സന്നാഹ മത്സരം,8 ഗോളുകളുടെ മിന്നുന്ന വിജയം നേടി കേരള ബ്ലാസ്റ്റേഴ്സ്.
പ്രീ സീസണിലെ ആദ്യ മത്സരമാണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത്. മഹാരാജാസ് കോളേജിനെതിരെയായിരുന്നു മത്സരം. കൊച്ചി പനമ്പള്ളി നഗറിൽ വെച്ചായിരുന്നു മത്സരം നടന്നിരുന്നത്.ഇന്ന് വൈകിട്ട് 4 മണിക്കാണ് മത്സരം ആരംഭിച്ചത്. മത്സരത്തിൽ മികച്ച വിജയം കേരള ബ്ലാസ്റ്റേഴ്സ് നേടിയിട്ടുണ്ട്.എതിരില്ലാത്ത 8 ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ മഹാരാജാസിനെ തോൽപ്പിച്ചത്.ബിദ്യ സാഗർ സിംഗിന്റെ ഹാട്രിക്കാണ് ഇതിൽ എടുത്തു പറയേണ്ടത്. സ്റ്റാർട്ടിങ് ഇലവനിൽ ഗോൾകീപ്പറായിക്കൊണ്ട് സച്ചിൻ ഉണ്ടായിരുന്നു. ഡിഫൻസിൽ പ്രബീർ,ഹോർമിപാം,ബിജോയ്,നവോച്ച എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ക്യാപ്റ്റൻ ഹോർമിപാം ആയിരുന്നു.ജസ്റ്റിൻ,അസ്ഹർ,യോയ്ഹെൻബെ,ബ്രയിസ് എന്നിവർ മിഡ്ഫീൽഡിലും […]