എന്നെ മലയാള സിനിമയിൽ കാണാം :വുക്മനോവിച്ച്
കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയപ്പെട്ട ആശാനാണ് ഇവാൻ വുക്മനോവിച്ച്. മൂന്ന് വർഷങ്ങൾക്ക് മുന്നേയാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി കൊണ്ട് എത്തിയത്. ആദ്യ സീസണിൽ അദ്ദേഹത്തിന് കീഴിൽ ഗംഭീര പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നത്. ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നത്.തുടർന്ന് രണ്ട് സീസണുകൾ കൂടി അദ്ദേഹം പരിശീലകനായി. രണ്ടിലും പ്ലേ ഓഫ് കളിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു. എന്നാൽ കഴിഞ്ഞ സീസൺ അവസാനിച്ചതിന് പിന്നാലെ ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ പരിശീലക സ്ഥാനത്ത് നിന്നും നീക്കം ചെയ്യുകയായിരുന്നു. നിലവിൽ അദ്ദേഹം ഫ്രീ […]