ആഞ്ചലോട്ടി ബ്രസീലിലേക്ക് വരുന്നതിനോട് പ്രതികരിച്ച് നെയ്മർ ജൂനിയർ.

ബ്രസീലിന്റെ പരിശീലകനായി കൊണ്ട് കാർലോ ആഞ്ചലോട്ടി തന്നെയാണ് എത്തുക എന്നത് ഉറപ്പായി കഴിഞ്ഞ കാര്യമാണ്. ഈ ട്രാൻസ്ഫറിൽ വരാൻ കഴിഞ്ഞിട്ടില്ലെങ്കിൽ 2024 മുതലാണ് ബ്രസീലിനെ ആഞ്ചലോട്ടി പരിശീലിപ്പിച്ചു തുടങ്ങുക. നിലവിൽ ബ്രസീലിന് ഒരു പെർമനന്റ് പരിശീലകൻ ഇല്ല. 2026 ലെ വേൾഡ് കപ്പ് ആണ് ബ്രസീലിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം. ആ പ്രോജക്റ്റിലെ പ്രധാനികളാണ് ആഞ്ചലോട്ടിയും നെയ്മർ ജൂനിയറും.ആഞ്ചലോട്ടി വരുന്നതിനെ കുറിച്ച് നെയ്മർ ഇപ്പോൾ പ്രതികരിച്ചിട്ടുണ്ട്. ഒരുപാട് കാര്യങ്ങൾ ആ പരിശീലകന് പഠിപ്പിച്ചു തരാനാവും എന്നാണ് നെയ്മർ […]

ESPYSന്റെ മൂന്ന് അവാർഡുകൾക്ക് വേണ്ടിയും ഇടം നേടി മെസ്സി.

ലയണൽ മെസ്സിക്ക് ഈ കഴിഞ്ഞ സീസൺ മികച്ച സീസണായിരുന്നു. വേൾഡ് കപ്പ് നേടാൻ കഴിഞ്ഞു എന്നത് തന്നെയാണ് ഏറ്റവും വലിയ നേട്ടം. മാത്രമല്ല ഗോളുകളുടെ കാര്യത്തിലായാലും അസിസ്റ്റുകളുടെ കാര്യത്തിലായാലും അർജന്റീനക്കും പിഎസ്ജിക്കും വേണ്ടി മെസ്സി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ESPYS ന്റെ മൂന്ന് അവാർഡുകൾക്കുള്ള നോമിനി ലിസ്റ്റിൽ മെസ്സി ഇടം നേടിയിട്ടുണ്ട്.ESPN ന്റെ കീഴിലുള്ള ഓർഗനൈസേഷൻ ആണ് ESPYS.ഏറ്റവും മികച്ച പുരുഷ കായിക താരം,ഏറ്റവും മികച്ച ചാമ്പ്യൻഷിപ്പ് പെർഫോമൻസ്, ഏറ്റവും മികച്ച ഫുട്ബോൾ താരം എന്നീ […]

എംബപ്പേയുടെ സാഗക്ക് പിന്നിൽ മെസ്സിയുടെ കരങ്ങൾ, ആവശ്യപ്പെട്ടത് ആ രണ്ട് ക്ലബ്ബുകളിലേക്ക് പോകാൻ.

രണ്ട് വർഷത്തെ കരാർ പൂർത്തിയാക്കിക്കൊണ്ട് ലയണൽ മെസ്സി പിഎസ്ജി വിട്ടിരുന്നു. അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടിയാണ് മെസ്സി ഇനി കളിക്കുക.മെസ്സി പിഎസ്ജി വിട്ടതിന് പിന്നാലെ എംബപ്പേയുടെ സാഗയും അരങ്ങേറിയിരുന്നു. അതായത് ക്ലബ്ബുമായി കോൺട്രാക്ട് പുതുക്കില്ല എന്ന കാര്യം എംബപ്പേ പിഎസ്ജിയെ അറിയിച്ചു. ഇതോടെ എംബപ്പേയെ വിൽക്കാൻ പിഎസ്ജി തയ്യാറായി.റയൽ മാഡ്രിഡിന് പോലും താരത്തെ വിൽക്കാൻ ഇപ്പോൾ പിഎസ്ജി തയ്യാറാണ്.എന്നാൽ ഇതിനൊക്കെ പിന്നിൽ മെസ്സിയുടെ കരങ്ങളും പ്രവർത്തിച്ചിട്ടുണ്ട്.അതായത് മെസ്സി പിഎസ്ജി വിടുന്നതിനു മുന്നേ എംബപ്പേക്ക് ഒരു ഉപദേശം […]

ഹാലന്റ് ഡി ബ്രൂയിനയും ചേർന്ന് ആഞ്ഞുപിടിച്ചിട്ടും മെസ്സിക്കൊപ്പമെത്തിയില്ല!

ലയണൽ മെസ്സിയുടെ യഥാർത്ഥ രൂപം ലോക ഫുട്ബോളിന് വെളിവായ സീസണായിരുന്നു 2011/12 സീസൺ. മാസ്മരിക പ്രകടനമായിരുന്നു മെസ്സി ആ സീസണിൽ നടത്തിയിരുന്നത്. ആ സീസണിൽ തനിച്ച് ആകെ 105 ഗോളുകളിൽ മെസ്സി കോൺട്രിബ്യൂട്ട് ചെയ്തിരുന്നു. 50 ഗോളുകൾ ലാലിഗയിൽ മാത്രമായി ആ സീസണിൽ നേടിയിരുന്നു. ഏവരെയും അത്ഭുതപ്പെടുത്തിയ ഒരു കണക്ക് തന്നെയായിരുന്നു അത്. 2012 എന്ന വർഷം മെസ്സിയെ സംബന്ധിച്ചിടത്തോളം അതുല്യമായ വർഷമായിരുന്നു. ആകെ ആ സീസണിൽ 91 ഗോളുകളാണ് മെസ്സി നേടിയത്. ഒരു കലണ്ടർ വർഷത്തിൽ […]

മെസ്സിയോ എംബപ്പേയോയായിരിക്കും ബാലൺഡി’ഓർ ജേതാവ് :ഗിറസിന്റെ പ്രസ്താവന റിപ്പോർട്ട്‌ ചെയ്ത് ഫ്രാൻസ് ഫുട്ബോൾ.

ഈ സീസണിലെ ബാലൺഡി’ഓർ അവാർഡ് ആര് നേടും എന്നത് ആരാധകർക്ക് അറിയേണ്ട കാര്യമാണ്.മെസ്സി Vs ഹാലന്റ് പോരാട്ടമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. രണ്ടുപേരും മികച്ച പ്രകടനം നടത്തുകയും കിരീടങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഫ്രാൻസിന്റെ മുൻ താരമായിരുന്ന അലൈൻ ഗിറസ് ഇപ്പോൾ ഒരു കാര്യം പറഞ്ഞിട്ടുണ്ട്. അതായത് മെസ്സിയും എംബപ്പേയും തമ്മിലായിരിക്കും പോരാട്ടമെന്നും രണ്ടിലൊരാൾ ജേതാവാകും എന്നുമാണ് ഗിറസ് പറഞ്ഞിട്ടുള്ളത്.ബാലൺഡി’ഓർ നൽകുന്ന ഫ്രാൻസ് ഫുട്ബോളും എൽ എക്കുപ്പെയും ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എംബപ്പേയും മെസ്സിയും വേൾഡ് കപ്പിൽ മികവ് […]

അർജന്റീന സൂപ്പർ താരത്തെ സ്വന്തമാക്കാൻ അത്ലറ്റിക്കോ മാഡ്രിഡും ചെൽസിയും.

ഇൻഡോനേഷ്യക്കെതിരെയുള്ള ഫ്രണ്ട്‌ലി മത്സരത്തിൽ അർജന്റീന ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. മിഡ്ഫീൽഡറായ ലിയാൻഡ്രോ പരേഡസും ഡിഫൻഡറായ ക്രിസ്റ്റ്യൻ റൊമേറോയുമായിരുന്നു ഗോളുകൾ നേടിയിരുന്നത്. ഇതിൽ പരേഡസിന്റെ ഗോൾ ഒരുപാട് കയ്യടികൾ സമ്പാദിച്ചിരുന്നു. ഒരു ബുള്ളറ്റ് ഷോട്ടിലൂടെയാണ് പരേഡസ് ഗോൾ നേടിയത്. പക്ഷേ ഇപ്പോൾ പരേഡസിന് ഒരു നിശ്ചിത ക്ലബ്ബ് ഇല്ല. അതായത് പിഎസ്ജിയുമായി കോൺട്രാക്ട് ബാക്കിയുണ്ടെങ്കിലും അദ്ദേഹത്തെ ഒഴിവാക്കാൻ ക്ലബ്ബ് തീരുമാനിച്ചിട്ടുണ്ട്. ഈ കഴിഞ്ഞുപോയ സീസണിൽ യുവന്റസിന് വേണ്ടി ലോണിൽ ഈ അർജന്റീന താരം കളിച്ചിരുന്നു. എന്നാൽ യുവന്റസ് […]

അടുത്ത കോപ്പ അമേരിക്കക്കുള്ള അർജന്റീനയുടെ ജേഴ്‌സി ലീക്കായി,ചിത്രങ്ങൾ ഇതാ.

കിരീടങ്ങൾ ഓരോന്നോരോന്നായി വാരിക്കൂട്ടുന്ന തിരക്കിലാണ് ലയണൽ മെസ്സിയുടെ അർജന്റീന ഇപ്പോൾ ഉള്ളത്. 2021ലെ കോപ്പ അമേരിക്കയിലൂടെയായിരുന്നു അർജന്റീന ജൈത്രയാത്ര തുടങ്ങിയത്. പിന്നീട് ഇറ്റലിയെ ഫൈനലിസിമയിൽ തോൽപ്പിച്ചു കൊണ്ടും ഫ്രാൻസിനെ വേൾഡ് കപ്പിൽ തോൽപ്പിച്ചു കൊണ്ടും രണ്ട് കിരീടങ്ങൾ കൂടി അർജന്റീന ട്രോഫി ക്യാബിനറ്റിലേക്ക് എത്തിച്ചു. ഇനി മെസ്സിയുടെയും സ്കലോണിയുടെയും അടുത്ത ടാർഗറ്റ് വരുന്ന കോപ്പ അമേരിക്കയാണ്. 2024ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ വെച്ചുകൊണ്ടാണ് ഈ കോപ്പ അമേരിക്ക നടക്കുക. നിലവിലെ ജേതാക്കളായ അർജന്റീന കിരീടം നിലനിർത്തുക […]

വ്യക്തിഗത പ്രകടനത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുക :ബാലൺ ഡി’ഓർ നൽകുന്ന ഫ്രാൻസ് ഫുട്ബോൾ ചീഫ്.

സീസണിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ ബാലൺഡി’ഓർ പുരസ്കാരം നൽകുന്നത്.ഈ സീസൺ അവസാനിച്ചു കഴിഞ്ഞു. അധികം വൈകാതെ തന്നെ ബാലൺഡി’ഓർ അവാർഡ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ പ്രഖ്യാപിക്കും.ആദ്യം 30 പേരുടെ നോമിനി ലിസ്റ്റ് ആയിരിക്കും ഇവർ പുറത്തുവിടുക.ലയണൽ മെസ്സി,ഏർലിംഗ് ഹാലന്റ് എന്നിവർ തമ്മിലുള്ള ഒരു പോരാട്ടമായിരിക്കും നമുക്ക് പ്രധാനമായും ഇത്തവണ കാണാൻ കഴിയുക. രണ്ടുപേരും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. യൂറോപ്പിൽ ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബ്യൂഷൻസ് വഹിച്ച രണ്ടു താരങ്ങളാണ് മെസ്സിയും ഹാലണ്ടും.ബാലൺഡി’ഓർ നൽകുന്ന ഫ്രാൻസ് ഫുട്ബോളിന്റെ എഡിറ്റർ ഇൻ […]

ഹാട്രിക്ക് ഹീറോ ഛേത്രി, പാകിസ്ഥാനെ തകർത്തു തരിപ്പണമാക്കി ഇന്ത്യ.

സാഫ് ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് എയിൽ നടന്ന ഇന്നത്തെ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം. ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് ഇന്ത്യ ചിരവൈരികളായ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്.ഹാട്രിക്ക് നേടിയ നായകൻ സുനിൽ ഛേത്രിയുടെ മികവിലാണ് ഇന്ത്യ ഈ സ്വപ്നതുല്യമായ വിജയം സ്വന്തമാക്കിയിട്ടുള്ളത്. ചാങ്‌തെ,സുനിൽ ഛേത്രി,താപ്പ,സഹൽ,ജിങ്കൻ,ആഷിഖ് തുടങ്ങിയ സൂപ്പർതാരങ്ങൾ എല്ലാം ഇന്ത്യയുടെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നു. പത്താം മിനിട്ടിലാണ് ചേത്രി ഗോൾ വേട്ട ആരംഭിച്ചത്. പാക്കിസ്ഥാൻ ഗോൾകീപ്പറുടെ മിസ്റ്റേക്കിൽ നിന്ന് ലഭിച്ച ബോൾ ചേത്രി അനായാസം വലയിൽ എത്തിച്ചു. പതിനാറാം മിനിറ്റിൽ ഇന്ത്യക്ക് അനുകൂലമായി […]

മെസ്സിയുടെ ആ പ്രസംഗം കേട്ട് എമി കരയാൻ തുടങ്ങി,മനസ്സ് തുറന്ന് സംസാരിച്ച് മാക്ക് ആല്ലിസ്റ്റർ.

ഒട്ടേറെ വൈകാരികമായ നിമിഷങ്ങൾ അടങ്ങിയതായിരുന്നു ഖത്തർ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരം.ജയപരാജയ സാധ്യതകൾ രണ്ടുവശത്തേക്കും മാറിമറിഞ്ഞിരുന്നു. ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ട് അർജന്റീന കിരീടം നേടുകയും ചെയ്തു. ആ സംഭവബഹുലമായ ഫൈനൽ മത്സരത്തെക്കുറിച്ച് അലക്സിസ് മാക്ക് ആല്ലിസ്റ്റർ മനസ്സ് തുറന്ന് സംസാരിച്ചിട്ടുണ്ട്. ലയണൽ മെസ്സിയുടെ മോട്ടിവേഷൻ വളരെയധികം ഇമോഷണൽ ആയിരുന്നു എന്നാണ് ആല്ലിസ്റ്റർ പറഞ്ഞത്. മെസ്സിയുടെ പ്രസംഗം കേട്ട് ഗോൾകീപ്പർ എമി കരഞ്ഞുവെന്നും ഇദ്ദേഹം പറഞ്ഞു. ലോക്കർ റൂമിൽ ഞങ്ങളോട് സംസാരിക്കുന്ന വ്യക്തികളിൽ ഒരാൾ മെസ്സിയാണ്. […]