പുതിയ സൈനിങ്ങ് ഒഫീഷ്യലായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ട് ഗോൾകീപ്പർമാരെ ഈ ട്രാൻസ്ഫർ വിന്റോയിൽ ക്ലബ്ബിന് നഷ്ടമായിരുന്നു.ഗിൽ ഈസ്റ്റ് ബംഗാളിലേക്കായിരുന്നു പോയിരുന്നത്.കൂടാതെ മുഹീത് ഖാൻ ക്ലബ്ബ് വിടുകയും ചെയ്തു. നിലവിൽ രണ്ട് ഗോൾകീപ്പർമാരാണ് കേരള ബ്ലാസ്റ്റേഴ്സിന് ഉള്ളത്. യുവതാരമായ സച്ചിൻ സുരേഷ്,37 കാരനായ കരൺജിത് സിംഗ് എന്നിവരാണ് ക്ലബ്ബിന്റെ ഗോൾകീപ്പർമാർ. ഇപ്പോൾ പുതിയ ഒരു ഗോൾകീപ്പറെ കൂടി കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുണ്ട്.ഒഫീഷ്യൽ പ്രഖ്യാപനം വന്നു. മഞ്ഞക്കടലിന്റെ പുതിയ കാവൽക്കാരൻ 🧤🟡 Lara Sharma joins us on a season-long loan deal […]