ഇതിപ്പോ ഇന്ററിന്റെ ആരാധകരോ അതോ മെസ്സിയുടെ ആരാധകരോ? താരത്തെ പിൻവലിച്ചതിനു പിന്നാലെ കൂട്ടമായി ഇറങ്ങിപ്പോയി ആരാധകർ.
ആദ്യ മത്സരത്തിലേതുപോലെ രണ്ടാം മത്സരത്തിലും കാണികൾക്ക് ഫുട്ബോൾ വിരുന്ന് ഒരുക്കാൻ ഇന്റർ മിയാമി നായകൻ ലിയോ മെസ്സിക്ക് സാധിച്ചിരുന്നു. ആദ്യത്തെ മത്സരത്തിൽ ഫ്രീകിക്ക് ഗോൾ നേടിക്കൊണ്ട് മിയാമിയെ വിജയിപ്പിക്കുകയായിരുന്നു മെസ്സി.ഈ മത്സരത്തിൽ മെസ്സി തുടക്കം മുതലേ കളിച്ചിരുന്നു.അതിന്റെ ഗുണമായി കൊണ്ട് തന്നെയാണ് നാലു ഗോളുകൾ ഇന്റർ മിയാമി നേടിയത്. മത്സരത്തിന്റെ എട്ടാം മിനിറ്റിൽ തന്നെ മെസ്സി ഗോളടി തുടങ്ങി. ആകെ രണ്ട് ഗോളുകളും ഒരു അസിസ്റ്റും മെസ്സി നേടി. ഇതോടെ ഇന്റർ മിയാമി വിജയം ഉറപ്പിച്ചതിന് പിന്നാലെ […]