മർഗുലാവോ ഉറപ്പിച്ച് പറയുന്നു, അടുത്ത 24 മണിക്കൂറിനുള്ളിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരു സൈനിങ്ങ് പ്രഖ്യാപിക്കും.

കേരള ബ്ലാസ്റ്റേഴ്സിന്റെ കൂടുതൽ സൈനിങ്ങുകൾക്കുള്ള കാത്തിരിപ്പിലാണ് ആരാധകരുള്ളത്.ജോഷുവ സോറ്റിരിയോ,പ്രബീർ ദാസ്,പ്രീതം കോട്ടാൽ,നവോച്ച സിംഗ്,ലാറ ശർമ്മ എന്നിവരൊക്കെയാണ് കേരള ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് എത്തിച്ചിട്ടുള്ളത്.പക്ഷേ ഇനിയും പല പൊസിഷനുകളിലേക്ക് ബ്ലാസ്റ്റേഴ്സിന് താരങ്ങളെ ആവശ്യമുണ്ട്. ഒരു വിദേശ സെന്റർ ബാക്ക്,ഒരു വിദേശ സ്ട്രൈക്കർ, ഒരു ലെഫ്റ്റ് ബാക്ക് എന്നിവയൊക്കെ കേരള ബ്ലാസ്റ്റേഴ്സിന് അത്യാവശ്യമാണ്. ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരു സന്തോഷവാർത്ത ജേണലിസ്റ്റായ മാർക്കസ് മർഗുലാവോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് അടുത്ത 12, അല്ലെങ്കിൽ 24 മണിക്കൂറിനുള്ളിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരു സൈനിങ്ങ് […]

പിഎസ്ജിക്ക് മെസ്സിയെ അങ്ങനെയങ്ങ് കൈവിടാനാവില്ല,ക്ലബ്ബിന്റെ സ്റ്റോറുകളിൽ വിൽപ്പന തകൃതി.

ലയണൽ മെസ്സി ഫ്രഞ്ച് തലസ്ഥാനത്തെ ക്ലബ്ബിനോട് വിട പറഞ്ഞിട്ട് ഇപ്പോൾ മാസങ്ങൾ പിന്നിട്ട് കഴിഞ്ഞു. ബാഴ്സയിലേക്ക് തിരിച്ചുപോകുമെന്ന് അഭ്യൂഹങ്ങൾ ഒക്കെ ഉണ്ടായിരുന്നുവെങ്കിലും മെസ്സി പോയത് അമേരിക്കയിലേക്കാണ്. ഇന്റർ മിയാമിക്ക് വേണ്ടിയാവട്ടെ മെസ്സി അത്യുഗ്രൻ പ്രകടനമാണ് നടത്തുന്നത്. ലയണൽ മെസ്സി പിഎസ്ജി വിട്ടെങ്കിലും മെസ്സിയുടെ സാന്നിധ്യം ഇപ്പോഴും ക്ലബ്ബിനകത്ത് ഉണ്ട്. അതായത് ലയണൽ മെസ്സിയുടെ ജേഴ്സി പിഎസ്ജി ഇപ്പോഴും അവരുടെ ഒഫീഷ്യൽ സ്റ്റോറുകളിൽ വിൽക്കുന്നുണ്ട്. താരത്തിന്റെ മുപ്പതാം നമ്പർ ജേഴ്സി ഇപ്പോഴും പിഎസ്ജിയുടെ സ്റ്റോറുകളിൽ ലഭ്യമാണ്. അതിന്റെ തെളിവുകൾ […]

ഒടുവിൽ നെയ്മർ-ബാഴ്സ റൂമറുകളിൽ മൗനം വെടിഞ്ഞ് സാവി.

നെയ്മർ ജൂനിയർ എഫ്സി ബാഴ്സലോണയിലേക്ക് തിരിച്ചെത്തുന്നു എന്നതാണ് ഇപ്പോൾ വേൾഡ് ഫുട്ബോൾ ഏറ്റവും ട്രെൻഡിങ്ങായിക്കൊണ്ടിരിക്കുന്ന വാർത്ത. ബാഴ്സയുടെ ഫ്രഞ്ച് താരമായ ഡെമ്പലെ ക്ലബ്ബ് വിട്ടുകൊണ്ട് പിഎസ്ജിയിലേക്ക് എത്തുകയാണ്. ഈയൊരു അവസരത്തിലാണ് നെയ്മർ ജൂനിയർ പിഎസ്ജി വിട്ടുകൊണ്ട് ബാഴ്സയിലേക്ക് തന്നെ മടങ്ങിയെത്താൻ ആഗ്രഹിക്കുന്നത്. ബാഴ്സയുടെ പരിശീലകനായ സാവിക്ക് നെയ്മറുടെ കാര്യത്തിൽ വലിയ താല്പര്യമൊന്നുമില്ല എന്നായിരുന്നു തുടക്കത്തിൽ റിപ്പോർട്ടുകൾ.ജോയൻ ഗാമ്പർ ട്രോഫി മത്സരത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാമിനെ 4-2 എന്ന സ്കോറിന് ബാഴ്സ പരാജയപ്പെടുത്തിയിരുന്നു. ഇതിനുശേഷം നെയ്മറുടെ […]

ഇരട്ട ഗോളുകളുമായി ജസ്റ്റിൻ,രണ്ടാം മത്സരത്തിലും ബ്ലാസ്റ്റേഴ്സിന് ഉജ്ജ്വലവിജയം.

കേരള ബ്ലാസ്റ്റേഴ്സ് ആദ്യത്തെ പ്രീ സീസൺ ഫ്രണ്ട്ലി മത്സരത്തിൽ മഹാരാജാസിനെ എതിരില്ലാത്ത എട്ടു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. ഇന്ന് പനമ്പള്ളി നഗറിൽ വെച്ച് നടന്ന രണ്ടാം ഫ്രണ്ട്‌ലി മത്സരത്തിൽ കോവളം എഫ്സിയായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ഈ മത്സരത്തിൽ ഏകപക്ഷീയമായ 5 ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുള്ളത്. ബ്ലാസ്റ്റേഴ്സിന്റെ ട്രയൽസ് താരമായ ജസ്റ്റിൻ ഇമ്മാനുവൽ ഇരട്ട ഗോളുകൾ നേടുകയായിരുന്നു.സച്ചിൻ,പ്രബീർ,ഹോർമി,പ്രീതം,സന്ദീപ്,രാഹുൽ,അസ്ഹർ,ജീക്സൺ,ഐമൻ,ബിദ്യ,ലൂണ എന്നിവരായിരുന്ന സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നത്.മത്സരം ആകെ 120 മിനിറ്റ് ആയിരുന്നു. ആദ്യപകുതിയിൽ ജീക്സൺ നേടിയ ഏകഗോളിൽ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തുകയായിരുന്നു. സെക്കൻഡ് ഹാഫിൽ […]

പ്ലേ ഓഫുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ,ക്രിസ്റ്റ്യാനോക്ക് ഇനി വിശ്രമിക്കാം,മെസ്സി തന്നെ താരം.

ഡെല്ലാസ് എഫ്സിക്കെതിരെ ലീഗ്സ് കപ്പിൽ നടന്ന ഇന്റർ മിയാമിയുടെ പ്രീ ക്വാർട്ടർ മത്സരം വളരെയധികം ആവേശഭരിതമായിരുന്നു. അടിയും തിരിച്ചടിയും കണ്ട മത്സരം 4-4 എന്ന സ്കോറിലാണ് അവസാനിച്ചത്. പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിൽ ഡെല്ലാസിനെ തോൽപ്പിച്ചുകൊണ്ട് ഇന്റർ മിയാമി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.ഷാർലെറ്റ് എഫ്സിയാണ് ഇനി അവരുടെ എതിരാളികൾ. രണ്ട് ഗോളുകളാണ് ലയണൽ മെസ്സി നേടിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആൽബയുടെ അസിസ്റ്റിൽ നിന്ന് മെസ്സിയുടെ ഗോൾ പിറന്നു. പിന്നീട് മത്സരത്തിന്റെ അവസാനത്തിൽ അതിസുന്ദരമായ ഒരു ഫ്രീകിക്ക് ഗോളും […]

സെന്റർ ബാക്ക് പൊസിഷനിലേക്ക് മുൻ വിയ്യാറയൽ താരത്തെ എത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സ്.

കേരള ബ്ലാസ്റ്റേഴ്സിന് വരുന്ന സീസണിലേക്ക് ഒരു വിദേശ സെന്റർ ബാക്കിനെ അത്യാവശ്യമാണ്. നിലവിൽ മാർക്കോ ലെസ്ക്കോവിച്ച് മാത്രമാണ് അവിടുത്തെ വിദേശ സാന്നിധ്യം. വിക്ടർ മോങ്കിൽ ക്ലബ്ബ് വിട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പകരക്കാരന് വേണ്ടിയുള്ള ശ്രമങ്ങളാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് നടത്തുന്നത്. സ്പെയിനിൽ നിന്ന് തന്നെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് നേരത്തെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് തുടക്കം കുറിച്ചതാണ്.ഒരുപാട് റൂമറുകൾ ഉയർന്നുകേട്ടെങ്കിലും അതൊന്നും ഫലവത്തായിട്ടില്ല. ഏറ്റവും പുതിയ റൂമർ യുവാൻ ഇബിസ എന്ന താരത്തിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നു എന്നുള്ളതാണ്. […]

ആദ്യ സ്ഥാനങ്ങൾ കൈയടക്കി വെച്ചിരിക്കുന്ന ബ്രസീലിയൻ ഇതിഹാസങ്ങളെ..മെസ്സിയിതാ വരുന്നു.

കരിയറിന്റെ തുടക്കകാലത്തിൽ നിന്നും വിഭിന്നമായി ലിയോ മെസ്സി ഫ്രീക്കിക്കുകളുടെ കാര്യത്തിൽ ഇപ്പോൾ ഏറെ മികവ് പുലർത്തുന്നുണ്ട്. മനോഹരമായ ഒരുപാട് ഫ്രീക്കിക്ക് ഗോളുകൾ ഇതിനോടകം തന്നെ മെസ്സിയിൽ നിന്നും നാം കണ്ടു. ഇന്റർ മിയാമി ജഴ്സി ആദ്യ ഗോൾ ലയണൽ മെസ്സി നേടിയത് ഫ്രീകിക്കിലൂടെയാണ്. ഇതിനുപുറമേ ഇന്നലെ നടന്ന മത്സരത്തിലും മെസ്സി ഫ്രീകിക്ക് ഗോൾ നേടി. ഈ രണ്ടു മത്സരങ്ങളിലും ഇന്റർമിയാമിയെ രക്ഷിച്ചത് മെസ്സിയുടെ തകർപ്പൻ ഫ്രീക്കിക്ക് ഗോളുകളായിരുന്നു. ഇതോടെ മെസ്സി തന്റെ കരിയറിൽ 64 ഫ്രീകിക്ക് ഗോളുകൾ […]

മെസ്സിയെ വിമർശിച്ച ഗോൾകീപ്പറെ പുറത്താക്കി ഇന്റർ മിയാമി.

ക്യാപ്റ്റൻ ലിയോ മെസ്സി ഉജ്ജ്വല ഫോമിലാണ് ഇന്റർ മിയാമിക്ക് വേണ്ടി ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. തുടർച്ചയായി മൂന്ന് ബ്രൈസുകളാണ് ലിയോ മെസ്സി നേടിയിട്ടുള്ളത്. നാലു മത്സരങ്ങളിൽ നിന്ന് ഏഴു ഗോളുകളും ഒരു അസിസ്റ്റും ലിയോ മെസ്സി നേടികഴിഞ്ഞു. ഇന്റർ മിയാമി ആരാധകർ ഇപ്പോൾ ഉത്സവപ്രതീതിയിലാണ്. എന്നാൽ ലയണൽ മെസ്സി വരുന്നതിനു മുന്നേ ഇന്റർ മിയാമിയുടെ ഗോൾ കീപ്പറായ നിക്ക് മാർസ്മൻ അദ്ദേഹത്തിന്റെ വരവിന് വിമർശിച്ചിരുന്നു. ഇപ്പോൾ ഈ ഡച്ച് ഗോൾകീപ്പറെ ഇന്റർ മിയാമി തന്നെ പുറത്താക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കോൺട്രാക്ട് […]

നെയ്മർ ബാഴ്സയിലേക്ക് തിരിച്ചെത്തുന്നു,സമ്മതം അറിയിക്കാനുള്ളത് ഒരേയൊരാൾ മാത്രം.

നെയ്മർ ജൂനിയർ ഇപ്പോൾ ഒരു വലിയ ഇടവേളക്ക് ശേഷം പിഎസ്ജിക്ക് വേണ്ടി കളിച്ചു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഫ്രണ്ട്‌ലി മത്സരത്തിൽ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിക്കൊണ്ട് നെയ്മർ കളിക്കളത്തിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയിരുന്നു. ഇതിന് പിന്നാലെ നെയ്മറുടെ റൂമർ ഇപ്പോൾ വളരെ വ്യാപകമാണ്. നെയ്മർ ബാഴ്സലോണയിലേക്ക് തന്നെ തിരിച്ചെത്തുന്നു എന്ന റൂമറാണ് ഇപ്പോൾ ശക്തി പ്രാപിക്കുന്നത്. മുമ്പും ഇത്തരത്തിലുള്ള റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ഒരിക്കൽ കൂടി പൂർവാധികം ശക്തിയോടെ ഉയർന്നു വന്നിട്ടുണ്ട്. ബാഴ്സയുടെ പ്രസിഡന്റായ ജോയൻ ലാപോർട്ടയാണ് ഇതിന് […]

മെസ്സിക്ക് ഫ്രീക്കിക്ക് എന്നാൽ പെനാൽറ്റി ലഭിച്ചതുപോലെയെന്ന് പറഞ്ഞ് എതിർ പരിശീലകൻ.

ആർക്കും തടയാനാകാത്ത വിധമുള്ള ഉജ്ജ്വല ഫോമിലാണ് മെസ്സി ഇപ്പോൾ ഇന്റർ മിയാമിക്ക് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്നത്. നാലു മത്സരങ്ങൾ കളിച്ച മെസ്സി ഏഴ് ഗോളുകളും ഒരു അസിസ്റ്റും നേടിക്കഴിഞ്ഞു. അതിൽ രണ്ട് ഗോളുകൾ ഫ്രീക്കിക്ക് ഗോളുകളാണ്. ആ രണ്ട് ഫ്രീക്കിക്ക് ഗോളുകളും പിറന്നിട്ടുള്ളത് നിർണായക സമയത്തുമാണ്. ആദ്യമത്സരത്തിൽ സബ്സ്റ്റിറ്റ്യൂട്ട് റോളിൽ ഇറങ്ങി അവസാനത്തിൽ ലഭിച്ച ഫ്രീക്കിക്ക് ഗോളാക്കി മാറ്റിക്കൊണ്ട് ഇന്റർമിയാമിയെ അദ്ദേഹം വിജയത്തിലേക്ക് കൊണ്ടുപോയിരുന്നു.ഇന്നത്തെ മത്സരത്തിൽ ഒരു ഗോളിന് പുറകിൽ പോയി നിൽക്കുന്ന സമയത്താണ് മെസ്സിയുടെ ഫ്രീകിക്ക് […]