ തുറന്നു പറഞ്ഞ് കൂലിബലി.

2022 ലാണ് സെനഗൽ താരമായ കൂലിബലി ചെൽസിയിൽ എത്തിയത്.ഒരു വർഷം മാത്രമാണ് ചെൽസിയിൽ അദ്ദേഹം കളിച്ചത്. പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു ഈ താരത്തിന് കഴിയാതെ പോവുകയായിരുന്നു. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കൂലിബലി സൗദി അറേബ്യയിലേക്ക് എത്തിക്കഴിഞ്ഞു. അൽ ഹിലാലാണ് കൂലിബലിയെ സ്വന്തമാക്കിയത്.സൗദി അറേബ്യ തിരഞ്ഞെടുക്കാനുള്ള ചില കാരണങ്ങൾ കൂലിബലി പറഞ്ഞിട്ടുണ്ട്. ഒരു കാരണം മുസ്ലിം ആയതിനാലാണ്, മറ്റൊരു കാരണം സെനഗലിനെ സാമ്പത്തികപരമായി സഹായിക്കാൻ വേണ്ടിയുമാണ്. എന്റെ തീരുമാനത്തിൽ ഞാൻ ഹാപ്പിയാണ്,അതിന് ഒരുപാട് കാരണങ്ങളുണ്ട്. ഞാൻ ഒരു മുസ്ലിം ആണ്.യഥാർത്ഥ […]