ഇത് പഴയ ആളല്ല,ക്യാപ്റ്റൻ മെസ്സി കലിപ്പനാണ്,യെല്ലോ കാർഡും ദേഷ്യപ്പെടലും.

ലീഗ്സ് കപ്പിൽ ഇന്റർ മിയാമിയും ഒർലാന്റോ സിറ്റിയും തമ്മിലുള്ള ഫ്ലോറിഡ ഡെർബി പുരോഗമിക്കുകയാണ്. മത്സരത്തിന്റെ ഫസ്റ്റ് ഹാഫ് പിന്നിട്ടപ്പോൾ രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതമാണ് നേടിയിട്ടുള്ളത്.ലയണൽ മെസ്സിയാണ് ഇന്റർ മിയാമിക്ക് ലീഡ് നേടിക്കൊടുത്തത്. പിന്നീട് 10 മിനിറ്റിനുശേഷം സെസാർ അരൗഹോ ഒർലാന്റോക്ക് സമനില ഗോൾ നേടിക്കൊടുത്തു. MESSI X ROBERT TAYLOR BANGERS ONLY 🤯🤯 Taylor puts Messi in with the chip to give us the early lead over […]

ജേഴ്‌സി വിൽപ്പനയിൽ സ്പോർട്സ് ലോകത്ത് റെക്കോർഡ് കുറിച്ച് മെസ്സി, മറികടന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയെ.

ലയണൽ മെസ്സിയുടെ ഇന്റർ മിയാമി സൈനിങ് വലിയ സ്വാധീനമാണ് അമേരിക്കയിൽ ഉണ്ടാക്കിയിട്ടുള്ളത്. ഫുട്ബോളിന് അത്ര പ്രശസ്തി നേടാത്ത അമേരിക്കയും ഇപ്പോൾ ഫുട്ബോൾ ലഹരിയിലാണ്. ലയണൽ മെസ്സി തരംഗം അമേരിക്കയിൽ അലയടിക്കുകയാണ്.അതിന്റെ കൂടുതൽ ഉദാഹരണങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ജേഴ്‌സി വിൽപ്പനയിൽ ഒരു റെക്കോർഡ് ഇപ്പോൾ മെസ്സിയുടെ ഇന്റർ മിയാമി ജേഴ്സി നേടിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ സ്പോർട്സ് ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ജേഴ്സി എന്ന റെക്കോർഡ് ഇനി ലയണൽ മെസ്സിക്കാണ്.ഇന്റർ മിയാമി സൈനിങ്ങ് പ്രഖ്യാപിച്ചതിനുശേഷം 24 മണിക്കൂർ പിന്നിട്ടപ്പോൾ കായിക […]

കേരള ബ്ലാസ്റ്റേഴ്സിന്റെ മിന്നും താരത്തെ സ്വന്തമാക്കാൻ ബംഗളൂരു എഫ്സിയുടെ ശ്രമം.

ഇത്തവണത്തെ ട്രാൻസ്ഫർ വിൻഡോയിൽ നിരവധി നഷ്ടങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിന് സംഭവിച്ചിട്ടുള്ളത്.ഒരുപാട് താരങ്ങൾ ക്ലബ്ബ് വിട്ടിരുന്ന. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മലയാളി സൂപ്പർ താരമായ സഹൽ അബ്ദുസമദ് തന്നെയാണ്. അദ്ദേഹത്തെ മോഹൻ ബഗാനാണ് സ്വന്തമാക്കിയിരുന്നത്. വേണ്ടത്ര സൈനിങ്ങുകൾ ക്ലബ്ബ് നടത്താത്തതിൽ ആരാധകരുടെ നിരാശ ഇപ്പോഴും മാറിയിട്ടില്ല. ഇതിനിടെ മറ്റൊരു റിപ്പോർട്ടു കൂടി വന്നിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിലെ ഇന്ത്യൻ കരുത്തനായ ഹോർമിപാമിനെ സ്വന്തമാക്കാൻ ബംഗളൂരു എഫ്സിക്ക് താല്പര്യമുണ്ട്.അവർ കേരള ബ്ലാസ്റ്റേഴ്സിന് സമീപിക്കുകയും ചെയ്തിട്ടുണ്ട്.പക്ഷേ ഇവിടെ തടസ്സമായി കൊണ്ട് നിലകൊള്ളുന്നത് […]

Breaking News : കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ശ്രമിക്കുന്നത് ട്രന്റ് ബുഹാഗിയറിന് വേണ്ടി.

കേരള ബ്ലാസ്റ്റേഴ്സിന് ഒരു വിദേശ സ്ട്രൈക്കറെ ആവശ്യമായ സമയമാണിത്. ജോഷ്വാ സോറ്റിരിയോയെ കേരള ബ്ലാസ്റ്റേഴ്സ് എത്തിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് പരിക്കേൽക്കുകയായിരുന്നു.ഇതോടുകൂടിയാണ് ഒരു മികച്ച സ്ട്രൈക്കറെ ബ്ലാസ്റ്റേഴ്സിന് അനിവാര്യമായത്.നിരവധി റൂമറുകൾ പുറത്തേക്ക് വന്നെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ല. ഓസ്ട്രേലിയൻ ക്ലബ്ബായ ന്യൂകാസിൽ ജെറ്റ്സിൽ എന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് സോറ്റിരിയോയെ എത്തിച്ചിരുന്നത്.അതേ ക്ലബ്ബിൽ നിന്ന് തന്നെ അദ്ദേഹത്തിന്റെ പകരക്കാരനെ എത്തിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളിലാണ് നിലവിൽ ബ്ലാസ്റ്റേഴ്സ് ഉള്ളത്.ട്രന്റ് ബുഹാഗിയറിന് വേണ്ടിയാണ് ക്ലബ്ബ് ഇപ്പോൾ ശ്രമങ്ങൾ നടത്തുന്നത്.മാക്സിമസ് ഏജന്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. […]

മെസ്സി ആഗ്രഹിക്കുന്ന കാലത്തോളം കളിക്കാനുള്ള ക്വാളിറ്റി അദ്ദേഹത്തിനുണ്ട്, അടുത്ത കോപ്പയിൽ മെസ്സിയുണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി സ്കലോണി.

ലയണൽ മെസ്സിയെ ഇനി ദീർഘകാലം ഒന്നും അർജന്റീനയുടെ നാഷണൽ ടീമിൽ കാണാൻ കഴിയില്ല എന്ന പച്ചയായ യാഥാർത്ഥ്യം ഇപ്പോൾ തന്നെ ആരാധകരെ വേട്ടയാടാൻ തുടങ്ങിയിട്ടുണ്ട്.ലയണൽ മെസ്സിക്ക് ഇനി നാഷണൽ ടീമിനോടൊപ്പം ഒന്നും നേടാനില്ല. പരമാവധി ആസ്വദിച്ചു കളിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. 2026ൽ നടക്കുന്ന വേൾഡ് കപ്പിൽ പങ്കെടുക്കില്ല എന്ന് തന്നെയാണ് മെസ്സി പറഞ്ഞുകൊണ്ടിരിക്കുന്നത്. അടുത്ത വർഷം കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കുന്നുണ്ട്. ആ ടൂർണമെന്റിൽ എന്തായാലും മെസ്സി ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇതിനെക്കുറിച്ച് അർജന്റീനയുടെ പരിശീലകനായ ലയണൽ […]

ഒഫീഷ്യൽ: അർജന്റീനയുടെ അടുത്ത മത്സരം നിശ്ചയിച്ചു.

വേൾഡ് കപ്പ് നേടിയതിനു ശേഷവും അർജന്റീന തങ്ങളുടെ തകർപ്പൻ വിജയ കുതിപ്പ് തുടരുകയാണ്.അതിനുശേഷം നാല് ഫ്രണ്ട്ലി മത്സരങ്ങളാണ് അർജന്റീന കളിച്ചിട്ടുള്ളത്.നാല് മത്സരങ്ങളിലും അർജന്റീന വിജയിച്ചു. ഈ നാല് മത്സരങ്ങളിൽ നിന്നായി 13 ഗോളുകൾ നേടിയ അർജന്റീന ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല.പനാമ,കുറസാവോ,ഓസ്ട്രേലിയ,ഇൻഡോനേഷ്യ എന്നിവരായിരുന്നു അർജന്റീന പരാജയപ്പെടുത്തിയിരുന്നത്. 2026 അമേരിക്കയിൽ നടക്കുന്ന വേൾഡ് കപ്പിനുള്ള ക്വാളിഫിക്കേഷൻ മത്സരങ്ങളാണ് ഇനി നടക്കുക. അർജന്റീനയുടെ ആദ്യ രണ്ടു മത്സരങ്ങളിലെ ഒഫീഷ്യൽ പ്രഖ്യാപനം വന്നു കഴിഞ്ഞു. ആദ്യ മത്സരത്തിൽ ഇക്വഡോറാണ് അർജന്റീനയുടെ എതിരാളികൾ.സെപ്റ്റംബർ […]

ഞെട്ടിക്കുന്ന കാഴ്ച്ച, അബദ്ധവശാൽ അർജന്റൈൻ താരത്തിന്റെ കാലൊടിച്ചു,മാഴ്സെലോ കളിക്കളം വിട്ടത് കരഞ്ഞു കൊണ്ട്.

വളരെ ഹൃദയഭേദകമായ ഒരു കാഴ്ചയാണ് ഇന്ന് കോപ ലിബർട്ടഡോറസിൽ നിന്നും കാണാൻ സാധിച്ചത്. ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ പരിക്കുകളിൽ ഒന്നാണ് അർജന്റൈൻ താരമായ ലൂസിയാനോ സാഞ്ചസിന് വന്നിട്ടുള്ളത്. അബദ്ധവശാലാണെങ്കിലും അതിന് കാരണക്കാരനായ ബ്രസീലിയൻ ലെജണ്ടായ മാഴ്സെലോയായിരുന്നു. കോപ ലിബർട്ടഡോറസിൽ നടന്ന മത്സരത്തിൽ ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനൻസും അർജന്റൈൻ ക്ലബ്ബായ അർജന്റിനോസ് ജൂനിയേഴ്സും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. അർജന്റീനയിൽ വെച്ചായിരുന്നു മത്സരം.മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. പക്ഷേ 58ആം മിനിട്ടിലാണ് അബദ്ധവശാൽ മാഴ്സെലോ ലൂസിയാനോയെ ഫൗൾ ചെയ്തത് Marcelo […]

ഒഫീഷ്യൽ : ഗിന്നസ് റെക്കോർഡുകളുടെ കാര്യത്തിൽ റൊണാൾഡോയെ മറികടന്ന് മെസ്സി.

ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗിന്നസ് റെക്കോർഡുകൾ ഉള്ളത് ആർക്കാണ്?കഴിഞ്ഞ കുറേ കാലങ്ങളായി ഇത് ഒരു തർക്ക വിഷയമാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോ,ലയണൽ മെസ്സി എന്നിവരുടെ ആരാധകർക്കിടയിലാണ് ഈ തർക്കം നടക്കുന്നത്. ഇപ്പോൾ ഒഫീഷ്യലായിക്കൊണ്ട് ഗിന്നസ് റെക്കോർഡ് തന്നെ ഇതിന് ഉത്തരം നൽകി കഴിഞ്ഞു. ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗിന്നസ് റെക്കോർഡുകൾ ഉള്ളത് ലയണൽ മെസ്സിക്കാണ്. 41 ഗിന്നസ് റെക്കോർഡുകളാണ് ലയണൽ മെസ്സിയുടെ പേരിലുള്ളത്. രണ്ടാം സ്ഥാനത്താണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഉള്ളത്. 40 ഗിന്നസ് റെക്കോർഡുകളാണ് റൊണാൾഡോയുടെ പേരിലുള്ളത്. […]

കേരള ബ്ലാസ്റ്റേഴ്സ് ഓഫർ നൽകിയ ഡാമിറിന് വേണ്ടി അർജന്റൈൻ ക്ലബും കൊളംബിയൻ ക്ലബ്ബും, സാധ്യതകൾ ആർക്ക്?

കേരള ബ്ലാസ്റ്റേഴ്സിന് ഒരു വിദേശ സ്ട്രൈക്കറെ ആവശ്യമായ സമയമാണിത്. ജോഷ്വാ സോറ്റിരിയോയെ കേരള ബ്ലാസ്റ്റേഴ്സ് എത്തിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് പരിക്കേൽക്കുകയായിരുന്നു.ഇതോടുകൂടിയാണ് ഒരു മികച്ച സ്ട്രൈക്കറെ ബ്ലാസ്റ്റേഴ്സിന് അനിവാര്യമായത്.നിരവധി റൂമറുകൾ പുറത്തേക്ക് വന്നെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ല. നേരത്തെ മാക്സിമസ് ഏജന്റ് ഒരു റൂമർ കൂടി പങ്കുവെച്ചിരുന്നു.കൊളംബിയൻ താരമായ ഡാമിർ സീറ്ററുമായി കേരള ബ്ലാസ്റ്റേഴ്സ് ചർച്ചകൾ ആരംഭിച്ചിരുന്നു.സെന്റർ ഫോർവേഡ് ആണ് അദ്ദേഹം.ആറടി പൊക്കമുള്ള ഈ കരുത്തന്റെ പ്രായം 25 ആണ്. നേരത്തെ കൊളംബിയയുടെ അണ്ടർ 20 ടീമിന് വേണ്ടി ഈ […]

മുൻ മാഞ്ചസ്റ്റർ സിറ്റി താരം ലൂക്ക് ബ്രാറ്റൺ കേരള ബ്ലാസ്റ്റേഴ്സിലേക്കെന്ന വാർത്തയിൽ പ്രതികരിച്ച് മാർക്കസ് മർഗുലാവോ.

കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ഒരുപാട് റൂമറുകൾ വരുന്നുണ്ട്. പല റൂമറുകളും ഒന്നുമാവാതെ പോവുകയാണ് ചെയ്യുന്നത്. അത്തരത്തിലുള്ള ഒരു റൂമറാണ് ഇന്നലെ പ്രചരിച്ചിട്ടുള്ളത്. മുൻ മാഞ്ചസ്റ്റർ സിറ്റി ലൂക്ക് ബ്രാറ്റൺ കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നു എന്നായിരുന്നു വാർത്ത.ഷാനെൻ എന്ന ഫുട്ബോൾ നിരീക്ഷകനായിരുന്നു ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. 33 വയസ്സുള്ള ഈ ഡിഫൻസീവ് മിഡ്ഫീൽഡർ ഓസ്ട്രേലിയൻ താരമാണ്. നേരത്തെയും ഇദ്ദേഹം ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വരും എന്ന റൂമറുകൾ ഉണ്ടായിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയുടെ […]