Hold My Beer സെലിബ്രേഷൻ അല്ല,മെസ്സിയുടെ സെലിബ്രേഷനിലെ യഥാർത്ഥ അർത്ഥം വെളിപ്പെടുത്തി ഭാര്യ അന്റോനെല്ല.
ലയണൽ മെസ്സി കഴിഞ്ഞ മത്സരത്തിൽ ഇന്റർ മിയാമിക്ക് വേണ്ടി ഉഗ്രൻ പ്രകടനമായിരുന്നു നടത്തിയിരുന്നത്. രണ്ട് ഗോളുകളും ഒരു അസിസ്റ്റും കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ മെസ്സി നേടുകയായിരുന്നു. മെസ്സിയുടെ മികവിന്റെ ഫലമായി കൊണ്ട് എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു ഇന്റർ മിയാമി അറ്റ്ലാന്റ യുണൈറ്റഡിനെ തോൽപ്പിച്ചത്. മത്സരത്തിൽ ഗോൾ നേടിയതിനുശേഷം ലയണൽ മെസ്സി ഇന്ററിന്റെ ഉടമസ്ഥനായ ഡേവിഡ് ബെക്കാമിനെ നോക്കി ഒരു സെലിബ്രേഷൻ നടത്തിയിരുന്നു.താരത്തിന്റെ വലത് കൈ നീട്ടിപ്പിടിച്ചു കൊണ്ടുള്ള ഒരു സെലിബ്രേഷനായിരുന്നു അത്. ആ സെലിബ്രേഷന്റെ അർത്ഥം പലതരത്തിലാണ് […]