4 മത്സരങ്ങൾ,7 ഗോളുകൾ,നാലിലും മാൻ ഓഫ് ദി മാച്ചും വിജയവും, ഇത് മെസ്സിക്ക് മാത്രം സാധ്യമാകുന്നതെന്ന് ആരാധകർ.
ലയണൽ മെസ്സി വരുന്നതിനു മുൻപ് ഇന്റർ മിയാമി എന്ന ക്ലബ്ബിന്റെ അവസ്ഥ വളരെയധികം പരിതാപകരമായിരുന്നു. അവസാനമായി കളിച്ച പതിനൊന്ന് ലീഗ് മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. എല്ലാ കോമ്പറ്റീഷനിലുമായി അവസാനമായി കളിച്ച ആറുമത്സരങ്ങളിൽ ഒന്നിൽ പോലും അവർ വിജയിച്ചിരുന്നില്ല. അങ്ങനെ അമേരിക്കയിൽ യാതൊരുവിധ ഇമ്പാക്റ്റും ഉണ്ടാക്കാൻ കഴിയാത്ത ഒരു ടീമായിരുന്നു ഇന്റർമിയാമി. ഇത്രയും പരിതാപകരമായ ഒരു ടീമിലേക്ക് ലയണൽ മെസ്സി വന്നാൽ പോലും അദ്ദേഹത്തിന് പരിമിതികളുണ്ട് എന്നാണ് പലരും വിശ്വസിച്ചിരുന്നത്.മെസ്സിക്ക് കാര്യങ്ങൾ ബുദ്ധിമുട്ടാവാൻ സാധ്യതയുണ്ട്, […]