മാസ്മരിക ഫോമിൽ തിയാഗോ അൽമാഡ,ഇംഗ്ലണ്ടിൽ ട്രാൻസ്ഫർ ഡെർബിക്ക് വേദിയൊരുങ്ങുന്നു.

അർജന്റീനയുടെ മിന്നും താരമായ തിയാഗോ അൽമാഡ ഇപ്പോൾ അപാരഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. മേജർ ലീഗ് സോക്കർ ക്ലബ്ബായ അറ്റലാന്റ യുണൈറ്റഡ് താരമാണ് അദ്ദേഹം. 22 വയസ്സ് മാത്രം പ്രായമുള്ള അൽമാഡ ഈ സീസണിൽ അതിഗംഭീര പ്രകടനമാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം ഒരു തകർപ്പൻ ഗോൾ താരത്തിൽ നിന്നും പിറന്നിരുന്നു. ഒന്നാന്തരം വെടിച്ചില്ല് ഗോളുകളാണ് പലപ്പോഴും ഈ അർജന്റീനക്കാരൻ നേടാറുള്ളത്. 18 ലീഗ് മത്സരങ്ങളിൽ നിന്ന് 8 ഗോളുകളും 9 അസിസ്റ്റുകളും ഈ സൂപ്പർ താരം നേടിയിട്ടുണ്ട്. അതായത് ആകെ […]

ഗോളടിയുടെ കാര്യത്തിൽ ഇന്ന് രാജാവ് ക്രിസ്റ്റ്യാനോ തന്നെ,പുറകിലുള്ളത് ലിയോ മെസ്സി.അതിനുശേഷം ആരൊക്കെ?

ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലോങ്‌റ്റിവിറ്റി കയ്യടി അർഹിക്കുന്ന ഒരു കാര്യമാണ്. കഴിഞ്ഞ 15 വർഷത്തോളം ഇരുവരും ഒരുപോലെ മികവ് പുലർത്തി പോരുന്നുണ്ട്. നിരവധി ഗോളുകളാണ് ഈ സമയത്ത് രണ്ടു താരങ്ങളും അടിച്ചു കൂട്ടിയിട്ടുള്ളത്. ആക്റ്റീവ് ഫുട്ബോൾ താരങ്ങളിൽ അഥവാ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കാതെ ഇപ്പോഴും കളിച്ചു കൊണ്ടിരിക്കുന്ന താരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ള താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്.838 ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്.അൽ നസ്റിന്റെ താരമായ റൊണാൾഡോ 14 ഗോളുകൾ അവർക്ക് വേണ്ടി […]

ഇതാണ് ക്രിസ്റ്റ്യാനോ എഫക്റ്റ്,അൽ നസ്റിന്റെ പുതിയ സ്പോൺസർമാരായി എത്തിയത് ഭീമൻ കമ്പനി.

ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തുന്നതിനു മുന്നേ അധികമാർക്കും പരിചിതമല്ലാത്ത ക്ലബ്ബാണ് അൽ നസ്ർ. സൗദി അറേബ്യ റൊണാൾഡോയെ റെക്കോർഡ് സാലറി നൽകി കൊണ്ടാണ് റാഞ്ചിയത്. പിന്നീടങ്ങോട്ട് സൗദി അറേബ്യക്കും അവരുടെ ക്ലബ്ബുകൾക്കും വെച്ചടി വെച്ചെടി കയറ്റമായിരുന്നു. ഒരു വലിയ എഫക്ട് തന്നെ റൊണാൾഡോ അവിടെ ഉണ്ടാക്കിയിട്ടുണ്ട്. സൗദി പ്രൊ ലീഗിനെ ലോകം ശ്രദ്ധിക്കപ്പെടുന്ന ലീഗാക്കി മാറ്റാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞു. സൗദി അറേബ്യൻ ലീഗ് ഒരുപാട് വളർച്ച കൈവരിക്കുമെന്നും ലോകത്തെ ഏറ്റവും മികച്ച ലീഗുകളിൽ ഒന്നായി മാറുമെന്നും റൊണാൾഡോ […]

എമി മാർട്ടിനസിന് കൊൽക്കത്തയിൽ ഗംഭീര സ്വീകരണം,ഇന്ത്യയെ കുറിച്ച് പറഞ്ഞത്.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിലെ പ്രകടനത്തോടുകൂടിയാണ് അർജന്റീനയുടെ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസിന്റെ പ്രശസ്തി ആയിരം മടങ്ങ് വർദ്ധിച്ചത്. ലോകത്തെ ഏറ്റവും നല്ല ഗോൾകീപ്പർക്കുള്ള ഫിഫയുടെ ദി ബെസ്റ്റ് അവാർഡ് നേടിയത് ഈ അർജന്റീനക്കാരനായിരുന്നു. ഖത്തറ വേൾഡ് കപ്പിലെ തകർപ്പൻ പ്രകടനത്തിന്റെ ഫലമായി ഗോൾഡൻ ഗ്ലൗ അവാർഡും നേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ബംഗ്ലാദേശിൽ ചിലവഴിച്ചതിനുശേഷം എമി ഇന്ത്യയിലേക്ക് എത്തിയിട്ടുണ്ട്. കൊൽക്കത്തയിലാണ് ലാൻഡ് ചെയ്തത്. ഗംഭീര സ്വീകരണമാണ് ആരാധകർ അദ്ദേഹത്തിന് നൽകിയത്. കുറച്ച് സമയം മീഡിയാസിനോട് അദ്ദേഹം സംസാരിച്ചു. ഇന്ത്യയെക്കുറിച്ച് […]

മുൻ ബ്ലാസ്റ്റേഴ്സ് പരിശീലകൻ എൽക്കോ ഷട്ടോരിയെ ഓർമ്മയില്ലേ? അദ്ദേഹം ഇനി ജെറാർഡിനൊപ്പം സൗദി അറേബ്യൻ ക്ലബ്ബിൽ.

കേരള ബ്ലാസ്റ്റേഴ്സിന് പരിശീലിപ്പിച്ചതിലൂടെ മലയാളി ഫുട്ബോൾ ആരാധകർക്ക് സുപരിചിതനായ വ്യക്തിയാണ് എൽക്കോ ഷട്ടോരി. 2019 മുതൽ 2020 വരെയാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സിന്റെ പരിശീലകസ്ഥാനത്ത് ഉണ്ടായിരുന്നത്.വലിയ നേട്ടങ്ങൾ ഒന്നും കരസ്ഥമാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഈസ്റ്റ് ബംഗാൾ തുടങ്ങിയ ഇന്ത്യൻ ക്ലബ്ബുകളെയൊക്കെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തിൽ പുതിയ ഒരു ദൗത്യം വന്നു ചേർന്നിട്ടുണ്ട്. അതായത് സൗദി അറേബ്യയിലെ പ്രമുഖ ക്ലബ്ബായ അൽ ഇത്തിഫാഖിന്റെ സ്പോർട്ടിംഗ് ഡയറക്ടർ എന്ന റോളിലാണ് ഷട്ടോരി ഇനി ഉണ്ടാവുക. അദ്ദേഹം […]

സഹലിനെ മാത്രമല്ല, മിഡ്ഫീൽഡിലെ മറ്റൊരു ഇന്ത്യൻ മിന്നും താരത്തെ കൂടി ബ്ലാസ്റ്റേഴ്സിന് നഷ്ടമായേക്കും.

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഏറെ നിരാശ നൽകുന്ന വാർത്തകളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പുറത്തേക്ക് വന്നിരുന്നത്. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയപ്പെട്ട താരമായ സഹൽ അബ്ദു സമദിനെ വിൽക്കാൻ ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ആലോചിക്കുന്നുണ്ട്. മോഹൻ ബഗാൻ,ബംഗളൂരു എഫ്സി എന്നിവർ ഈ താരത്തിന് വേണ്ടി ഒഫീഷ്യൽ ഓഫർ നൽകി കഴിഞ്ഞിട്ടുണ്ട്. മുംബൈ സിറ്റിക്കും താല്പര്യമുണ്ട്. കൂടാതെ മറ്റ് മൂന്ന് ക്ലബ്ബുകൾക്കും ഈ താരത്തെ വേണം. കേരള ബ്ലാസ്റ്റേഴ്സ് ഈ താരത്തെ വിൽക്കാൻ തയ്യാറാണ്.പക്ഷേ മൂന്ന് കോടി രൂപ വേണം. സഹലിനെ ബ്ലാസ്റ്റേഴ്സിന് […]

ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് അവാർഡുകൾ,14 സീസണിനിടെ 12 സീസണിലും ഒന്നാംസ്ഥാനം സ്വന്തമാക്കി ലിയോ മെസ്സി.

ലയണൽ മെസ്സിയുടെ സർവാധിപത്യമാണ് കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ നമ്മൾ കണ്ടത്. എല്ലാ മേഖലയിലും മെസ്സി തന്നെയായിരുന്നു അടക്കി ഭരിച്ചിരുന്നത്. ഓരോ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്ത മെസ്സി മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ നിരവധി തവണ നേടിയിട്ടുണ്ട്. 2009/10 സീസൺ മുതൽ 2022/23 സീസൺ വരെ 14 സീസണുകളാണ് പിന്നിട്ടിട്ടുള്ളത്. അതിൽ 12 സീസണുകളിലും ലയണൽ മെസ്സിയാണ് ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് അവാർഡുകൾ നേടിയിട്ടുള്ളത്. 2021/22 സീസണിൽ 14 തവണ അവാർഡ് […]

ദി റിയൽ ഗോട്ട്,ഏറ്റവും കൂടുതൽ അസിസ്റ്റുകളുടെ കാര്യത്തിൽ രണ്ടാമനെ ബഹുദൂരം പിന്നിലാക്കി ലിയോ മെസ്സി.

ലയണൽ മെസ്സിയെ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായി കൊണ്ട് ഒരുപാട് പേർ പരിഗണിക്കുന്നുണ്ട്. അതിന്റെ പ്രധാനപ്പെട്ട കാരണം മെസ്സി ഒരു സ്ട്രൈക്കറായിക്കൊണ്ടും പ്ലേ മേക്കറായിക്കൊണ്ടും ഒരുപോലെ തന്റെ കഴിവ് തെളിയിച്ചവനാണ് എന്നുള്ളതുകൊണ്ടാണ്. ഗോളുകളും അസിസ്റ്റുകളും ഒരുപോലെ നേടാൻ കഴിവുള്ള താരമാണ് മെസ്സി. ലോക ഫുട്ബോളിൽ ഇത്തരത്തിലുള്ള താരങ്ങൾ വളരെ അപൂർവ്വമാണ്. അത് സാധൂകരിക്കുന്ന ഒരു കണക്ക് നമുക്ക് നോക്കേണ്ടതുണ്ട്. മെസ്സിയുടെ ഗോളുകളുടെ കണക്കുകൾ ഒരുപാട് നമ്മൾ കണ്ടതാണ്. അസിസ്റ്റുകളുടെ കണക്കുകളാണ് 90 മിനുട്ട് പുറത്ത് വിട്ടിട്ടുള്ളത്. […]

നെയ്മർ ബാഴ്സയുമായി കോൺട്രാക്ടിലെത്തിയോ എന്ന കാര്യത്തിൽ പുതിയ വിവരങ്ങളുമായി ഫാബ്രിസിയോ റൊമാനോ.

നെയ്മറുടെ ട്രാൻസ്ഫർ വാർത്തകൾ പതിവുപോലെ ഈ ട്രാൻസ്ഫർ വിൻഡോയിലും മുമ്പിൽ തന്നെയുണ്ട്. ഓരോ ട്രാൻസ്ഫർ വിൻഡോയിലും നെയ്മർ വാർത്തകൾ പുറത്തേക്ക് വരാറുണ്ട്.പിഎസ്ജി വിടാൻ കൊതിക്കുന്ന നെയ്മറെ ഒരിക്കൽ കൂടി ടീമിലേക്ക് എത്തിക്കാൻ ബാഴ്സലോണക്ക് താല്പര്യമുണ്ട് എന്നായിരുന്നു വാർത്തകൾ. ബാഴ്സ പിഎസ്ജിയുമായി ഒരു കാര്യത്തിൽ ഒഴികെ കരാറിൽ എത്തിയതായും ഫോബ്സ് റിപ്പോർട്ട് ചെയ്തിരുന്നു. സാലറിയുടെ കാര്യത്തിൽ മാത്രമായിരുന്നു ഇരു ക്ലബ്ബുകൾക്കും യോജിക്കാനാവാതിരുന്നത്. അതായത് നെയ്മറുടെ സാലറി വഹിക്കാൻ പിഎസ്ജിയോട് കൂടി ബാഴ്സ ആവശ്യപ്പെടുകയും അത് ക്ലബ്ബ് അംഗീകരിക്കാതിരിക്കുകയും ചെയ്തിരുന്നു. […]

2025 വരെ ലയണൽ മെസ്സിക്ക് സാലറി നൽകിക്കൊണ്ടിരിക്കുമെന്ന് ബാഴ്സ പ്രസിഡന്റ് ലാപോർട്ട.

2021 ലാണ് ലയണൽ മെസ്സി എഫ്സി ബാഴ്സലോണ കരിയറിന് അന്ത്യം കുറിച്ചത്. പിന്നീട് ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ രണ്ട് വർഷക്കാലം കളിച്ച മെസ്സി ഇപ്പോൾ പാരീസിനോടും വിട പറഞ്ഞിട്ടുണ്ട്.അമേരിക്കയിലെ ഇന്റർ മിയാമിക്ക് വേണ്ടിയാണ് മെസ്സി ഇനിയങ്ങോട്ട് കളിക്കുക. മെസ്സി ബാഴ്സയോട് വിട പറഞ്ഞിട്ട് രണ്ടു വർഷങ്ങൾ പൂർത്തിയായെങ്കിലും ലയണൽ മെസ്സിക്ക് ഇപ്പോഴും ബാഴ്സലോണ സാലറി നൽകുന്നുണ്ട്.അതായത് മെസ്സിക്ക് കൊടുക്കാനുള്ള സാലറി തന്നെയാണ് ഇപ്പോഴും ബാഴ്സ ഗഡുക്കളായി നൽകിക്കൊണ്ടിരിക്കുന്നത്.അത് 2025 വരെ തുടരും.ഇത് പറഞ്ഞിരിക്കുന്നത് മറ്റാരുമല്ല ബാഴ്സലോണയുടെ പ്രസിഡണ്ട് […]