ബ്ലാസ്റ്റേഴ്സ് ആരാധകർ നിങ്ങളെ അവസാനം വരെ സപ്പോർട്ട് ചെയ്യും: ക്ലബ്ബിലെ പുതിയ താരത്തിന് മെസ്സേജ് നൽകി ഇയാൻ ഹ്യും.
കേരള ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ വിൻഡോയിൽ സഹൽ അബ്ദുസമദിനെ നഷ്ടമായിട്ടുണ്ട്. മോഹൻ ബഗാനാണ് അദ്ദേഹത്തെ ടീമിലേക്ക് എത്തിച്ചത്. 90 ലക്ഷം രൂപയും പ്രീതം കോട്ടാലിനെയുമാണ് ബ്ലാസ്റ്റേഴ്സിന് ഈ കൈമാറ്റ കരാറിൽ ലഭിച്ചത്. പരിചയസമ്പത്തുള്ള കോട്ടാലിന്റെ വരവ് ആരാധകർക്ക് ആവേശം പകരുന്നതാണ്. കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബിന്റെ ഇതിഹാസതാരങ്ങളിൽ ഒരാളാണ് ഇയാൻ ഹ്യും.ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത, എപ്പോഴും ഇടനെഞ്ചിൽ അവർ കൊണ്ട് നടക്കുന്ന പ്രിയപ്പെട്ട താരമാണ് ഹ്യുമേട്ടൻ. അദ്ദേഹം തിരിച്ചും ബ്ലാസ്റ്റേഴ്സിനോട് ആ സ്നേഹം ഇപ്പോഴും കാണിക്കാറുണ്ട്. […]