ആയുഷ് അധികാരിയും ബ്ലാസ്റ്റേഴ്സ് വിട്ട് മറ്റൊരു ക്ലബ്ബിൽ,പ്യൂട്ടിയ ഇനി ഒഡീഷ എഫ്സിക്ക് സ്വന്തം.
കേരള ബ്ലാസ്റ്റേഴ്സിലെ നിരവധി താരങ്ങൾ ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞു കഴിഞ്ഞു. വിദേശ താരങ്ങളായ വിക്ടർ മോങ്കിൽ,ഇവാൻ കലിയൂഷ്‌നി,അപോസ്ഥലസ് ജിയാനു എന്നിവരെ ക്ലബ്ബ് ഒഴിവാക്കിയിരുന്നു. കൂടാതെ ഖബ്ര,ജെസൽ,നിഷു കുമാർ,സഹൽ,ഗിൽ,മുഹീത് ഖാൻ തുടങ്ങിയ നിരവധി താരങ്ങൾ ക്ലബ്ബ് വിട്ടിരുന്നു.ഇതിന് പുറമേ ഇനിയും താരങ്ങൾ ക്ലബ്ബിനോട് വിടചൊല്ലുകയാണ്. മിഡ്‌ഫീൽഡിലെ സജീവ സാന്നിധ്യമായ ആയുഷ് അധികാരി ഇനി കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ഉണ്ടാവില്ല. അദ്ദേഹം ചെന്നൈയിൻ എഫ്സിയിലേക്ക് പോവുകയാണ്.ഇക്കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ്സിയും ഈ കാര്യത്തിൽ ടേംസ് അംഗീകരിച്ചു […]